Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

വന്ദേഭാരത് ട്രെയിനുകൾ നമ്മുടെ രാജ്യത്തിന് അഭിമാനം...പക്ഷെ റെയിൽവേ സ്റ്റേഷനുകളുടെ അവസ്ഥ ശോചനീയം...ആളുകൾ ഷോക്കേറ്റ് പിടഞ്ഞു വീണു മരിക്കുന്നു...റെയില്‍വേ സ്റ്റേഷനില്‍ യുവ അധ്യാപിക പ്രാഥമിക ചികിത്സ പോലും ലഭിക്കാതെ മരിച്ചത്, വിവാദത്തിൽ...

27 JUNE 2023 07:40 PM IST
മലയാളി വാര്‍ത്ത

വന്ദേഭാരത് ട്രെയിനുകൾ നമ്മുടെ രാജ്യത്തിന് അഭിമാനം തന്നെയാണ്. വികസന പാതയിൽ അതിവേഗം കുതിച്ചു കൊണ്ട് ഇരിക്കുന്ന ഈ ഒരു സമയത്ത് വന്ദേഭാരതിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് രാജ്യം. എന്നാൽ അതെ സമയം തന്നെ പലരീതിയിലുള്ള സുരക്ഷ സംവിധാനങ്ങൾ ഇല്ലെന്നുള്ള തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. വന്ദേഭാരത് ഉണ്ടാക്കുന്നുണ്ട്, എന്നാൽ സ്റ്റേഷനിൽ സൗകര്യങ്ങളില്ല. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ യുവ അധ്യാപിക സാക്ഷി അഹൂജ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി കുടുംബം. സംഭവസ്ഥലത്ത് ആംബുലന്‍സോ പോലീസോ ഡോക്ടര്‍മാരോ ഇല്ലാതിരുന്നതിനാല്‍ സാക്ഷിയ്ക്ക് പ്രഥമശുശ്രൂഷയോ എന്തെങ്കിലും സഹായമോ ലഭിച്ചില്ലെന്ന് പിതാവ് ലോകേഷ് കുമാര്‍ ചോപ്ര പറഞ്ഞു. അപകടം നടന്ന് 40 മിനിട്ടിനു ശേഷമാണ് സ്റ്റേഷനില്‍നിന്ന് ആശുപത്രിയിലേക്ക് പുറപ്പെടാന്‍ സാധിച്ചതെന്നും ആ യാത്രയ്ക്കിടെയാണ് സാക്ഷി മരിച്ചതെന്നും ചോപ്ര എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഞായറാഴ്ച പുലര്‍ച്ചെയാണ് സാക്ഷി അഹൂജ റെയില്‍വേ സ്റ്റേഷനില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത്. തലേന്നു പെയ്ത മഴയിൽ സ്‌റ്റേഷന്‍ പരിസരത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. അതിലൂടെ നടക്കവേ തെന്നിവീഴാതിരിക്കാന്‍ സാക്ഷി വൈദ്യുത പോസ്റ്റില്‍ പിടിച്ചപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. പോസ്റ്റിന് താഴെ, ഇലക്ട്രിക് വയര്‍ പൊട്ടിവീണ നിലയില്‍ പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു.പോസ്റ്റിലുണ്ടായിരുന്ന ഇൻസുലേഷൻ ഇല്ലാത്ത വയറാണ് സാക്ഷിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ സഹോദരി പരാതി നൽകിയിട്ടുണ്ട്. അപകടത്തിനിടയാക്കിയ പോസ്റ്റ് പരിശോധിച്ചതിൽ രണ്ട് വയറുകൾ മുറിഞ്ഞനിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഈസ്റ്റ് ഡല്‍ഹിയിലെ പ്രീത് വിഹാറിലെ താമസക്കാരിയായ സാക്ഷി, കുടുംബാംഗങ്ങള്‍ക്കൊപ്പം അവധിയാഘോഷിക്കാന്‍ യാത്ര പുറപ്പെടുന്നതിനായാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. സാക്ഷിയുടെ ഒന്‍പതുവയസ്സുകാരനായ മകനും ഏഴുവയസ്സുകാരിയായ മകളും തലനാരിഴയ്ക്കാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്.

 

വന്ദേഭാരത് എക്‌സ്പ്രസില്‍ ന്യൂഡല്‍ഹിയില്‍നിന്ന് ചണ്ഡീഗഢിലേക്കായിരുന്നു ഇവര്‍ യാത്രചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്.അപകടത്തിൽ നടപടി എടുക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചിരുന്നു, എന്നാല്‍, ഇതുവരെ എന്തെങ്കിലും നടപടി കൈക്കൊണ്ടതായി അറിയില്ലെന്ന് ലോകേഷ് കുമാര്‍ ചോപ്ര പറഞ്ഞു. നമ്മുടെ സംവിധാനം നന്നാകുന്നില്ല. ഉയര്‍ന്ന നിലവാരമുള്ള വന്ദേ ഭാരത് പോലുള്ള ട്രെയിനുകള്‍ നാം നിര്‍മിക്കുന്നുണ്ട്. എന്നാല്‍ സ്‌റ്റേഷനുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുന്നില്ല, അദ്ദേഹം പറഞ്ഞു.മുന്‍പും സമാനമായ സംഭവം നടന്നതായും പരാതി നല്‍കിയിട്ടും നടപടികള്‍ ഒന്നുമുണ്ടായില്ലെന്നും പ്രദേശത്തെ തൊഴിലാളികള്‍ പറഞ്ഞതായും ചോപ്ര വ്യക്തമാക്കി.

 

തങ്ങള്‍ക്ക് ധനസഹായം ആവശ്യമില്ല. അപകടത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമന്നും കുടുബം നിയമയുദ്ധത്തിന് തയ്യാറാണെന്നും ലോകേഷ് കുമാര്‍ ചോപ്ര പറഞ്ഞു. അഞ്ച് പുതിയ വന്ദേഭാരത് ട്രെയിനുകൾ കൂടി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭോപ്പാലിലെ റാണി കമലപതി റെയിൽവേ സ്റ്റേഷനിലായിരുന്നു വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ളാഗോഫ് ചടങ്ങ് നിർവഹിച്ചത്. രാവിലെ 11-ന് നടന്ന ചടങ്ങിൽ റാണി കമലാപതി-ജബൽപൂർ ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് നേരിട്ടും മറ്റ് ട്രെയിനുകളുടെ ഫ്‌ളാഗോഫ് വെർച്വലായും നിർവഹിച്ചു.ഇതോടെ രാജ്യത്തെ വന്ദേഭാരത് എക്‌സ്പ്രസുകളുടെ എണ്ണം 23- ആയി. ബീഹാർ, ജാർഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ ആദ്യ വന്ദേഭാരത് ട്രെയിനുകളാണ് ഇന്ന് ഫ്‌ളാഗോഫ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends