Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

‘നാലു ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വിഡിയോയുടെ കമന്റിന് പോലും ചേച്ചി റിപ്ലേ ചെയ്തിട്ടുണ്ട്... നാലു ദിവസം മുമ്പ് ഉണ്ടാവാതിരുന്ന എന്തു പ്രശ്നമാണ് പെട്ടെന്നുണ്ടായത്...ഭർത്താവിന്റെ വീട്ടുകാരുടെ വാക്കുകൾ കത്തി പോലെ തുളച്ചു കയറിയത് ഈ പാവം കലാകാരിയുടെ നെഞ്ചിൽ ആയിരുന്നു... അവരെ കൊല്ലാതെ കൊന്നു കളഞ്ഞു...! നൊമ്പരമായി അവസാനത്തെ ആ വീഡിയോ

28 JUNE 2023 03:12 PM IST
മലയാളി വാര്‍ത്ത

ഇൻസ്റ്റഗ്രാം താരവും നൃത്ത അധ്യാപികയുമായ കൃഷ്ണപ്രിയ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. സമൂഹ മാധ്യമങ്ങളിൽ സജീവമായ കൃഷ്ണപ്രിയയുടെ വിയോഗത്തിൽ ദുഃഖത്തിലാണ് ആരാധകർ.അവസാനമായി കൃഷ്ണപ്രിയ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് നൊമ്പരപ്പെടുത്തുന്ന കമന്റുകളുമായെത്തുകയാണ് ആരാധകർ. ചിരിച്ച് സന്തോഷത്തോടെയാണ് കൃഷ്ണപ്രിയ വിഡിയോയിലെത്തിയത്. വാർത്തകൾ സത്യമാവരുതെന്നാണ് പ്രാർഥിച്ചത്, സഹിക്കാൻ പറ്റുന്നില്ല ചേച്ചി, ഇത്രയും സന്തോഷമായി വിഡിയോകൾ ചെയ്ത ചേച്ചി എന്തിന് ഇങ്ങനൊരു കാര്യം ചെയ്തു തുടങ്ങി വേർപാടിന്റെ സങ്കടം പലരും കമന്റായി രേഖപ്പെടുത്തുന്നുണ്ട്.

 

 

 

‘നാലു ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വിഡിയോയുടെ കമന്റിന് പോലും ചേച്ചി റിപ്ലേചെയ്തിട്ടുണ്ട്. നാലു ദിവസം മുമ്പ് ഉണ്ടാവാതിരുന്ന എന്തു പ്രശ്നമാണ് പെട്ടെന്നുണ്ടായത്. പെട്ടെന്ന് ഒരു ദിവസം ഇങ്ങനെ സംഭവിക്കണമെങ്കിൽ അതിന് പിന്നിൽ ശക്തമായ എന്തോ കാരണം ഉണ്ട്...അത് എന്താണെന്നു അറിയുക തന്നെ വേണം’., ‘ഭർത്താവിന്റെ വീട്ടുകാരുടെ വാക്കുകൾ കത്തി പോലെ തുളച്ചു കയറിയത് ഈ പാവം കലാകാരിയുടെ നെഞ്ചിൽ ആയിരുന്നു... അവരെ കൊല്ലാതെ കൊന്നു കളഞ്ഞു’, തുടങ്ങിയ കമന്റുകളും ആരാധകർ പങ്കുവച്ചു.

 

 

സോഷ്യൽ മീഡിയാ താരവും നൃത്താധ്യാപികയുമായ തൃശൂർ ചാപ്പാറ സ്വദേശിനി കൃഷ്ണ പ്രിയ(29) ജീവനൊടുക്കിയ സംഭവത്തിൽ വൻ ദുരൂഹത. ജീവനൊടുക്കുന്നതിന് ഏതാനം ദിവസങ്ങൾക്ക് മുൻപ് ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ കമന്റ് ബോക്‌സിൽ കൃഷ്ണപ്രിയ തന്റെ bablugee8_Offical- എന്ന അക്കൗണ്ടിൽ നിന്നും ചില കമന്റുകൾ രേഖപ്പെടുത്തിയിരുന്നു. ഈ കമന്റുകളാണ് ഇപ്പോൾ മരണത്തിൽ സംശയമുയർത്തുന്നത്.

 

 

 

വിനീതാ എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് സംശയമുയർത്തുന്ന തരത്തിലുള്ള കമന്റുകൾ ഉള്ളത്. ചലച്ചിത്ര താരം ദേവികാ സഞ്ജയുടെ ചിത്രങ്ങളാണ് അക്കൗണ്ടിലുള്ളത്. ഇത് വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ്. ഈ അക്കൗണ്ട് ഉപയോഗിച്ചയാളുമായി ബന്ധപ്പെടാൻ കഴിയാത്തതിനാലാവാം കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മനസ്സിലാകും.

 

 

 

 

 

പ്ലീസ് കം ഇൻബോക്സ്. പ്ലീസ് ഇറ്റ്സ് മൈ റിക്വസ്റ്റ്.... നിങ്ങൾക്കൊക്കെ ഇതെന്താ പറ്റിയത്.... എന്നും കൂടെയുണ്ടാവുമെന്നൊക്കെ പറഞ്ഞിട്ട് ഇപ്പോ ഒരാവശ്യം വന്നപ്പോൾ ആരുമില്ലല്ലോ... എന്തിനാ എല്ലാവരും എന്നോട് ഇങ്ങനെ ചെയ്യുന്നത്... ഡിയർ എന്തെങ്കിലും കാര്യം പറഞ്ഞിട്ട് പൊക്കോളൂ... ഞാൻ പിന്നെ ഡിസ്റ്റർബ്ബ് ചെയ്യില്ല... പ്ലീസ് ടെൽമീ... വൈ ആൾ ആർ ഗെറ്റിങ് മം... പ്ലീസ് ടെൽമീ... ഇറ്റ്സ് മൈ റിക്വസ്റ്റ്... ഒന്ന് റിപ്ലൈ തരാമോ... ഒന്ന് ഇൻബോക്സിൽ വാഡോ... എന്നിങ്ങനെയുള്ള കമന്റുകളാണ് കൃഷ്ണപ്രിയ രേഖപ്പെടുത്തിയിരിക്കുന്നത്.

 

 

ഈ അക്കൗണ്ട് ഉപയോഗിക്കുന്നയാളുമായി എന്തോ പ്രശ്നമുണ്ടായിട്ടുണ്ട് എന്നാണ് സംശയിക്കുന്നത്. ഇതു മൂലമാവാം ജീവനൊടുക്കിയത് എന്ന സംശയമാണ് ഉയരുന്നത്. ഈ അക്കൗണ്ടിനെ പറ്റിയുള്ള വിവരങ്ങൾ കേസന്വേഷിക്കുന്ന കൊടുങ്ങല്ലൂർ പൊലീസ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. അക്കൗണ്ട് ഉപയോഗിച്ചു കൊണ്ടിരുന്നതാര് എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനായി ഇൻസ്റ്റാഗ്രാം പേരന്റ് കമ്പനിയായ മെറ്റക്ക് റിക്വസ്റ്റ് നൽകിയിരിക്കുകയാണ്. ഈ അക്കൗണ്ട് ഉടമയെ കണ്ടെത്തിയാൽ കൃഷ്ണ പ്രിയ ജീവനൊടുക്കിയതിന് പിന്നിലെ കാരണം കണ്ടെത്താനാവും.

 

 

 

കഴിഞ്ഞ ബുധനാഴ്ചയാണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ കൃഷ്ണ പ്രിയ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. വീട്ടുകാർ വാതിൽ ചവിട്ടി തുറന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വടക്കേക്കര സ്വദേശിയായ സനീഷിന്റെ ഭാര്യയായിരുന്നു കൃഷ്ണപ്രിയ. നൃത്താധ്യാപികയായ കൃഷ്ണപ്രിയ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായിരുന്നു. ഇൻസ്റ്റാഗ്രാമിലും ഫേസ്‌ബുക്കിലും നിരവധി ഫോളോവേഴ്‌സുണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഭർതൃ വീട്ടുകാരുമായി വാക്കു തർക്കമുണ്ടാകുകയും പിന്നീട് സ്വന്തം വീട്ടിലേക്ക് പോരുകയുമായിരുന്നു. ഇതിന് ശേഷമാണ് ആത്മഹത്യക്ക് ശ്രമിച്ചതും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്തത്.

 

റീൽസുകളിലൂടെയും ഫേസ്‌ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെയും നവമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നയാളായിരുന്നു കൃഷ്ണപ്രിയ. 'Bablu Geechu' എന്ന പേരിലാണ് കൃഷ്ണപ്രിയ നവമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്. ചാപ്പാറ കോതായി ഗോപാലകൃഷ്ണന്റെ മകളാണ്. മക്കൾ: തൃദേവ്, ഭദ്ര.

 

 

അതേ സമയം, കൃഷ്ണപ്രിയയുടെ മരണത്തിൽ ബന്ധുക്കൾ ഇതുവരെ പരാതി നൽകിയിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. കൃഷ്ണ പ്രിയയുടെ മരണത്തിൽ ഏതെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോ എന്നറിയുവാനായി കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ഇതിനിടയിലാണ് സോഷ്യൽ മീഡിയയിൽ കൃഷ്ണ പ്രിയ പങ്കു വച്ച കമന്റുകൾ ശ്രദ്ധയിൽപെട്ടത്. ആത്മഹത്യയിൽ ഇതുമായി ബന്ധമുണ്ടെങ്കിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിന് അക്കൗണ്ട് ഉടമയെ അറസ്റ്റ് ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (20 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (26 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (47 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends