പാറശ്ശാല പരശുവയ്ക്കലില് സ്കൂള് വിദ്യാര്ത്ഥിനിയുടെ മൃതദേഹം റെയില്വേ ട്രാക്കില് കണ്ടെത്തി...

പാറശ്ശാല പരശുവയ്ക്കലില് സ്കൂള് വിദ്യാര്ത്ഥിനിയുടെ മൃതദേഹം റെയില്വേ ട്രാക്കില് കണ്ടെത്തി. പളുകല് ഹയര്സെക്കന്ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്ത്ഥിനി ഈവലിംഗ് ജോയി( 15 ) ആണ് മരിച്ചത്.
അച്ഛന്റെ ഫോണ് നമ്പര് എഴുതിയ ഒരു കുറിപ്പും പൊലീസ് കണ്ടെത്തി. സ്കൂള് യൂണിഫോമിലായിരുന്നു മൃതദേഹം ട്രാക്കില് കണ്ടെത്തിയത്. വീട്ടില് നിന്നും സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞായിരുന്നു ഈവലിംഗ് ഇറങ്ങിയത്. എന്നാല് സ്കൂളില് എത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് പെണ്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് മേല്നടപടി സ്വീകരിച്ചുവരുന്നു.
https://www.facebook.com/Malayalivartha


























