സംസ്ഥാനത്ത് പനി ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്.... എച്ച് 1 എന്‍ 1 കേസുകളും ഉയരുന്നു

സംസ്ഥാനത്ത് പനി ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. എച്ച് 1 എന്‍ 1 കേസുകളും ഉയരുകയാണ്. ഇന്നലെ നാലുപേര്‍ക്കാണ് കേരളത്തില്‍ എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചത്. 14 പേരില്‍ രോഗലക്ഷണങ്ങളും കണ്ടെത്തി. ഈ മാസം ഒന്‍പത് പേര്‍ എച്ച് 1 എന്‍ 1 ബാധിച്ച് മരിച്ചു.
ഇന്നലെ മാത്രം കേരളത്തില്‍ പനി ബാധിച്ചത് 12,776 പേര്‍ക്കാണ്. എച്ച് 1 എന്‍ 1 പനിക്കൊപ്പം ഡെങ്കിപ്പനി, എലിപ്പനി കേസുകളും വര്‍ദ്ധിക്കുന്നു. ഈ മാസം ആറുപേര്‍ ഡെങ്കിപ്പനി ബാധിച്ചും അഞ്ചുപേര്‍ എലിപ്പനി ബാധിച്ചും മരിച്ചു.
എച്ച് 1 എന്‍ 1 ബാധിച്ച് മരിക്കുന്നവരില്‍ കൂടുതലും കുട്ടികളാണ്.അതേസമയം, സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന പനിബാധിതരുടെ എണ്ണം മുന്‍ വര്‍ഷത്തെക്കാള്‍ അഞ്ചു മടങ്ങ് വര്‍ദ്ധിച്ചെന്ന് കെ ജി എം ഒ എ കഴിഞ്ഞദിവസം വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























