Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കൈതോലപ്പായയിൽ 2.35 കോടി വാങ്ങിയിട്ടും, കസേരയുടെ തുരുമ്പ് മാറിയില്ലല്ലോ 'രായാവെ'....ഇരുമ്പ് കസേരയുടെ ചിത്രമിട്ട് പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...വാ അടപ്പിച്ച് പ്രതിപക്ഷം..രസകരമായ കമ്മന്റുകളുമായി പ്രതിപക്ഷവും രംഗത്ത്...

27 JUNE 2023 07:52 PM IST
മലയാളി വാര്‍ത്ത

കൈതോലപ്പായയിൽ പൊതിഞ്ഞ് 2.35 കോടി രൂപ മുതിർന്ന സിപിഎം നേതാവ് കടത്തിയതായി ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരന്റെ വെളിപ്പെടുത്തലിന് പിന്നാലെ ആരോപണം ഏറ്റെടുത്ത് പ്രതിപക്ഷം. ഇരുമ്പ് കസേരയുടെ ചിത്രമിട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പരിഹാസം.‘തിരുവനന്തപുരം മുതൽ ടൈംസ് സ്ക്വയർ വരെ പിടിപാടുള്ള, കൈതോലപ്പായയിൽ 2.35 കോടി മേടിച്ച ഉന്നതനായ സഖാവിന്റെ പേര് പറയുന്നവർക്ക് ഈ കസേര സമ്മാനമായി നൽകുന്നതാണ്’ എന്ന് റോജി എം.ജോണ്‍ എംഎല്‍എ കുറിച്ചു. ‘കൈതോലപ്പായയിൽ 2.35 കോടി വാങ്ങിയിട്ടും കസേരയുടെ തുരുമ്പ് മാറിയില്ലല്ലോ രായാവെ..’ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരിഹാസം. ശക്തിധരന്റെ വെളിപ്പെടുത്തലിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനു ധൈര്യമുണ്ടോയെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വെല്ലുവിളിച്ചിരുന്നു.

പ്രതിപക്ഷത്തിനെതിരെ കേസെടുക്കുന്നതിലെ ഔത്സുക്യം ഇപ്പോഴുണ്ടോയെന്നും അന്വേഷണത്തിൽ ഇരട്ടനീതി പാടില്ലെന്നും സതീശൻ പറഞ്ഞു.ഏതായാലും മാങ്കൂട്ടത്തിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ ആണ് രസകരം ഭരണത്തിൽ വരുമ്പോൾ അതേ പായയിൽ ചുരുട്ടിക്കെട്ടി ഒക്കെത്തിനേം അകത്തിടണം...ഇക്കണക്കിന് പോയാൽ ഇടത് പക്ഷത്തെ ഒരെണ്ണം പോലും അഴിയെണ്ണാതേ പോകില്ല...ചരിത്രത്തിലാദ്യം കൈതോലയിലെ ക്കൈകൂലി. കളവിലും ഒരു ഗ്രാമീണ ഭംഗിയുണ്ട്, പായ, ചെമ്പ്, ഈന്തപഴം.മുറി ബീഡി, കട്ടൻ ചായ, പരിപ്പ് വട എന്നിവയ്ക്ക് ശേഷം, ഇതാ ഞങ്ങളുടെ ഏറ്റവും പുതിയ അവതരണം…ഇരുമ്പ് കസേരയെ വിലകുറച്ച് കാണേണ്ടതില്ല. സാമ്രാജ്യത്ത ശക്തികളെയും, ആഗോള കുത്തകകളെയും, ഈയിടെ അവരുടെ മടയിൽ കയറി ആക്രമിച്ചതും ഇതുപോലൊരു ഇരുമ്പ് കസേര കൊണ്ടായിരുന്നു."ക്യാപ്സ്യുൾ. കൈതോലപ്പായിലെ ഭാരം ഇറക്കാനാ ഇടയ്ക്ക് ഇടയ്ക്ക് അമേരിക്ക വഴി ദുബായിലേക്ക് പറക്കുന്നത്. കാർട്ടൂൺ ബോക്സും സ്യൂട്കേസും ഒക്കെ ഔട്ട്‌ഡേറ്റഡ്... ബിരിയാണി ചെമ്പ്, കൈതോലപ്പായ തുടങ്ങിയ അത്യാധുനിക മാർഗങ്ങളിലൂടെ കള്ളക്കടത്തുകാർക്കിടയിൽ പുതുചരിത്രം സൃഷ്ടിക്കുകയാണ് അയാൾ...ഇത്രയും കാശ് കിട്ടിയിട്ട് ഒരു suitcase അല്ലെങ്കിൽ ബാഗ് വാങ്ങാതെ തഴപ്പായിൽ പൊതിഞ്ഞു കൊണ്ട് പോയവൻ ആരാണാവോ . ആനയെ വാങ്ങിയിട്ട് തോട്ടി വാങ്ങാത്ത പിശുക്കൻ.സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും എതിരെ പതിവായി വിമർശനം ഉന്നയിക്കുന്ന ശക്തിധരൻ ഫെയ്സ്ബുക്കിലൂടെ തന്നെയാണ് സാമ്പത്തിക ആരോപണവും ഉന്നയിച്ചത്.

 

സിപിഎമ്മിൽനിന്നു പുറത്താക്കപ്പെട്ടയാളാണ് ശക്തിധരൻ. തിരുവനന്തപുരം തൊട്ട് ടൈംസ് സ്ക്വയർ വരെ പേരുകേട്ടയാളും ഇപ്പോൾ ശതകോടീശ്വരനുമായ നേതാവിന്റെ കാര്യമാണ് താൻ പറയുന്നതെന്ന മുഖവുരയോടെയാണ് ശക്തിധരൻ ആക്ഷേപം ഉന്നയിച്ചത്.‘കലൂരിലെ ദേശാഭിമാനി ഓഫിസിൽ 2 ദിവസം തങ്ങിയപ്പോൾ ചില വൻതോക്കുകൾ നേതാവിനെ സന്ദർശിക്കുകയും പണം സമ്മാനിക്കുകയും ചെയ്തു. കിട്ടിയ പണം എണ്ണാൻ ഞാൻ അദ്ദേഹത്തെ സഹായിച്ചു. 2 കോടി 35,000 വരെ എണ്ണി തിട്ടപ്പെടുത്തി. പണം കൊണ്ടുപോകാനായി 2 കൈതോലപ്പായ ഞാനും സഹപ്രവർത്തകനും ഓടിപ്പോയി വാങ്ങിക്കൊണ്ടു വന്നു. ഇന്നോവ കാറിന്റെ ഡിക്കിയിൽ അതു തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു അംഗവും ഈ കാറിൽ ഉണ്ടായിരുന്നു’. കോവളത്തു നടന്ന പണം കൈമാറ്റത്തെക്കുറിച്ചുള്ള ആക്ഷേപവും താൻ പണി തുടങ്ങുകയാണെന്ന മുന്നറിയിപ്പും ശക്തിധരന്റെ കുറിപ്പിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (7 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends