ഭാഗ്യമെത്തിയത് അച്ഛനിലൂടെ.... അച്ഛന്റെ പക്കല്‍ നിന്നെടുത്ത ലോട്ടറിയ്ക്ക് ഒന്നാം സമ്മാനം... മകള്‍ക്ക് സമ്മാനത്തുക ലഭിക്കുമ്പോള്‍ അച്ഛന് കമ്മീഷനും ലഭ്യമാകും... ഇരട്ട സന്തോഷത്തില്‍ നെട്ടേശ്ശേരി വീട്

ഭാഗ്യമെത്തിയത് അച്ഛനിലൂടെ.... അച്ഛന്റെ പക്കല്‍ നിന്നെടുത്ത ലോട്ടറിയ്ക്ക് ഒന്നാം സമ്മാനം... മകള്‍ക്ക് സമ്മാനത്തുക ലഭിക്കുമ്പോള്‍ അച്ഛന് കമ്മീഷനും ലഭ്യമാകും... ഇരട്ട സന്തോഷത്തില്‍ നെട്ടേശ്ശേരി വീട്.
അച്ഛന്റെ പക്കല്‍ നിന്ന് മകള്‍ ആഷ്ലി വല്ലപ്പോഴുമൊക്കെ ടിക്കറ്റ് വാങ്ങാറുണ്ട്. അച്ഛന്റെ സ്‌നേഹാനുഗ്രഹമെന്നോണം ആ ടിക്കറ്റുകളിലൊന്നില്‍ ആഷ്ലിക്ക് ലഭിച്ചത് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം.
ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീശക്തി ലോട്ടറിക്ക് ഒന്നാം സമ്മാനം ലഭിച്ചപ്പോള്‍ സന്തോഷമടക്കാനാവുന്നില്ല. എന്‍.ജെ. അഗസ്റ്റിന്റെ ലോട്ടറി കടയില്‍നിന്ന് മകള്‍ ആഷ്ലി എടുത്ത എസ്.ജി. 883030 നമ്പര്‍ ടിക്കറ്റിനാണ് ഭാഗ്യദേവത കനിഞ്ഞത്. മകള്‍ക്ക് സമ്മാനത്തുക ലഭിക്കുമ്പോള്‍ അച്ഛന് ടിക്കറ്റിന്റെ കമ്മിഷനും ലഭിക്കും. പത്ത് വര്‍ഷമായി അഗസ്റ്റിന്‍ അരൂര്‍ ക്ഷേത്രം കവലയ്ക്ക് സമീപം ദേശീയപാതയോരത്ത് ലോട്ടറി കട നടത്തുന്നു. ഇതിനോടു ചേര്‍ന്ന് പലവ്യഞ്ജന കച്ചവടവും ഇദ്ദേഹത്തിനുണ്ട്.
മകള്‍ ആഷ്ലി അരൂര്‍ വ്യാപാരഭവനിലെ അക്കൗണ്ടന്റാണ്. ജോലിക്ക് പോകുംവഴിയാണ് ആഷ്ലി അച്ഛനില്‍നിന്ന് ടിക്കറ്റെടുത്തത്. അഗസ്റ്റിന്റെ മൂന്നു മക്കളില്‍ രണ്ടാമത്തെയാളാണ് ആഷ്ലി. സമ്മാനാര്‍ഹമായ ടിക്കറ്റ് എസ്.ബി.ഐ. അരൂര്‍ ശാഖയില്‍ ഏല്‍പ്പിച്ചു. ഭര്‍ത്താവ്: അര്‍ത്തുങ്കല്‍ കുരിശുങ്കല്‍ ബിനീഷ്. മകന്‍. ആദിഷ്. അഗസ്റ്റിന്റെ ഭാര്യ: ലിന്‍സി. മറ്റ് മക്കള്‍: അങ്കിതയും അഞ്ജിതയും.
https://www.facebook.com/Malayalivartha


























