പുതിയ പൊലീസ് മേധാവി , ചീഫ് സെക്രട്ടറി ആരായിരിക്കും ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

പുതിയ പൊലീസ് മേധാവി , ചീഫ് സെക്രട്ടറി ആരായിരിക്കും ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാകും. ചീഫ് സെക്രട്ടറി വിപി ജോയ്, സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് എന്നിവര്‍ ഈ മാസം വിരമിക്കും. ഈ സ്ഥാനങ്ങളിലേക്കാണ് പുതിയ നിയമനം.
സംസ്ഥാന പൊലീസിന്റെ തലപ്പത്തേക്ക് കെ പത്മകുമാര്‍, ഷെയ്ക്ക് ദര്‍വേസ് സാഹിബ് എന്നിവരില്‍ ഒരാള്‍ക്കാണ് സാധ്യത. ഡോ. വി വേണുവിനാണ് ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ഏറ്റവും അധികം സാധ്യത. നിലവില്‍ ജയില്‍ മേധാവിയാണ് പത്മകുമാര്‍. ഫയര്‍ഫോഴ്‌സിന്റെ മേധാവിയാണ് ഷെയ്ക്ക് ദര്‍വേസ് സാഹിബ്.
കളങ്കിതരായ പൊലീസുകാരെ പിരിച്ചുവിടാനുള്ള നടപടികള്‍ക്ക് പിന്നില്‍ പത്മകുമാറായിരുന്നു. പ്രായോഗിക പൊലീസിങാണ് പത്മകുമാറിന്റെ സാധ്യത വര്‍ധിപ്പിക്കുന്നത്. വിവാദങ്ങളില്ലാത്ത ക്ലീന്‍ ട്രാക്ക് റെക്കോര്‍ഡാണ് ദര്‍വേസ് സാഹിബിന്റെ സാധ്യതകളെ സജീവമാക്കുന്നത്.
https://www.facebook.com/Malayalivartha


























