Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഫാരിസ്-ശോഭ ഭൂമിയിടപാട് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം;ഫാരിസിന് പിണറായിയുമായ് അടുത്ത ബന്ധം,കോടികള്‍ അമേരിക്കയിലേക്ക് കടത്തി,സര്‍ക്കാരിനിട്ട് മുട്ടന്‍ പണിവെച്ച് സന്ധ്യ രവിശങ്കര്‍,പണി വീണ്ടും പാലുംവെള്ളത്തില്‍ കിട്ടി

27 JUNE 2023 08:06 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ദി ലീഡ് എഡിറ്റര്‍ സന്ധ്യാ രവിശങ്കര്‍. ഫാരിസ് അബൂബക്കര്‍ വിഷയത്തില്‍ സിപിഎമ്മിനെ മുള്‍മുനയിലാക്കുന്ന വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയെ വെള്ളംകുടിപ്പിച്ച വിവാദമാണ് ഫാരിസുമായുള്ള ബന്ധവും റിയല്‍ എസ്റ്റേറ്റ് ബിസ്‌നസ് വിവാദവുമൊക്കെ. ഫാരിസ്-ശോഭ ഭൂമിയിടപാട് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. 552 കോടിയോളം വിദേശത്തേക്ക് കടത്തിയെന്ന ഗുരുതര ആരോപണമാണ് സന്ധ്യ പൊട്ടിച്ചിരിക്കുന്നത്. പിണറായി വിജയന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് 'ലീഡില്‍' പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും രണ്ടാംഭാഗം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും സന്ധ്യ പറഞ്ഞു. മാധ്യമങ്ങളെ കണ്ടാലെ കലിയിളകുന്ന സര്‍ക്കാര്‍ ഇതിനെ എങ്ങനെ ഇത് കൈകാര്യം ചെയ്യുമെന്ന് കണ്ടറിയണം.

മുഖ്യമന്ത്രി പിണറായി വിജയന് നേരെയാണ് സന്ധ്യ പടവാളെടുത്തിരിക്കുന്നത്. ഭൂമി കൈമാറ്റത്തിനായി ഫാരിസ് അബൂബക്കറും ശോഭ ഡെവലപ്പേഴ്‌സും തമ്മില്‍ നിരവധി സംശയസ്പദമായ ഇടപാടുകള്‍ നടത്തിയെന്നാണ് ആരോപണം. 2005നും 2009നും ഇടയില്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി ഫാരിസ് അബൂക്കര്‍ നടത്തിയ ഭൂമി ഇടപാടുകളുടെ രേഖകളടക്കമാണ് 'ദ ലീഡ്' എഡിറ്റര്‍ സന്ധ്യ രവിശങ്കറിന്റെ റിപ്പോര്‍ട്ട്. തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും ഉള്‍പ്പെടുന്ന 1500 ഏക്കറോളം ഭൂമി 85 കമ്പനികള്‍ രൂപീകരിച്ച് ഫാരിസ് വാങ്ങിക്കൂട്ടിയെന്നാണ് സന്ധ്യ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ഭൂമി പിന്നീട് ശോഭാ ഡെവലപ്പേഴ്‌സുമായി ബന്ധമുള്ള മറ്റൊരു കമ്പനിക്ക് വിറ്റതായും ഇരുകൂട്ടരും ചേര്‍ന്ന് സംശയാസ്പദമായ ഇടപാടുകള്‍ നടത്തിയെന്നും വാര്‍ത്തയില്‍ പറയുന്നു. വാങ്ങിക്കൂട്ടിയ ഭൂമിയില്‍ ഉള്‍പ്പെടുന്ന നീര്‍ത്തടങ്ങളും നെല്‍വയലുകളും തരംമാറ്റാന്‍ ഫാരിസ് അബൂബക്കറിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുവെന്നാണ് ലീഡിന്റെ അവകാശവാദം. മുന്‍പ് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഫാരിസ് ഉണ്ടാക്കിയ ബന്ധമാണ് തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാന്‍ സഹായകമായതെന്നാണ് സന്ധ്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇടപാടുകളില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും ഫാരിസ് അബൂബക്കര്‍ പിണറായി വിജയന്റെ വിശ്വസ്തനാണെന്നും ഇവര്‍ ആരോപിച്ചു. ഫാരിസിന്റെ അച്ഛന്‍ മരിച്ചപ്പോള്‍ പിണറായി വിജയന്‍ ആ വീട്ടില്‍ രണ്ട് മണിക്കൂര്‍ ചെലവഴിച്ചു. ശോഭ ഡെവലപ്പേഴ്‌സ് തണ്ണീര്‍ത്തടങ്ങള്‍ അടക്കം നിരവധി ഭൂമി നികത്തി. കടലാസ് കമ്പനികള്‍ ഉപയോഗിച്ചാണ് 1500 ഏക്കറോളം വാങ്ങിക്കൂട്ടിയത്. വാര്‍ത്ത പുറത്തുവന്ന ശേഷം ഒരു അന്വേഷണ ഏജന്‍സി ബന്ധപ്പെട്ടിരുന്നുവെന്നും സന്ധ്യ രവിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് 'ലീഡില്‍' പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും രണ്ടാംഭാഗം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും അവര്‍ പറഞ്ഞു. സന്ധ്യ രവിശങ്കറിന്റെ റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ചിരുന്നു. നിയമസഭയില്‍ പ്രതിപക്ഷം ആ ബില്ല് കീറിയെറിഞ്ഞ് പ്രതിഷേധിച്ചിരുന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നും ആരോപണം തെറ്റെങ്കില്‍ മാനനഷ്ടക്കേസ് നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഫാരിസ് അബൂബക്കര്‍ വിഷയത്തില്‍ ആരോപണങ്ങളുടെ ഘോഷയാത്ര ആയിരുന്നു മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനും സിപിഎമ്മിനും നേരെ. ഇത് സര്‍ക്കാരിനെ വല്ലാതെ പൊള്ളിച്ചിരുന്നു. സര്‍ക്കാര്‍ ഭൂമികള്‍ ഫാരിസിന് തീറെഴുതി കൊടുത്തുവെന്നും കണ്ടല്‍ക്കാടുകലും തണ്ണീര്‍ത്തടങ്ങളും നികത്തി ഫാരിസ് ഫ്‌ളാറ്റുകല്‍ കെട്ടിപ്പൊക്കിയെന്നും ആരോപണമുണ്ട്. വല്ലാര്‍പാടത്ത് ഫാരിസ് അബൂബക്കര്‍ പൊക്കാളിപ്പാടം നികത്തിയെന്നും സിപിഎം നേതാക്കള്‍ ഇതിന് കൂട്ടുനുന്നു എന്നതടക്കം വലിയ ആരോപണമുണ്ട്. ഫാരിസിനെതിരെ ഇഡിയും ഇന്‍കംടാസ്‌കും അന്വേഷമം നടത്തുന്നുണ്ട്. ഫാരിസിന്റെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടന്നതൊക്കെ വലിയ വാര്‍ത്തയും സിപിഎം കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയ സംഭവവും ആയിരുന്നു. തണ്ണീര്‍ തടങ്ങള്‍ ഉള്‍പ്പെടെ നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണമുള്ള ഭൂമി, വിലയ്ക്ക് വാങ്ങി നികത്തി വന്‍കിടക്കാര്‍ക്ക് കൈമാറിയെന്നും ഇതിന്റെ സാമ്പത്തിക ഇടപാടുകള്‍ വിദേശത്ത് വച്ച് നടത്തിയെന്നുമാണ് ഫാരിസിനും ശോഭ ഗ്രൂപ്പിനും എതിരായ പരാതി. വിദേശത്തുവച്ച് ഇടപാടുകള്‍ നടത്തിയത് വഴി വന്‍ തോതില്‍ നികുതിവെട്ടിപ്പ് നടന്നതായാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. നേരത്തേ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ശോഭ ഡെവലപ്പേഴ്‌സിന്റെ ഗുരുഗ്രാമിലെ 201 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ട്‌കെട്ടിയിരുന്നു. മലയാളിയായ പിഎന്‍സി മേനോന്റെ ഉടമസ്ഥതയിലുള്ളതാണ് ശോഭാ ഡെവലപ്പേഴ്‌സ്.

ഭൂമിക്കച്ചവടക്കാരനുമായ് സിപിഎം നേതാക്കള്‍ക്ക് എന്താണ് ബന്ധമെന്ന ചോദ്യം വന്നിരുന്നു. മുന്‍പ് വിഎസ് തള്ളിപ്പറഞ്ഞ ഫാരിസിനെ പിണരായി എന്തിന് ചേര്‍ത്തുപിടിയ്ക്കണമെനന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ചോദ്യങ്ങല്‍ വന്നതാണ്. വെറുക്കപ്പെട്ടവന്‍ എന്നാണ് ഫാരിസിനെ വിഎസ് പറഞ്ഞത്. ആ വെറുക്കപ്പെട്ടവന് വേണ്ടി പിണറായിയും കൂട്ടരും വിഎസ്സിനെത്തന്നെ വെട്ടിനിരത്തി. ഇന്നിപ്പോള്‍ അതേ ഫാരിസ് വിഷയത്തില്‍ പിണറായിക്ക് നേരെ വാള്‍. ദി ലീഡിന്റെ എഡിറ്ററായ സന്ധ്യ രവിശങ്കര്‍ ഒരു ദശാബ്ദമായി ടെലിവിഷന്‍ ന്യൂസ് റിപ്പോര്‍ട്ടറും പ്രൊഡ്യൂസറുമാണ്. CNN,News18, Times Now, എന്നിവയുള്‍പ്പെടെ ദേശീയ ചാനലുകളില്‍ അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ അനധികൃത കടല്‍ത്തീര മണല്‍ ഖനനം ഉള്‍പ്പെടെ നിരവധി വാര്‍ത്തകള്‍ സന്ധ്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, ഇത് 2019ല്‍ പത്രപ്രവര്‍ത്തന രംഗത്തെ മികവിനുള്ള രാംനാഥ് ഗോയങ്ക അവാര്‍ഡ് നേടിക്കൊടുത്തു. ഇപ്പോള്‍ പ്രീലാന്‍സായാണ് സന്ധ്യ വര്‍ക്ക് ചെയ്യുന്നത്. മുഖ്യധാരാ മാധ്യമങ്ങളുടെ അജണ്ട ദഹിക്കാത്തതിനാല്‍ ഞാന്‍ ഒരു ഫ്രീലാന്‍സര്‍ ആയി എന്ന് സന്ധ്യ സധൈര്യം തുറന്നടിച്ചിട്ടുണ്ട്. ഏതായാലും സന്ധ്യ പിണറായി സര്‍ക്കാരിന് മുന്നില്‍ മുട്ടന്‍ പണിയാണ് വെച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends