Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

വ്യാജ രജിസ്‌ട്രേഷൻ എടുത്ത് 850 കോടിയുടെ നികുതി വെട്ടിച്ചുള്ള വ്യാപാരം - അന്തർ സംസ്ഥാന വെട്ടിപ്പ് സംഘത്തെ സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് പിടികൂടി

28 JUNE 2023 02:29 AM IST
മലയാളി വാര്‍ത്ത

കേരള, കർണാടക സംസ്ഥാന ജി.എസ്.ടി വകുപ്പുകളുടെ ഇന്റലിജൻസ് വിഭാഗം സംയുക്ത പരിശോധനയിൽ വ്യാജ രജിസ്‌ട്രേഷൻ എടുത്ത് അടയ്ക്കാ വ്യാപാരം വഴി നടത്തിയ 850 കോടിയുടെ നികുതി വെട്ടിച്ചുള്ള വ്യാപാരം പിടികൂടി.

സംസ്ഥാന ജി.എസ്.ടി വകുപ്പ് കാഞ്ഞങ്ങാട് ഇന്റലിജൻസ് വിഭാഗം, സംസ്ഥാന ജി.എസ്.ടി വകുപ്പിലെ മറ്റ് ഇന്റലിജൻസ് വിഭാഗങ്ങളുടെയും, കർണാടക സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെയും സഹകരണത്തോടെയുള്ള സംയുക്ത പരിശോധനയിലാണ് രാജ്യ വ്യാപകമായി വ്യാജ രജിസ്‌ട്രേഷനുകൾ എടുത്ത് വ്യാജ ഇൻവോയ്‌സുകൾ നൽകി തട്ടിപ്പ് നടത്തുന്ന സംഘത്തെ പിടികൂടിയത്.

ജൂൺ 22 ന് നടത്തിയ സംയുക്ത പരിശോധനയിൽ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന 30 വ്യാജ രജിസ്‌ട്രേഷനുകൾ കണ്ടെത്തി. വ്യക്തമായ ആസൂത്രണത്തോടെ തട്ടിപ്പ് സംഘം സാധാരണക്കാരെ പ്രലോഭിപ്പിച്ച് അവരുടെ ആധാർ, പാൻ കാർഡ് എന്നിവ കൈക്കലാക്കി വ്യാജ മൊബൈൽ കണക്ഷനുകൾ എടുക്കുകയും, അവ ഉപയോഗിച്ച് ആധാർ അപ്‌ഡേറ്റുകൾ നടത്തി, വ്യാജ ബാങ്ക് അക്കൗണ്ടുകളും, വ്യാജ ജി.എസ്.ടി രജിസ്‌ട്രേഷനും എടുത്ത് തട്ടിപ്പ് നടത്തുക എന്നതാണ് സംഘങ്ങളുടെ പ്രവർത്തന രീതി.

അത്തരത്തിൽ സംഘടിപ്പിച്ച വ്യാജ രജിസ്‌ട്രേഷൻ ഉപയോഗിച്ച് അടയ്ക്കാ വ്യാപാരം നടത്തി എന്ന് വ്യാജ ഇൻവോയ്‌സുകളും, വ്യാജ ഇ-വേ ബില്ലും മറയാക്കി ഉത്തരേന്ത്യയിലെ ഗുട്ഖ നിർമ്മാണ സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി ചരക്കുകൾ കടത്തുകയാണ് ഇവരുടെ പതിവ് .

അനധികൃത വ്യാപാര ഇടപാടിലൂടെ 2022 ഒക്ടോബറിനും 2023 ജൂണിനുമിടയിൽ രാജ്യത്തുടനീളം ഏകദേശം 850 കോടി രൂപയുടെ വിറ്റ് വരവ് നേടി എന്നതാണ് പ്രാഥമിക വിലയിരുത്തൽ. പരിശോധനയിൽ ആകെ വിറ്റുവരവിൽ ഏകദേശം 180 കോടി രൂപയുടെ അനധികൃത വ്യാപാരം കേരളത്തിൽ നിന്നാണ് ഇക്കാലയളവിൽ നടന്നിട്ടുള്ളത്. നിയമാനുസൃതമായ വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെടാതെ തന്നെ 9 കോടി രൂപയുടെ വ്യാജ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐ.ടി.സി) നേടിയെടുക്കുകയും ചെയ്തു.

കേരളത്തിലെയും കർണാടകയിലെയും 27 വ്യാപാര സ്ഥാപനങ്ങളിൽ ഇരു സംസ്ഥാനങ്ങളിലെയും ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പരിശോധനയിൽ, നിർണായക മൊഴികളും , തുടർനടപടികൾക്ക് ആവശ്യമായ തെളിവുകളും ലഭിച്ചു. തുടർ നിയമ നടപടികൾ സ്വീകരിച്ച് വരുന്നു. ഇത്തരത്തിലുള്ള നിയമവിരുദ്ധ തട്ടിപ്പ് സംഘങ്ങളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാൻ സംയുക്ത പരിശോധനകൾ തുടരുമെന്ന് സംസ്ഥാന ജി.എസ്.ടി കമ്മീഷണർ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends