Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

സാമൂഹിക മാധ്യമങ്ങളില്‍ വൈറലായൊരു വിവാഹ വീഡിയോയാണ് പാലക്കാട് പല്ലശ്ശന സ്വദേശി സച്ചിന്റേയും കോഴിക്കോട് മുക്കം സ്വദേശി സജ്‌ലയുടെയും... ജൂണ്‍ 25-ന് നടന്ന വിവാഹത്തിന്റെ വീഡിയോ വലിയ രീതിയിലാണ് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായത്....

27 JUNE 2023 03:10 PM IST
മലയാളി വാര്‍ത്ത

സാമൂഹിക മാധ്യമങ്ങളില്‍ വൈറലായൊരു വിവാഹ വീഡിയോയാണ് പാലക്കാട് പല്ലശ്ശന സ്വദേശി സച്ചിന്റേയും കോഴിക്കോട് മുക്കം സ്വദേശി സജ്‌ലയുടെയും. ജൂണ്‍ 25-ന് നടന്ന വിവാഹത്തിന്റെ വീഡിയോ വലിയ രീതിയിലാണ് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. വധൂവരന്മാരുടെ തലകള്‍ തമ്മിലിടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പാലക്കാട്ട്‌ ഇത്തരം രീതികള്‍ കല്യാണങ്ങളില്‍ പിന്തുടര്‍ന്നു വരുന്നതായും ഇല്ലെന്നും തരത്തിലുള്ള രണ്ടു അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. എന്നാല്‍ വീഡിയോ കാണുന്ന ആര്‍ക്കും മനസിലാകുന്നതാണ് തലമുട്ടിച്ചതിനെത്തുടര്‍ന്ന് വേദനയോടെ കരഞ്ഞുനില്‍ക്കുന്ന വധുവിന്റെ അവസ്ഥ. വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുമ്പോള്‍ പലര്‍ക്കും വിഷയത്തില്‍ വിഭിന്നമായ അഭിപ്രായമാണുള്ളത്. സംഭവത്തില്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് സജ്‌ലയും ഭര്‍ത്താവ് സച്ചിനും പ്രതികരിക്കുന്നു.

 

 

 

എനിക്കുണ്ടായ വേദനയെക്കുറിച്ചാണ് പറഞ്ഞത്- സജ്‌ല

ഈ വീഡിയോയില്‍ കാണുന്നത് കല്യാണപ്പെണ്ണെന്ന രീതിയില്‍ എനിക്കുണ്ടായ അനുഭവമാണ്. കല്യാണം കഴിഞ്ഞുവരുമ്പോള്‍ തന്നെ പലരും തലമുട്ടിക്കുന്ന രീതിയുണ്ടെന്നൊക്കെ പറയുന്നുണ്ടായിരുന്നു. പക്ഷെ, അതിനെ ഞാന്‍ വലിയ കാര്യമായി കരുതിയില്ല. വിവാഹത്തോടനുബന്ധിച്ച് പല തമാശകളും സംഭവങ്ങളും ഉണ്ടാകുന്നതായി അറിയാമായിരുന്നു. വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് ഒരു കിലോ മീറ്ററോളം നടന്നാണ് വന്നത്. എല്ലാവരും കൂടി നടക്കാന്‍ പറഞ്ഞപ്പോള്‍ ഞാനും അതിനൊപ്പം കൂടി.

 

 

സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം കൂടെയുണ്ടായിരുന്നു. അതെല്ലാം തമാശയായിട്ടാണ് കണ്ടത്. ശേഷം വീട്ടിലെത്തിയപ്പോഴും തലമുട്ടിക്കണ കാര്യം വീണ്ടും പലരും പറയുകയുണ്ടായി. ഭര്‍ത്താവിന്റെ സഹോദരി അത് വേണ്ട ചേച്ചിക്ക് അതൊന്നും ഇഷ്ടമാവില്ലെന്നും പറഞ്ഞു. ചന്തം ചാര്‍ത്തി വീട്ടിലേയ്ക്ക് കയറാനൊരുങ്ങി നില്‍ക്കുന്നത് വരെ വളരെ സന്തോഷത്തോടെ ചിരിച്ചാണ് നിന്നാണ്. ഇനി തലമുട്ടിക്കലൊന്നും ഉണ്ടാവില്ലെന്നും കരുതി. പക്ഷെ അപ്രതീക്ഷിതമായിട്ടാണ് അകന്നൊരു ബന്ധു തല മുട്ടിച്ചത്. നന്നായി വേദനിച്ചു.

 

 

ആരെയും അപമാനിക്കാനോ ഒരു നാടിന്റെ രീതികളെ മോശമായി കാണിക്കാനോ അല്ല പ്രതികരിച്ചത്‌. അപ്രതീക്ഷിതമായി തല മുട്ടിച്ചപ്പോള്‍ തരിച്ചുപോയി. പെട്ടെന്ന് ഒന്നും മനസിലായില്ല. തലയില്‍ വിവാഹമേക്കപ്പിന്റെ ഭാഗമായി മുല്ലപ്പൂവും അലങ്കാരങ്ങളും അണിഞ്ഞതിന്റെ ഭാരം, വീട്ടുകാരെ വിട്ടുപിരിഞ്ഞതിന്റെ വിഷമം അങ്ങനെ ഒരുപാട് ടെന്‍ഷന്റെ ഇടയിലാണ് ഇതുംകൂടിയായത്. വിവാഹത്തിന്റെ മേക്കപ്പണിഞ്ഞ് മണിക്കൂറുകളോളം നില്‍ക്കുമ്പോള്‍ ഏതൊരു വധുവും തളര്‍ന്നുപോകും. കൂടെ നടന്നുകൂടിയാണ് ഞാന്‍ വന്നത്. അതെല്ലാം കൂടിയായപ്പോള്‍ ഞാനാകെ വിഷമിച്ചുപോയി.

 

 

ഒരു വ്യക്തിയോടുള്ള വൈരാഗ്യമായിട്ടല്ല ഇതിനോട് പ്രതികരിച്ചത്. ഇനി ഇവിടെ കല്യാണം കഴിച്ചുവരുന്ന പെണ്‍കുട്ടികള്‍ക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടാകാതിരിക്കാന്‍ കൂടിയാണ് ഞാന്‍ തുറന്നുപറഞ്ഞത്. തല പതുക്കെ ചേര്‍ത്ത് വെച്ചാല്‍ ഇതൊരു വേദനിക്കുന്ന സംഭവമായി മാറില്ലായിരുന്നു. വരനെയും വധുവിനെയും നടത്തിച്ച സംഭവം പോലെ ഇതുമൊരു തമാശയായി മാത്രമേ കരുതൂ. തല മുട്ടിക്കുന്നതിനോട് താത്പര്യമില്ലെന്ന് പറഞ്ഞിട്ടും അങ്ങനെ ചെയ്തത് വല്ലാതെ വിഷമിപ്പിച്ചു. തല നീരുവെക്കുകയും ചെയ്തു. വിളക്കെടുക്കുമ്പോള്‍ എനിക്കൊന്നും കാണാന്‍ കൂടി കഴിഞ്ഞില്ല. പിന്നീട് ഈ രീതിയെക്കുറിച്ച് പലരും പറഞ്ഞു കേട്ടു. സച്ചിന്റെ അമ്മയുടെ തലയും വിവാഹം വര്‍ഷങ്ങള്‍ക്ക് മുന്‍പും ഈ രീതിയില്‍ മുട്ടിച്ചിരുന്നു.

 

 

 

എന്നാല്‍, ആരും ഇതുവരെഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എനിക്കുണ്ടായ അനുഭവം മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ. ഇനിയാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവരുത്. പലരും ഇതൊന്നും കല്യാണങ്ങളില്‍ ഇപ്പോള്‍ ചെയ്യാറില്ല. പക്ഷെ ചിലര്‍ ഈ രീതി പിന്‍തുടരുന്നുമുണ്ട്. ഒരു പുതിയ ജീവിതത്തിലേയ്ക്ക് കടക്കുമ്പോള്‍ ആരും കരഞ്ഞുകൊണ്ട് വീട്ടിലേയ്ക്ക് കയറരുത് എന്നതു മാത്രമേ ഞാന്‍ പറയുന്നുള്ളൂ. റിസപ്ഷന് മുടി കെട്ടാന്‍ പോലും കഴിയാത്ത വേദനയെനിക്ക് ഉണ്ടായി. അത്തരം അവസ്ഥ ഇനി ഉണ്ടാവരുത് എന്നുമാത്രം. അദ്ദേഹത്തെയും നാടിനെയോ മോശമാക്കി ചിത്രീകരിക്കാന്‍ വേണ്ടിയല്ല ഞാനിതെല്ലാം തുറന്നു പറഞ്ഞത്. വീഡിയോ വൈറലായതോടെ നെഗറ്റീവ് കമന്റുകളും ഒരുപാട് വന്നു. ഞാന്‍ ചെറിയൊരു കാര്യം വലിയ പ്രശ്‌നമാക്കി മാറ്റി എന്നൊക്കെ പലരും പ്രതികരിച്ചു.

 

"ചിറ്റൂരില്‍ പല പ്രദേശത്തും വിവാഹശേഷം വരന്റെ വീട്ടില്‍ കയറുന്നതിന് മുന്‍പ് ഇത്തരത്തില്‍ വരന്റെയും വധുവിന്റെയും തല മുട്ടിക്കുന്ന രീതിയുണ്ട്. എന്റെ വിവാഹത്തിനും ഇങ്ങനെയുണ്ടായിരുന്നു. അത് സാധാരണ കാര്യമാണ്. പക്ഷെ ചിലര്‍ അത് വേദനിപ്പിക്കുന്ന രീതിയിലോ ഒരു റാഗിങ് രീതിയിലോ ചെയ്യുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്. എല്ലാ മുട്ടുകളും മാറി പുതിയ ജീവിതത്തിലേയ്ക്ക് വധുവിനെയും വരനെയും ചേര്‍ത്ത് വെക്കുന്നു എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്."
സജേഷ് ചന്ദ്രന്‍ , കൊല്ലങ്കോട് സ്വദേശി

 

 

അറിയാമായിരുന്നു, നേരിൽ കാണുന്നത് ആദ്യം- സച്ചിൻ

നിലവിളക്കെടുക്കുമ്പോള്‍ കരഞ്ഞാണ് സജ്‌ല വീട്ടില്‍ കയറിയത്. കരച്ചില്‍ കണ്ട് അമ്മയും അനുജത്തിയുമെല്ലാം വിഷമിച്ചു, അവരും കരഞ്ഞു. ഇങ്ങനെയൊരു രീതി ഇന്നാട്ടില്‍ ഉള്ളതായി നേരത്തെ അറിയാമായിരുന്നു. പക്ഷെ, ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. സ്‌നേഹത്തോടെ ജീവിക്കാന്‍ തല ചേര്‍ത്തുവെക്കുന്നതാണ് ഇതിന് പിന്നിലെന്നാണ് പറയപ്പെടുന്നത്. അമ്മയോ ബന്ധുക്കളോ ഒക്കെയാണ് ഇങ്ങനെ ചെയ്യുന്നത്. നോവിച്ചതാണ് ബുദ്ധിമുട്ടായത്. പക്ഷെ, ഇത്രയും സംഭവമുണ്ടായതോടെ ചെയ്ത വ്യക്തി മാപ്പ് പറയുകയും ചെയ്തു. ഇങ്ങനെ വിചാരിച്ച ചെയ്തതല്ലെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends