പനി ബാധിച്ച് ചികിത്സയിലിരുന്ന മൂന്നു വയസ്സുകാരി മരിച്ചു

പനി ബാധിച്ച് ചികിത്സയിലിരുന്ന മൂന്നു വയസ്സുകാരി മരിച്ചു. ഏര്യം വിദ്യാമിത്രം സ്‌കുളിനു സമീപം താമസിക്കുന്ന മാലിക്കന്റകത്ത് മുഹമ്മദ് ഷഫീഖ് അസ്അദിയുടെ മകള്‍ അസ്‌വാ ആമിന ആണ് മരിച്ചത്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
കഴിഞ്ഞ ദിവസം പനി ബാധിച്ച് നാലുവയസ്സുകാരി ഉള്‍പ്പെടെ 5 പേര്‍ മരിച്ചിരുന്നു. ഇതില്‍ നാലുപേരുടെ മരണം ഡെങ്കിപ്പനി ബാധിച്ചും ഒരാളുടേത് എച്ച്1എന്‍1 ബാധിച്ചുമാണെന്നാണ് ആരോഗ്യവകുപ്പിന്റെ സംശയം. 12,776 പേരാണ് പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത്.
ഇന്നലെ 138 പേര്‍ക്ക് ഡെങ്കിയും 13 പേര്‍ക്ക് എലിപ്പനിയും നാലുപേര്‍ക്ക് എച്ച്1എന്‍1ഉം സ്ഥിരീകരിച്ചു. മലപ്പുറത്ത് 2201 പേരും കോഴിക്കോട്ട് 1353 പേരും എറണാകുളത്ത് 1152 പേരും തിരുവനന്തപുരത്ത് 1049 പേരും ചികിത്സ തേടി.
https://www.facebook.com/Malayalivartha


























