ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റെന്നാളും അവധി പ്രഖ്യാപിച്ചു... ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മറ്റെന്നാള്‍ കൂടി അവധി നല്‍കാന്‍ തീരുമാനിച്ചത്

പെരുന്നാള്‍ അവധി രണ്ട് ദിവസം. ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മറ്റെന്നാള്‍ കൂടി അവധി നല്‍കാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് വ്യാഴാഴ്ച (ജൂണ്‍ 29) ആണ് ബലി പെരുന്നാള്‍. അറബിമാസം ദുല്‍ഖഅ്ദ് 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാള്‍. ദുല്‍ഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാല്‍ തിങ്കളാഴ്ച ദുല്‍ഖഅ്ദ് 30 പൂര്‍ത്തീകരിച്ച് ചൊവ്വാഴ്ച ദുല്‍ഹജ്ജ് ഒന്നും ജൂണ്‍ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചിരുന്നു.
അതേസമയം ദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ നാളെയാണ് ബലി പെരുന്നാള്‍.
https://www.facebook.com/Malayalivartha


























