കൈതോലപ്പായ സിന്ദാബാദ് മുഖ്യന്‍ ആകെ പ്രതിരോധത്തില്‍..!ടൈംസ്‌ക്വയര്‍ വരെ പ്രശസ്തനായ നേതാവ് 2.35 കോടി കൈപ്പറ്റി കൈതോലപ്പായയില്‍ പൊതിഞ്ഞുകൊണ്ടുപോയതായുള്ള ജി ശക്തിധരന്റെ വെളിപ്പെടുത്തല്‍ ചെറിയൊരു സംഭവമല്ല...

ഇങ്ങനെ പോയാല്‍ സംസ്ഥാനത്ത് കൈതോലപ്പായയുടെ നിര്‍മാണവും വില്‍പനയും സര്‍ക്കാര്‍ ഉടന്‍ നിരോധിച്ചേക്കും. ടൈംസ്‌ക്വയര്‍ വരെ പ്രശസ്തനായ നേതാവ് 2.35 കോടി കൈപ്പറ്റി കൈതോലപ്പായയില്‍ പൊതിഞ്ഞുകൊണ്ടുപോയതായുള്ള ജി ശക്തിധരന്റെ വെളിപ്പെടുത്തല്‍ ചെറിയൊരു സംഭവമല്ല.
യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ചെമ്പിലും ചാക്കിലും ഡോളര്‍ കടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലേക്കു പോയ കഥ സ്വപ്‌ന സുരേഷ് വിളിച്ചുകൂവിയപ്പോള്‍ പാര്‍ട്ടി പ്രതിരോധിച്ചു. ഡോളര്‍ കടത്തിന്റെ കഥയല്ല കാര്യകാരണങ്ങള്‍ സമയവും തെളിവും അടക്കം സ്വപ്‌ന വിളിച്ചുകൂവിയപ്പോള്‍ ഇതിലൊക്കെ കാര്യമുള്ളതാണെന്ന് കേരളം തിരിച്ചറിഞ്ഞതാണ്.
വന്‍കിടക്കാര്‍ സമ്മാനിച്ച രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ ഉന്നത സി.പി.എം നേതാവ് കൈതോലപ്പായയില്‍ പൊതിഞ്ഞു കൊണ്ടുപോയെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ ആരോപണത്തില്‍ സര്‍ക്കാര്‍ കിടുങ്ങും.
കൈതോലയെന്നാല്‍ തഴപ്പായ. തഴയുടെ ഇല വെട്ടിയെടുത്ത് ഉണക്കി പാവപ്പെട്ട തൊഴിലാളി സ്ത്രീകള്‍ നിര്‍മിക്കുന്ന പായ പാവങ്ങളുടെ പാര്‍ട്ടിത്തലവന്‍ കോടികള്‍ പൊതിയാന്‍ ഉപയോഗിച്ചു എന്ന ആരോപണത്തില്‍ പിണറായി കുലുങ്ങും. പോളിറ്റ് ബ്യൂറോ ശബ്ദമില്ലാത്ത പാട്ടുപെട്ടി പോലെ കാലഹരണപ്പെട്ടതിനാല്‍ യെച്ചൂരി തുടങ്ങിയ സഖാക്കള്‍ വായില്‍ വെള്ളം ഒഴിച്ച് വെറുതെ ഇരിക്കുകയേയുള്ളു.
അതിപ്രശസ്ത നേതാവ് പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരന്‍ തെളിവടക്കം ആരോപിച്ചതോടെ സിപിഎം സെക്രട്ടറി സഖാവ് ഗോവിന്ദന്‍ പരിചയും വാളുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
സാധാരണ കള്ള് ചെത്തുകാരന്റെ കോടീശ്വരനായ മകന്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ഒരിക്കല്‍ വന്‍കിടക്കാര്‍ സമ്മാനിച്ച വലിയ തുകയുടെ കറന്‍സി എണ്ണാന്‍ ഞാന്‍ അദ്ദേഹത്തെ സഹായിച്ചു.
കൊച്ചിയിലെ കലൂരിലുള്ള പഴയ ഓഫീസില്‍ തുടര്‍ച്ചയായി രണ്ട് ദിവസം കൊണ്ടാണ് കറന്‍സിക്കെട്ടുകള്‍ എണ്ണിത്തീര്‍ത്തത്.
ഈ പണമൊക്കെ ദുബായിയിലെ വെറുക്കപ്പെട്ടവര്‍ മുഖേന ഗള്‍ഫില്‍ നിക്ഷേപിച്ചുവെന്നും ഇതൊക്കെയാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസിന്റെ അടിസ്ഥാനമെന്നൊക്കെയാണ് ആരോപണങ്ങള്‍ പുറത്തുവരുന്നത്.
തന്റെ പണി ഇന്ന് തുടങ്ങുകയാണെന്നും സിംഹാസനത്തില്‍ ഇരിക്കുന്ന ആണും പെണ്ണും നടുറോഡില്‍ തുണിയുരിഞ്ഞു നില്‍ക്കുമ്പോഴേ അപമാനം മനസിലാകൂയെന്നും ശക്തിധരന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നു. കാലവര്‍ഷം വന്നതിന് അകമ്പടിയായുള്ള ഒരു ഇടിമിന്നല്‍ മാത്രമല്ല ശക്തിധരന്‍ പുറത്തുവിട്ട സ്ഥോടനം. സി.പി.എം ഉന്നതന്‍ രണ്ടു കോടിയില്‍പ്പരം രൂപ പായയില്‍ പൊതിഞ്ഞ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയതായാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ശക്തിധരന്‍ ആരോപിച്ചത്.
വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്നും ശക്തിധരന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടതോടെ തല്‍ക്കാലം കെപിസിസി പ്രസിഡന്റ് സുധാകരന് സമാധാനമായി.
കറന്‍സി പൊതിയുന്നതിന് താനും മറ്റൊരു സഹപ്രവര്‍ത്തകനും ചേര്‍ന്നാണ് കൈതോലപ്പായ വാങ്ങിയതെന്നും ഇന്നോവ കാറിന്റെ ഡിക്കിയിലിട്ടാണ് പണം തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയതെന്നും നിലവിലെ ഒരു മന്ത്രി കാറില്‍ ഉണ്ടായിരുന്നതായും ശക്തിധരന്‍ ആരോപിക്കുന്നു. ആ മന്ത്രി എറണാകുളം ജില്ലക്കാരനാണെന്നോ അല്ലെന്നോ ശക്തിധരന്‍ പറഞ്ഞിട്ടില്ല. പറയാതെ തന്നെ ആ മന്ത്രിയുടെ വാണിജ്യവ്യവസായ സാധ്യതകള്‍ മനസിലാക്കേണ്ടവര്‍ മനസിലാക്കിക്കഴിഞ്ഞു.
കൈതോലപ്പായയില്‍ പൊതിഞ്ഞ് കോടികള്‍ കടത്തിയതായി ദേശാഭിമാനിയിലെ മുന്‍ പത്രാധിപ സമിതിയംഗം ജി. ശക്തിധരന്റെ വെളിപ്പെടുത്തലില്‍ കേസെടുക്കാന്‍ ധൈര്യമുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്തു വന്നുകഴിഞ്ഞു.
സംസ്ഥാന തലത്തില്‍ ജാഥ നടക്കുമ്പോള്‍ സംസ്ഥാനത്തെ പ്രമുഖരില്‍ നിന്ന് പിരിച്ചെടുത്ത രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ കലൂരിലെ ദേശാഭിമാനി ഓഫീസില്‍ വച്ച് കൈതോലപ്പായയില്‍ പൊതിഞ്ഞ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നാണ് ശക്തിധരന്റെ വെളിപ്പെടുത്തല്‍. ജാഥ നടത്തുന്ന സമയത്ത് കലൂരിലെ ദേശാഭിമാനിയില്‍ രണ്ട് ദിവസം താമസിക്കാന്‍ കഴിയുന്നത് പിണറായി വിജയന് മാത്രമാണ്.
കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മുതലാളിമാരുമായി ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 1500 ഏക്കര്‍ സ്ഥലം തമിഴ്നാട്ടിലും കേരളത്തിലും സ്വന്തമാക്കിയെന്ന മറ്റൊരു ആരോപണവും പുറത്തുവരികയാണ്. നെല്‍വയല്‍ നീര്‍ത്തട നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത് ഈ സ്ഥലങ്ങളെ തരം മാറ്റുന്നതിന് വേണ്ടിയാണെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്ന് വന്നിരുന്നു. അന്ന് പ്രതിപക്ഷം ഭേദഗതി ബില്‍ കീറിയെറിഞ്ഞിരുന്നു. വരുംദിനസങ്ങളില്‍ ശക്തിധരന്‍ പലതും വെളിപ്പെടുത്തും. ഒരു കാലത്ത് സിപിഎമ്മിലും ദേശാഭിമാനിയിലും കരുത്തനായിരുന്ന ശക്തിധരനെ പിണറായിയും അനുചരന്‍മാരും ഒതുക്കിയതിനു പിന്നാലെയാണ് ഗൗരവമായ ആരോപണം അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചത്.
ഗോവിന്ദന്‍മാസ്റ്റര്‍ എന്തൊക്കെ ന്യായീകരിച്ചാലും പിണറായി ഓരോ ദിവസവും പ്രതിരോധത്തിലാവുകയാണ്. കണ്ണൂരിലെ ജയരാജന്‍മാര്‍ ഉള്‍പ്പെടെ പാര്‍ട്ടിയില്‍ വലിയൊരു വിഭാഗം ഓരോ ദിവസവും പിണറായിക്കെതിരെ തിരിഞ്ഞിരിക്കുന്നു. മകള്‍ വീണയുടെ രണ്ടാം വിവാഹം നടത്തിയതിലെ പ്രധാന ഇടക്കാരന്‍ വെറുക്കപ്പെട്ടവനാണെന്നും കല്യാണദിവസങ്ങളില്‍ വെറുക്കപ്പെട്ടവര്‍ പിണറായിയുടെ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും ആരോപണങ്ങള്‍ ഉയരുന്നതിനു പിന്നാലെയാണ് കോടിക്കൊള്ളയുടെ പിടിയില്‍ മുഖ്യമന്ത്രി പിണറായി ഞെരുങ്ങുന്നത്.
https://www.facebook.com/Malayalivartha























