ശക്തമായ മഴയും കടല്‍ ക്ഷോഭവും... കണ്ണൂരില്‍ ബീച്ചുകളിലേക്കുള്ള പ്രവേശനം തടഞ്ഞു...

കണ്ണൂരില്‍ ബീച്ചുകളിലേക്കുള്ള പ്രവേശനം തടഞ്ഞു. ശക്തമായ മഴയും കടല്‍ ക്ഷോഭവും കണക്കിലെടുത്താണ് നടപടി. പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധര്‍മടം എന്നീ ബീച്ചുകളിലേക്കാണ് പ്രവേശനം നിരോധിച്ചത്.
ഡിടിപിസി സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടുമെങ്കിലും എന്നാണ് പ്രവചനം. ഇന്നലത്തെ അത്രയും മഴ പ്രതീക്ഷിക്കേണ്ടതില്ല. ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല.
എന്നാല്‍ മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്. ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം എന്നാണ് നിര്‍ദ്ദേശം. കാലവര്‍ഷം ശക്തമായതിന് പിന്നാലെയാണ് കണ്ണൂരില്‍ കനത്ത മഴ.
കണ്ണൂര്‍ മട്ടന്നൂരില്‍ വിമാനത്താവള പരിസരത്തു നാല് വീടുകളില്‍ വെള്ളം കയറി. ഒന്നാം ഗേറ്റിനു സമീപം കല്ലേരിക്കരയിലെ വീടുകളിലാണ് വെള്ളം കയറിയത്. വിമാനത്താവളത്തിലെ കനാല്‍ വഴി പുറത്തേക്ക് ഒഴുക്കിയ വെള്ളമാണ് വീടുകളിലേക്ക് കയറിയത്. ഇന്നലെ മൂന്ന് മണിക്കൂറിലേറെ നിര്‍ത്താതെ പെയ്ത മഴയില്‍ ജില്ലയുടെ പല ഭാഗത്തും വെള്ളം കയറി.
"
https://www.facebook.com/Malayalivartha


























