Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

വർക്കലയിലെ കല്യാണവീട് മരണവീടായത് നിമിഷനേരം കൊണ്ട്: മൺവെട്ടിയുടെ അടിയേറ്റ് നിലത്ത് വീണ വധുവിന്റെ അച്ഛനെ ഭ്രാന്തനെപ്പോലെ നിലത്തിട്ട് ആക്രമിച്ചു: മകളുടെ ഭാവി ഓർത്ത് ഭീഷണി തള്ളിക്കളഞ്ഞ പിതാവിന്റെ ചേതനയറ്റ ശരീരത്തിന് മുമ്പിൽ നെഞ്ച് തകർന്ന് മകൾ...

28 JUNE 2023 12:34 PM IST
മലയാളി വാര്‍ത്ത

പ്രണയത്തകർച്ചയുടെ പേരിൽ വർക്കലയിൽ നടന്ന അരുംകൊല മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് സൂചന. ഇരുപത് വർഷത്തോളം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് രണ്ട് വർഷം മുമ്പാണ് കൊല്ലപ്പെട്ട വർക്കല വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) നാട്ടിൽ എത്തി ഓട്ടോ ഡ്രൈവറായി ജോലി നോക്കാൻ തുടങ്ങിയത്. ഇന്ന് ശിവഗിരിയില്‍ വെച്ച് മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് പിതാവ് രാജു അതിക്രൂരമായി കൊല്ലപ്പെടുന്നത്.

രാജുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിന്‍ , ശ്യം, മനു എന്നിവരെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വധുവിൻ്റെ സുഹൃത്തായിരുന്ന ജിഷ്ണു സഹോദരന്‍ ജിജിന്‍ എന്നിവരുള്‍പ്പെട്ട നാലംഗ സംഘമാണ് വിവാഹ വീട്ടില്‍ എത്തി വിവാഹ തലേന്ന് പ്രശ്‌നങ്ങള്‍ സൃഷ്ട്ടിച്ചത്. വിവാഹ തലേന്നത്തെ ആഘോഷപാര്‍ട്ടി തീര്‍ന്നതിനു പിന്നാലെ ഒരു മണിയോടെ ആയിരുന്നു സംഘര്‍ഷം.

കാറില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ആദ്യം ബഹളമുണ്ടാക്കിയ സംഘം പിന്നീട് വിവാഹവീട്ടിലേക്കെത്തുകയായിരുന്നു. പിന്നീട് ശ്രീലക്ഷ്മിയെ കാണണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി. ഇതിനിടെ പെൺകുട്ടിയെ ക്രൂരമായി സംഘം തല്ലി പരിക്കേൽപ്പിക്കുകയായിരുന്നു. ഇത് തടയാൻ എത്തിയ രാജു സംഘത്തിന്റെ ഇരയായി. യ ശ്രീലക്ഷ്മിയും ജിഷ്ണുവും തമ്മില്‍ നേരത്തെ അടുപ്പത്തിലായിരുന്നു എന്നും പിന്നീട് ഈ ബന്ധം പെണ്‍കുട്ടി അവസാനിപ്പിക്കുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ. സംഘര്‍ഷത്തിനും കയ്യാങ്കളിക്കുമിടെ പെണ്‍കുട്ടിയുടെ പിതാവിനെ ഇവര്‍ മണ്‍വെട്ടിയുമായി ആക്രമിക്കുകയായിരുന്നു.

മൺവെട്ടിയുടെ അടിയേറ്റ് നിലത്ത് വീണ രാജുവിനെ നിലത്തിട്ട് വീണ്ടും ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. രാജു മരിച്ചുവെന്ന് ഉറപ്പായതോടെ സംഘം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അര്‍ധരാത്രി 12.30ഓടെയായിരുന്നു സംഭവമെന്നും ഒരു മണിയോടെയാണ് പൊലീസ് സ്റ്റേഷനിലേക്ക് ഇതു സംബന്ധിച്ച് ഫോണ്‍ കോള്‍ വന്നത് എന്നും കല്ലമ്പലം പൊലീസ് അറിയിച്ചു.

മിശ്ര വിവാഹ ആലോചനയുമായി ജിഷ്ണു പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നെങ്കിലും യുവാവിന്റെ സ്വഭാവ ദൂഷ്യത്തിൽ ഭയന്ന വീട്ടുകാർ ഈ വിവാഹാലോചന വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ജിഷ്ണുവിന്റെ കുടുബത്തെക്കുറിച്ച് ആർക്കും നല്ല അഭിപ്രായം ഉണ്ടായിരുന്നില്ല. പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള ക്രിമിനൽ പശ്ചാത്തലമുള്ള യുവാവിന് എം എസ് ഇ കാരിയായ മകളെ നൽകാൻ ഉദ്ദേശമില്ലെന്ന് കുടുംബം അറിയിച്ചതോടെ ജിഷ്ണു ഭീഷണി മുഴക്കി.

ശ്രീലക്ഷ്മി തന്നെ അല്ലാതെ മറ്റൊരു വിവാഹത്തിന് തയ്യാറായാൽ അന്ന് കാണിച്ച് തരുമെന്നായിരുന്നു ഭീഷണി. മകളുടെ ഭാവി ഓർത്ത് ഈ ഭീഷണി രാജു തള്ളിക്കളഞ്ഞതാണ് അരുംകൊലയിൽ അവസാനിച്ചത്. അപ്രതീക്ഷിതമായാണ് ജിഷ്ണുവും സഹോദരനും വിവാഹ വീട്ടിലെത്തുന്നത്. ബഹളം വെച്ചതോടെ ശ്രീലക്ഷ്മിയുടെ പിതാവ് ഇവരെ തടഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. വാക്കേറ്റത്തിനിടെ പ്രതികളിലൊരാള്‍ മണ്‍വെട്ടി കൊണ്ട് രാജുവിനെ വെട്ടുകയും കത്തികൊണ്ട് കുത്തുകുമായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ രാജു സംഭവ സ്ഥലത്തു തന്നെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

 

രാജു വീഴുന്നത് കണ്ട് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാ‌ർ ചേർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി പ്രതികൾ നാലുപേരേയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്ന് രാവിലെ പത്തരയ്ക്കായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. അതിനിടിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ പ്രശ്നങ്ങളുണ്ടാകുന്നതും കൊലപാതകം നടക്കുന്നതും. കല്യാണ വീട്ടിൽ നടന്ന ആക്രമണത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് അയൽവാസികൾ. അക്രമത്തിൽ രാജനെ കൂടാതെ മറ്റു ചില ബന്ധുക്കൾക്കും പരിക്കേറ്റു. രാജന്റെ മൃതദേഹം വർക്കല എസ്.എൻ. മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കായി പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends