Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

നിങ്ങളുടെ വീട്ടില്‍ ഒരു തൊപ്പി ഉണ്ടെങ്കില്‍ ഇങ്ങനെ ആഘോഷിക്കുമോ;സമൂഹം തൊപ്പിയോട് ചെയ്യുന്നത് വലിയ തെറ്റ്,തൊപ്പിയെ ആഘോഷിക്കുന്നതിലൂടെ മനുഷ്യരെ നിങ്ങള്‍ ചെയ്യുന്നത് ക്രൈം,അയാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കൈകോര്‍ക്കാം

27 JUNE 2023 08:39 PM IST
മലയാളി വാര്‍ത്ത

തൊപ്പി ആഘോഷിക്കപ്പെടേണ്ട ആളല്ല എന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ മറുഭാഗത്തിന്റെ വാദം. അവന്‍ എന്ത് തെറ്റ് ചെയ്തു തെറി പറഞ്ഞതാണോ, പോലീസ് പച്ചത്തെറി വിളിക്കുന്നതോ തെറി സിനിമ ഇറങ്ങുന്നതോ എന്ന ന്യായീകരണം നിരത്തുന്നു. പോലീസ് തെറി വിളിക്കുന്നതിനേയും ചുരുളി എന്ന സിനിമ ഇറങ്ങിയതിനേയും ഇവിടെ എതിര്‍ക്കുന്നുണ്ട്. പിന്നെ തൊപ്പി ആഘോഷിക്കപ്പെടേണ്ട ആളല്ല. കുറേ മനുഷ്യര്‍ പറയുന്നത് കേട്ടു അവന്‍ ഞങ്ങള്‍ക്ക് എന്റര്‍ടെയ്ന്‍മെന്റ് ആണ് എന്ന്. നിങ്ങള്‍ക്ക് എന്റര്‍ടെയ്ന്‍മെന്റ് ആയിരിക്കും പക്ഷെ ആ ചെറുപ്പക്കാരന്‍ ഈ സമൂഹത്തിന് മുന്നില്‍ നിന്ന് കോമാളിയാകുകയാണ്. അവനെ ആഘോഷിക്കുന്ന കൂട്ടരോട് പറയാനുള്ളത് നിങ്ങള്‍ ചെയ്യുന്നതും ഒരു തരത്തില്‍ ക്രൈം ആണ്.

എന്ത് തെറിയും അശ്ലീലവും പറഞ്ഞായാലും കാഴ്ചക്കാര്‍ കൂടി വരുമാനം കൂടുന്നത് അയാളെ കൂടുതല്‍ കൂടുതല്‍ 'മോശക്കാരന്‍ ' ആക്കുകയാണ്. അങ്ങനെ വരുമാനം കൂടി വേണ്ടി എന്തും കാണിക്കാന്‍ മടിയില്ലാത്ത ഒരു മനോഭാവത്തിലേക്കാണ് ആ ചെറുപ്പക്കാരന്‍ ചെന്ന് വീണിരിക്കുന്നത്. നിസ്സാരം ഒരു ചോദ്യം ചോദിച്ചോട്ടേ.....അവനെ തലയിലേറ്റി നടക്കുന്നവരോടാണ് അവനെ പോലെ ഒരാള്‍ നിങ്ങളുടെ കുടുംബത്തില്‍ ഉണ്ടെങ്കില്‍ ഇതേ രീതിയില്‍ നിങ്ങള്‍ ആഘോഷിക്കുമോ അവനേയും. നിങ്ങളുടെ കുട്ടികള്‍ തെറി വിളിക്കുന്നതിനെ നിങ്ങല്‍ പ്രോത്സാഹിപ്പിക്കുമോ. ഇല്ല കാരണം അത് നിങ്ങളുടെ കുടുംബത്തിലെ ഒരാളാണ്. ഇത് ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേലാണ് പക്ഷെ സ്വന്തം കുടുംബത്തിലായാല്‍ സങ്കപ്പെടും.

അറിഞ്ഞോ അറിയാതെയോ മാനസിക വൈകല്യം അനുഭവിക്കുന്ന ഒരു ചെറുപ്പക്കാരനെ ആഘോഷിക്കുകയാണ് നിങ്ങള്‍. ആ ചെറുപ്പക്കാരന് വേണ്ടത് കൃത്യമായ കൗണ്‍സിലിങ്ങും ചികിത്സയുമാണ്. പബ്ജി കളിച്ച് അതിന് അടിമപ്പെട്ട് പോയ ഒരു ചെറുപ്പക്കരാനാണത്. തൊപ്പി വിവാദം വന്നതോടെ ഞാന്‍ ആ ചെറുപ്പക്കാരന്റെ വീഡിയോ കാണുന്നത്. ഒരു പത്ത് മിനിറ്റ് പോലും നെറ്റിചുളിയാതെ ആ വീഡിയോ കാണാന്‍ എനിക്ക് കഴിഞ്ഞില്ല. ബാല്യ കൗമാരങ്ങളില്‍ ഉണ്ടാകുന്ന അനുഭവങ്ങള്‍ ഒരു വ്യക്തിയെ പോസിറ്റീവ് ആയും നെഗറ്റീവ് ആയും സ്വാധീനിക്കാം... അത് ഏറ്റവും നെഗറ്റീവ് ആയി സ്വാധീനിച്ച ഒരു ചെറുപ്പക്കാരനാണ് നിഹാദ്. തെറി വിളി മാത്രമല്ല ആ ചെറുപ്പക്കാരന്റെ ബോഡിലാംഗ്വേജ് അതിന്റെ രീതികള്‍ കണ്ടിരിക്കുന്ന ആരിലും അസ്വസ്തത ഉണ്ടാക്കും. അയാളുടെ മോശം പദപ്രയോഗങ്ങളും പെരുമാറ്റങ്ങളും പുതുതലമുറ അനുകരിക്കുന്നുണ്ട് എങ്കില്‍ അത് ഒരു വിപത്ത് തന്നെയാണ്. സിനിമയേക്കാള്‍ കൂടുതല്‍ കുട്ടികലെ സ്വാധീനിക്കുന്നുണ്ട് വ്‌ളോഗുകള്‍. പല വ്‌ളോഗര്‍മാരുടേയും ആരാധകരായ് വലിയ കുട്ടിക്കൂട്ടം ഉണ്ട്. അതുകൊണ്ടാണല്ലോ ഇ ബുള്‍ ജെറ്റിനെ എംവിഡി പിടികൂടിയപ്പോള്‍ കേരളം കത്തിക്കുമെന്ന് ഈ കുട്ടി ആരാധകര്‍ ആക്രോശിച്ചത്. അതുപോലെ തന്നെയാണ് തൊപ്പിയുടെ കാര്യത്തിലും കുട്ടിക്കൂട്ടം ഇളകിയത്. ഒരു സ്ത്രീയുടെ കമന്റ് ശ്രദ്ധയില്‍പ്പെട്ടത് വൈകിട്ട് സ്‌കൂള്‍ വിട്ട് വരുന്ന രണ്ടാംക്ലാസ്സില്‍ പടിക്കുന്ന എന്റെ മകന്‍ ഇതെങ്ങനെ സഹിക്കുമെന്നാണ്. എത്ര നല്ല വിവരക്കേട് ആ സ്ത്രീ വളര്‍ത്തുന്ന കുട്ടിയെ കുറിച്ചോര്‍ത്ത് സഹതാപം തോന്നുന്നു. ഇങ്ങനെയാണ് നിങ്ങളുടെ പേരന്റിങ്ങെങ്കില്‍ തൊപ്പിയേക്കാള്‍ പേരെടുക്കും ആ മകന്‍. അങ്ങനെ ഉണ്ടാകാതിരിക്കട്ടെ. സിനിമയും വ്‌ളോഗും സീരിയലും ഒക്കെ കുട്ടികളെ ഇന്‍ഫുളവന്‍സ് ചെയ്യും അതുപോലെ കുട്ടികള്‍ പെരുമാറും, അവരെ ചെറുപ്പത്തിലേ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി തിരുത്തേണ്ടതിന് പകരം അത് പ്രോത്സാഹിപ്പിക്കുന്ന മനുഷ്യരെ നിങ്ങള്‍ നിങ്ങളുടെ മക്കളുടെ ഭാവിയാണ് നശിപ്പിക്കുന്നത്.

നിങ്ങളില്‍ എത്രപേര്‍ക്ക് അല്ലെങ്കില്‍ എത്ര കുട്ടികള്‍ക്ക് അഭിലാഷ് ടോമിയെ അറിയാം. പായ്വഞ്ചിയില്‍ ഒറ്റയ്ക്ക് ലോകംചുറ്റിയ ഇന്ത്യക്കാരന്‍, മലയാളിയുടെ അഭിമാനം. ഇത്തരത്തില്‍ ലോകം ചുറ്റിയ രണ്ടാമത്തെ ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി. വന്‍ ചരിത്രമാണ് കുറിച്ചത്. എന്നിട്ടും തിരികെ സ്വന്തം നാട്ടില്‍ വന്നിട്ട് എയര്‍പോര്‍ട്ടില്‍ ആ മനുഷ്യനെ മാലയിട്ട് സ്വീകരിക്കാന്‍ ഒരു മലയാളിയും പോയില്ല പോയി കൂട്ടം കൂടിയില്ല. എന്തിനേറെ സര്‍ക്കാര്‍ പ്രതിനിധികല്‍ പോലും പോയില്ല. വേറെ ഏതേലും രാജ്യത്തായിരുന്നെങ്കില്‍ ആമനുഷ്യന്‍ ആഷോഘിക്കപ്പെട്ടേനേ. നിങ്ങളില്‍ എത്രപേര്‍ക്ക് പികെ മുഹമ്മദ് സാലിഹിനെ അറിയാം. ക്‌ഴാചയുള്ളവരോടൊപ്പം കളിച്ച് പിഡെ റേറ്റിങ് നേടിയ കാഴ്ചപരിമിതനായ ചെസ് താരം. പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ചേര്‍ത്തുപിടിച്ച് അഭിനന്ദിച്ച കോഴിക്കോടുകാരന്‍. ആ മനുഷ്യന്‍ ദാരിദ്ര്യംകൊണ്ട് തന്റെ രാജ്യാന്തര മെഡല്‍ വില്പനയ്ക്ക് വെച്ച വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇതുപോലെ കേരളം ആഘോഷി്ക്കപ്പെടേണ്ട ഒരുപാട് സ്റ്റാറുകളുണ്ട്. പക്ഷെ അവരെയൊന്നും മലയാളിക്ക് അറിയത്തതേയില്ല. പകരം ഇവിടെ ആഘോഷിക്കപ്പെടുന്നതും കൂട്ടം കൂടുന്നതും ബിഗ് ബോസ് താരങ്ങളേയും ഇതകുപോലത്തെ വ്‌ളോഗര്‍മാരേയും. എന്നിട്ടും പ്രബുദ്ധ കേരളമാണ് പോലും. പരമ പുച്ഛം തോന്നുന്നു ഈ മനുഷ്യരോട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends