Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

സാധാരണക്കാരന്റെ മുഖത്ത് വിരിയുന്ന പ്രസന്നതയാണ് കെ. എ. എസുകാർ നൽകേണ്ട പ്രധാന സംഭാവന: മുഖ്യമന്ത്രി

28 JUNE 2023 02:31 AM IST
മലയാളി വാര്‍ത്ത

ഭരണസിരാ കേന്ദ്രങ്ങളിൽ ഇരിക്കുമ്പോൾ വിവിധ ആവശ്യങ്ങൾക്കായി മുന്നിൽ വരുന്ന സാധാരണക്കാരന്റെ മുഖത്ത് വിരിയുന്ന പ്രസന്നതയാണ് കെ. എ. എസുകാർ സിവിൽ സർവീസിന് നൽകേണ്ട പ്രധാന സംഭാവനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരിശീലന പൂർത്തീകരണ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പേരിനൊപ്പം കെ. എ. എസ് എന്ന സ്ഥാനവും നിങ്ങൾക്കുണ്ടാവും. ഇതുസംബന്ധിച്ച് മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുണ്ട്. നാടിന്റെ സിവിൽ സർവീസിന് കെ. എ. എസ് വലിയ മുതൽക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

104 പേർ ചരിത്ര നിയോഗത്തിന്റെ ആദ്യ വക്താക്കളായി മാറിയിരിക്കുന്നു. ഐ. എ. എസുകാർ പലരും സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവരായിരിക്കും. അവർക്ക് പലപ്പോഴും നാട്ടിലേക്ക് പോകണം എന്ന് തോന്നുന്നത് സ്വാഭാവികം. കഴിവിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാരിന് ഇവിടെ വേണം എന്ന് തോന്നുന്ന ഐ. എ. എസ് ഉദ്യോഗസ്ഥർക്കും പോകാൻ അനുമതി നൽകേണ്ടി വരും.

എന്നാൽ കെ. എ. എസിന്റെ കാര്യത്തിൽ ഈ വിഷമസ്ഥിതിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ. എ. എസ് സ്മരണിക മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കെ. എ. എസ് ഉദ്യോഗസ്ഥരായ അബ്ദുൾ സലാം എം, അഭിജിത്ത് എസ്, ആദിൽ മുഹമ്മദ്, അജിത് ജോൺ, അജിത എന്നിവർക്ക് മുഖ്യമന്ത്രി സർട്ടിഫിക്കറ്റുകൾ കൈമാറി. മറ്റുള്ളവർക്ക് മന്ത്രിമാരായ കെ. രാജൻ, വി. ശിവൻകുട്ടി, ആന്റണി രാജു എന്നിവർ സർട്ടിഫിക്കറ്റുകൾ നൽകി.

റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. കേരളത്തിൽ നടും എന്നു പറഞ്ഞ എല്ലാ ചെടികളും നട്ട് മരമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിയമം പാലിക്കുമ്പോൾ തന്നെ അത് എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നത് പ്രധാനമാണ്. നിയമം വ്യാഖ്യാനിക്കുമ്പോൾ സാധാരണക്കാരന്റെ ജീവിത പ്രയാസത്തെ എങ്ങനെ മാറ്റാൻ കഴിയും എന്ന് ചിന്തിക്കണം.

ഓരോ ഫയലിൽ ഒപ്പു വയ്ക്കുമ്പോഴും സാധാരണക്കാരന്റെ ജീവിതത്തിൽ എത്ര വേഗത്തിൽ മാറ്റം വരുത്താൻ കഴിയും എന്ന ചിന്ത മനസിൽ ഉണ്ടാകണം. താൻ അഴിമതി നടത്തില്ലെന്നല്ല, സർക്കാർ സർവീസിൽ ചുറ്റുമുള്ള ഒരാളെയും അിമതിക്ക് സമ്മതിക്കില്ലെന്നായിരിക്കണം പ്രതിജ്ഞയെന്ന് മന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണു, കെ. ആർ. ജ്യോതിലാൽ, ശാരദാ മുരളീധരൻ, ഐ. എം. ജി ഡയറക്ടർ കെ. ജയകുമാർ എന്നിവർ സംബന്ധിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends