Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ശക്തിധരന്‍ വെച്ച പണിയില്‍ സിപിഎം നെട്ടോട്ടത്തില്‍;കൈതോലപ്പായ കേരളം മുഴുവന്‍ ചര്‍ച്ച,പണം കടത്തലും നോട്ടെണ്ണലും ആകെ പെടാപ്പാട്,ട്രോളും പൊങ്കാലയും സോഷ്യല്‍മീഡിയ തുറക്കാതെ സഖാക്കള്‍,ന്യായീകരണ തൊഴിലാളികള്‍ മുങ്ങി

27 JUNE 2023 08:27 PM IST
മലയാളി വാര്‍ത്ത

പിണറായിക്കെതിരെയോ സര്‍ക്കാരിനെതിരെയോ പറഞ്ഞാല്‍ കേസെടുക്കുമെന്ന നിയമമാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. അങ്ങനെയെങ്കില്‍ കൈതോലപ്പായയില്‍ ഉന്നത സിപിഎം നേതാവിന് വേണ്ടി പണം കടത്തിയെന്ന വാദത്തില്‍ ശക്തിധരനെ കാത്തിരിക്കുന്നത് ജയിലറയോ അതോ ഇന്നോവോയെന്ന ചോദ്യം ഉയരുന്നു. മോണ്‍സണ്‍ കേസില്‍ കെ സുധാകരന്‍ അനധികൃത പണമിടപാട് നടത്തിയെന്നും പറഞ്ഞ് അറസ്റ്റ് ചെയ്തത്. എങ്കില്‍ കൈതോലപ്പായയിലെ പണം കടത്തലിനെക്കുറിച്ച്, ഒരുകാലത്ത് കൂടെ ഉണ്ടായിരുന്ന വിശ്വസ്തന്‍ പറയുമ്പോള്‍ ഈ ഉന്നത നേതാവിനെതിരെ കേസെടുക്കുമോ ഭരണകൂടമേ. അയ്യോ കേസെടുത്താല്‍ കേരളത്തിന് ഒരു മുഖ്യമന്ത്രി ഇല്ലാതെ പോകുമേ എന്ന് പരിതപിക്കാനേ സിപിഎമ്മിന് കഴിയൂ.

ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്റെ വെളിപ്പെടുത്തലില്‍ ചൂടുപിടിക്കുകയാണ് കേരള രാഷ്ട്രീയം. സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും എതിരെ പതിവായി വിമര്‍ശനം ഉന്നയിക്കുന്ന ശക്തിധരന്‍ ഫെയ്‌സ്ബുക്കിലൂടെ തന്നെയാണ് സാമ്പത്തിക ആരോപണവും ഉന്നയിച്ചത്. സിപിഎമ്മില്‍ നിന്നു പുറത്താക്കപ്പെട്ടയാളാണ് ശക്തിധരന്‍. അതുകൊണ്ട് ശക്തിധരന്റെ വെളിപ്പെടുത്തലുകള്‍ക്ക് മൂര്‍ച്ച കൂടും. കൈതോലപ്പായയില്‍ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ കോടി ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്ന് ഗുരുതര ആരോപണവും ശക്തിധരന്‍ ഉന്നയിച്ചു. തിരുവനന്തപുരം മുതല്‍ ടൈം സ്‌ക്വയര്‍വരെ പ്രശസ്തനായ നേതാവാണിതെന്നും പോസ്റ്റില്‍ പറയുന്നു.

കൊച്ചി കലൂരിലെ തന്റെ ഓഫീസിലെ മുറിയില്‍ വെച്ച് ഉന്നതനായ നേതാവിനെ പണം എണ്ണാന്‍ താന്‍ സഹായിച്ചുവെന്ന് ശക്തിധരന്‍ പറയുന്നു. വന്‍ തോക്കുകളില്‍ നിന്നും ഈ നേതാവ് വാങ്ങിയ പണമാണ് എണ്ണിയത്. രണ്ട് കോടി മുപ്പത്തയ്യായിരം രൂപയാണ് ഉണ്ടായിരുന്നത്. കൈതൊലപ്പായയില്‍ പൊതിഞ്ഞാണ് ഈ പണം കൊണ്ട് പോയത്. നിലവിലെ ഒരു മന്ത്രിയുടെ കാറിലാണ് ഈ പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നും ശക്തിധരന്‍ ആരോപിച്ചു. ഒരിക്കല്‍ കോവളത്ത് വെച്ച് ഈ നേതാവിന് ഒരു കോടീശ്വരന്‍ രണ്ട് കവറിലായി പണം കൈമാറിയെന്നും ആരോപണമുണ്ട്. ഇതില്‍ ഒരു കവര്‍ പാര്‍ട്ടി സെന്ററില്‍ ഏല്‍പ്പിച്ചു. ഈ പെട്ടി തുറന്ന് ഓഫീസ് സ്റ്റാഫ് മറ്റൊരു സ്റ്റാഫിന്റെ സാന്നിധ്യത്തില്‍ പണം എണ്ണിയപ്പോള്‍ പത്ത് ലക്ഷം രൂപയുണ്ടായിരുന്നു. നേതാവ് കൊണ്ടുപോയ കവറിലും ഇത്ര തന്നെ തുകയുണ്ടായിരുന്നിരിക്കണമെന്നും ശക്തിധരന്‍ ആരോപിക്കുന്നു. തനിക്കെതിരായി ഇനിയും സൈബര്‍ ആക്രമണം തുര്‍ന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് ശക്തിധരന്റെ മുന്നറിയിപ്പ്.

'തനിക്കെതിരെ വികല ഗോത്രഭാഷ ഉപയോഗിക്കുന്നതില്‍ അതിനിപുണന്‍ ഒരു മന്ത്രി തന്നെയാണ്. അയാളുടെ ആദ്യഭാര്യയോട് എങ്ങിനെയാണ് പകവീട്ടിയതെന്ന് ആ ഭാഷയില്‍ നിന്ന് മനസിലാകും. അതിപ്പോള്‍ കഌഫുകളില്‍ എത്തിയിയിരിക്കുകയാണ്. അവിടത്തെ ശീലാവതിയെ പഠിപ്പിക്കുന്നതും ഇതേ ഭാഷയാണത്രെ. സിംഹാസനത്തില്‍ ഇരിക്കുന്ന ആണും പെണ്ണും നടുറോഡില്‍ തുണിയുരിഞ്ഞു നില്‍ക്കുമ്പോഴേ അപമാനം മനസിലാകൂ. എന്നെയും കുടുംബത്തെയും ഇനിയും അപമാനിക്കാന്‍ ശ്രമിച്ചാല്‍ കൂടെ കിടത്തിയിരുന്നവരെയും കൊണ്ട് ഓടേണ്ടിവരിക മന്ത്രിമാര്‍ ആയിരിക്കും' ജി ശക്തിധരന്‍ മുന്നറിയിപ്പ് നല്‍കി. ഒരു വെല്ലുവിളിയാണ് ശക്തിധരന്‍ നടത്തിയിരിക്കുന്നത്.

ശക്തിധരന്റെ വാക്കുകളില്‍ സിപിഎം നേതാക്കള്‍ മറുപടിയുമായ് രംഗത്ത് വന്നിട്ടില്ല. വെല്ലുവിളി ഏറ്റെടുത്താല്‍ നാറും എന്നുള്ളത് കൊണ്ടാകും. കാരണം ഇവരുടെയൊക്കെ തൊട്ടിത്തരം അറിയാവുന്ന ഒരാള്‍ തന്നെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. ശക്തിധരനെ കൂടുതല്‍ ചൊടിപ്പിക്കാന്‍ നിന്നാല്‍ അരമന രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാകും. എന്തായാലും പ്രതിപക്ഷത്തിന് കൃത്യമായ ഒരായുധം വീണുകിട്ടി. അതും എതിര്‍പാളയത്തില്‍ നിന്ന് തന്നെ വീണുകിട്ടുമ്പോള്‍ കരുത്ത് കൂടും. പ്രതിപക്ഷം ഇതെങ്കിലും വേണ്ടവിധത്തില്‍ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാമെന്നേ നമുക്ക് പറയാനുള്ളു. സിപിഎമ്മിന്റെ മൂട്ടിലിട്ടാണ് ശക്തിധരന്‍ വെടിപൊട്ടിച്ചിരിക്കുന്നത്. തെക്ക് വടക്ക് ഓടി തുടങ്ങിയിട്ടുണ്ട് നേതാക്കള്‍. എന്തായാലും ഇതിലും മുഖ്യമന്ത്രി പിണരായി വിജയന്‍ വാ തുറക്കില്ല. അല്ലെങ്കില്‍ പൊതുമധ്യത്തില്‍ വന്ന് നിന്ന് ഊരിപ്പിടിച്ച വാളിനിടയിലൂടെ എന്ന വിരട്ടും പ്രത്യേക ഏക്ഷനും ഒക്കെ വന്നേ. പക്ഷെ അടുത്തകാലത്തായിട്ട് ഈ വിരട്ടൊന്നും മുഖ്യമന്ത്രി പുറത്തെടുക്കുന്നില്ല. മൂപ്പര് ആകെ ക്ഷീണത്തിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends