കണ്ണീര്‍ക്കാഴ്ചയായി... മാതൃസഹോദരീപുത്രിയെ ഫോണില്‍ ശല്യപ്പെടുത്തിയത് ചോദ്യംചെയ്ത യുവാവ് കുത്തേറ്റു മരിച്ചു.... പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

മാതൃസഹോദരീപുത്രിയെ ഫോണില്‍ ശല്യപ്പെടുത്തിയത് ചോദ്യംചെയ്ത യുവാവ് കുത്തേറ്റു മരിച്ചു. മധൂര്‍ ആറന്‍തോട് എസ്.സി. കോളനിയിലെ സഞ്ജീവന്റെയും സുമതിയുടെയും മകന്‍ സന്ദീപ് (26) ആണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് കജംപാടിയിലെ പവന്‍ രാജിനെ (23) ബദിയഡുക്ക പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
മലേഷ്യയിലായിരുന്ന സന്ദീപ് മൂന്നാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. പെര്‍ള കജംപാടി എസ്.സി. കോളനിയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. കജംപാടിയിലെ മാതൃസഹോദരിയുടെ വീട്ടില്‍ വിരുന്നുവന്നതായിരുന്നു സന്ദീപ്. ഇവരുടെ വിദ്യാര്‍ഥിനിയായ മകളെ പവന്‍ രാജ് ഫോണില്‍ നിരന്തരം ശല്യം ചെയ്യുന്നുവെന്ന പരാതി ഉണ്ടായിരുന്നു.
പെണ്‍കുട്ടിയുടെ സഹോദരനും സന്ദീപും ചേര്‍ന്ന് പ്രതിയോട് ഇക്കാര്യം അന്വേഷിക്കാന്‍ ചെന്നപ്പോഴാണ് ആക്രമണമുണ്ടായത്. തര്‍ക്കത്തിനിടെ കത്തിയുമായി എത്തിയ പവന്‍ രാജ് സന്ദീപിനെ കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പോലീസ്. പെണ്‍കുട്ടിയുടെ സഹോദരനും നാട്ടുകാരും ചേര്‍ന്ന് സന്ദീപിനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം.
ബദിയഡുക്ക എസ്.ഐ. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
"
https://www.facebook.com/Malayalivartha


























