Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

തെലങ്കാനയില്‍ മിന്നിയ്ക്കാന്‍ സാബു ജേക്കബ്;തെലങ്കാനയില്‍ ഉദ്ഘാടനത്തിനൊരുങ്ങി കിറ്റക്‌സ്,ഇത് സിപിഎമ്മിനുള്ള കിടിലന്‍ മറുപടി, സിപിഎം പറപ്പിച്ചു തെലങ്കാന റാഞ്ചി നഷ്ടം മലയാളിയ്ക്ക്,കൊടികുത്തി പൂട്ടിക്കല്‍ ടീംസ് ഇത് കാണൂ

27 JUNE 2023 08:19 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ സിപിഎം വാഴിച്ചില്ല പക്ഷെ തെലങ്കാന കൊത്തിക്കൊണ്ട് പറന്നു. കിറ്റക്‌സിന്റെ തലവര തെളിഞ്ഞു. വാറങ്കല്‍ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കിലെ ഫാക്റ്ററി ഉദ്ഘാടനത്തിനൊരുക്കി കിറ്റെക്‌സ്. 1350 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന കാകതിയ മെഗാ ടെക്‌സ്‌റ്റൈല്‍സ് പാര്‍ക്കിലെ കിറ്റെക്‌സിന്റെ ഫാക്ടറികള്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവാണ് ഉദ്ഘാടനം ചെയ്യുന്നത്. കിറ്റെക്‌സിന്റെ വിശാലമായ ഫാക്റ്ററികളുടെ ചിത്രങ്ങള്‍ തെലങ്കാന ഐടിവ്യവസായ മന്ത്രി കെ.ടി.രാമറാവു ഫേസ്ബുക്കില്‍ പങ്കുവച്ചു. കിറ്റക്‌സിന് വന്‍ പ്രചാരണമാണ് തെലങ്കാന സര്‍ക്കാര്‍ കൊടുക്കുന്നത്. എന്നാലിവിടെ കേരളത്തില്‍ നിന്ന് ആട്ടിപ്പായിക്കുകയായിരുന്നു കിറ്റക്‌സിനെ. വലിയ തൊഴിലവസരങ്ങളും വ്യാവസായ മേഖലയുടെ വളര്‍ച്ചയ്ക്കും മുതല്‍ക്കൂട്ടായ ബൃഹത് സംരംഭത്തിനാണ് സിപിഎം തുരങ്കം വെച്ചത്.

സിപിഎമ്മുകാര്‍ക്ക് രവി പിള്ളയേയും യൂസഫലിയേയും മാത്രം വികസിപ്പിച്ചാല്‍ മതി. എന്നാല്‍ ഈ പറയുന്ന രണ്ട് കൂട്ടരും കേരളത്തില്‍ എത്ര വ്യവസായ സംരംഭങ്ങളാണ് നടത്തിയിട്ടുള്ളത്. അവര്‍ നടത്തുന്നത് കച്ചവടമാണ്. ശരിയാണ് ലുലു പോലെ ഒരു വന്‍ സംരംഭം ധാരാളം ചെറുപ്പക്കാര്‍ക്ക് ജോലി കൊടുക്കുന്നുണ്ട്. കേരളത്തിന്റെ മുഖമാണ് യൂസഫലിയും ലുലമാളും. ഇതൊക്കെ വേണം അതോടൊപ്പം നാടിന്റെ വികസനത്തിനും സാമ്പത്തിക അടിത്തറയ്ക്കും വ്യാവസായ സംരംഭങ്ങളും വേണം. ഇതിനൊക്കെ മുതല്‍ മുടക്കുന്നവരെ വലയ്ക്കുകയാണ് ഈ സര്‍ക്കാര്‍. ചുവപ്പുനാടയില്‍ കുരുക്കി ശ്വാസംമുട്ടിക്കുന്നു. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിയും സിഐടിയുക്കാരും ഓരോ ജീവിതങ്ങള്‍ തകര്‍ക്കുന്നത് കണ്ടിട്ടും മൗനംപാലിക്കുന്നു. പല വ്യാവസായ സംരംഭങ്ങളും കൊടികുത്തി പൂട്ടിച്ചതില്‍ അഭിമാനിക്കാം സിപിഎമ്മിന്. കേരളത്തിലേക്ക് വ്യാവസായങ്ങളെ ആകര്‍ഷിക്കാന്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ വന്‍ പരിപാടികള്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്നാണ് കാലാകാലങ്ങളായ് പറഞ്ഞുകൊണ്ടിരിക്കുന്നത്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് പോയി തള്ളിമറിക്കുന്നുമുണ്ട്. എന്നാല്‍ കേരളത്തില്‍ എന്തെഹ്കിലും ഒരു സംരംഭം തുടങ്ങുന്നവരെ തെക്ക് വടക്ക് ഓടിക്കുന്നു. ഒടുവില്‍ അവര്‍ ജീവനും കൊണ്ടോടുന്നു അല്ലെങ്കില്‍ സംരംഭം തന്നെ പൂട്ടുന്നു. അങ്ങനെ നോക്കുമ്പോള്‍ എവിടെയാണ് മുഖ്യമന്ത്രി പറയുന്ന നിക്ഷേപ സൗഹൃദം.

ഏതായാലും കേരളം വിട്ടതോടെ കിറ്റക്‌സിന് തലവര തെളിഞ്ഞു. 2,400 കോടിയുടെ രണ്ടു നിക്ഷേപം സംസ്ഥാനത്ത് നടത്താന്‍ തെലങ്കാന സര്‍ക്കാരും കിറ്റെക്‌സും തമ്മില്‍ ധാരണയായിരുന്നു. രണ്ട് പദ്ധതികളിലുമായി 40,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണ് നിലവില്‍ കിറ്റെക്‌സ് തെലങ്കാനയില്‍ നടപ്പാക്കുന്നത്. തെലങ്കാനയില്‍ ആദ്യം 1000 കോടിയുടെ നിക്ഷേപ പദ്ധതിയാണ് ഉടമ സാബു ജേക്കബ് പ്രഖ്യാപിച്ചത്. പിന്നീട് അത് 2400 കോടിയായി ഉയര്‍ത്തുകയായിരിന്നു. വാറങ്കലിലെ കകാതിയ മെഗാ ടെക്സ്റ്റയില്‍ പാര്‍ക്കിലെയും സീതാറാംപൂര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലുമായി രണ്ട് പദ്ധതികള്‍കാണ് ആസൂത്രണം ചെയ്തത്. ഇതിനെ വാറങ്കലിലെ പദ്ധതിയാണ് പൂര്‍ത്തിയായത്. രണ്ട് പദ്ധതികളിലൂടെയായി 22,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമ്പോള്‍ 18000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ കിട്ടും. തെലങ്കാന സര്‍ക്കാരിന്റെ നിക്ഷേപകരോടുള്ള സമീപനം നല്ലതാണ്. ശക്തമായ വ്യവസായ സൗഹൃദ അന്തരീക്ഷമാണെന്നാണ് ഇവിടെ. ഇത് രണ്ടും കണക്കിലെടുത്താണ് പുതിയ സംരംഭങ്ങളെന്നാണ് കിറ്റക്‌സ് വ്യക്തമാക്കിയിരുന്നു.

തെലങ്കാന സര്‍ക്കാരിന്റെ പ്രത്യേക്ഷ ക്ഷണം സ്വീകരിച്ചാണ് സാബു ജേക്കബും സംഘവും ഹൈദരാബാദിലെത്തി പദ്ധതി ചര്‍ച്ച നടത്തിയത്. തെലങ്കാന സര്‍ക്കാരിന്റെ പ്രത്യേക ജെറ്റ് വിമാനത്തിലാണ് സാബുവും സംഘവും പോയത്. യാത്ര തിരിക്കും മുന്‍പ് കേരള സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം സാബു ഉന്നയിച്ചിരുന്നു. താന്‍ സ്വയം കേരളത്തില്‍ നിന്നും പോകുന്നതല്ലെന്നും തന്നെ ആട്ടിയോടിച്ചതാണെന്നു സാബു ജേക്കബ് പറഞ്ഞിരുന്നു. നമ്മള്‍ ഇന്നും 50 വര്‍ഷം പിന്നിലാണ്. കേരളം മാത്രം മാറിയിട്ടില്ല. ഞാന്‍ കേരളത്തെ ഉപേക്ഷിച്ചു പോകുന്നതല്ല, എന്നെ ചവിട്ടിപ്പുറത്താക്കിയതാണ്. ഒരു വ്യവസായിക്ക് വേണ്ടത് മന:സമാധാനമാണ്. എനിക്ക് കിട്ടാത്തതും അതാണ്. ഒരു മൃഗത്തെ പോലെ എന്നെ വേട്ടയാടി. 45 ദിവസം ഒരാളും തിരിഞ്ഞുനോക്കിയില്ല. എന്റെ കാര്യം വിട്ടേക്ക് എന്നെ നോക്കാന്‍ എനിക്കറിയാം. പക്ഷേ ഈ നാട്ടിലെ ചെറുപ്പക്കാര്‍, പുതിയ സംരംഭകര്‍ അവരെ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി നിന്നുകഴിഞ്ഞാല്‍ കേരളത്തെ മാറ്റാം. കേരളത്തെ മാറ്റിയെ പറ്റൂവെന്നും സാബു പറഞ്ഞിരുന്നു. കേരളത്തില്‍ നിന്നു പുറത്തു നിക്ഷേപത്തിനായി പോകുന്നതില്‍ വേദനയുണ്ട്. വിഷമമുണ്ട്. പക്ഷേ നിവൃത്തിയില്ല. ഇത് തന്റെ മാത്രം പ്രശ്‌നമായിട്ട് ആരും കണക്കാക്കരുത്. മലയാളികളുടെ പ്രശ്‌നമാണ,് സ്ത്രീകളുടെ പ്രശ്‌നമാണ്. ഇവിടെ പഠിച്ചിറങ്ങുന്ന ചെറുപ്പക്കാരുടെ പ്രശ്‌നമാണ്. സര്‍ക്കാരിന്റെ ചിന്താഗതിക്ക് മാറ്റംവന്നില്ലെങ്കില്‍ വലിയൊരു ആപത്തിലേക്കാണ് കേരളം പോകുന്നത്. എനിക്കൊന്നും സംഭവിക്കാനില്ല കാരണം ഇന്ത്യയിലെ ഏത് സംസ്ഥാനത്തോ ഏത് രാജ്യത്തോ പോയി എനിക്ക് ബിസിനസ് ചെയ്യാം കാരണം അവിടെ രണ്ട് കയ്യും നീട്ടി അവര്‍ സ്വീകരിക്കും. ഈ നാട്ടില്‍ ഞാന്‍ 3500 കോടി രൂപയുടെ നിക്ഷേപം ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞിട്ടു പോലും ആരും തിരിഞ്ഞു നോക്കിയില്ലന്നും അദേഹം വ്യക്തമാക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends