21 കാരിക്ക് നേരിടേണ്ടി വന്ന ക്രൂരത... ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ദുര്‍മന്ത്രവാദത്തിനും ഇരയായെന്ന് യുവതി; യുവതിയുടെ പരാതിയില്‍ ഭര്‍തൃപിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

21 കാരിക്ക് ഭര്‍തൃവീട്ടില്‍ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ദുര്‍മന്ത്രവാദത്തിനും ഇരയാകേണ്ടി വന്നതായി പരാതി. യുവതിയുടെ പരാതിയില്‍ ഭര്‍തൃപിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിവ ഇഞ്ചവിള കളിയില്‍ വീട്ടില്‍ ഖാലിദ് (55) ആണ് അറസ്റ്റിലായത്. ഇയാള്‍ കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാംപ്രതി യുവതിയുടെ ഭര്‍ത്താവായ സെയ്തലി, അമ്മ സീന എന്നിവര്‍ ഒളിവിലാണ്. തൃക്കരുവ സ്വദേശിനിയായ 21 വയസ്സുകാരിയുടെ പരാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതി ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തി ബന്ധുക്കളുടെ സഹായത്തോടെ അഞ്ചാലുംമൂട് പൊലീസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. എന്നാല്‍ സംഭവത്തില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും തുടര്‍ നടപടി ഉണ്ടായിട്ടില്ല. പരാതിയുടെ പശ്ചാത്തലത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ പൊലീസ് തയാറാകണമെന്ന് പരാതിക്കാരും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ ആണ് സെയ്താലിയും യുവതിയും വിവാഹിതരായത്. വിവാഹശേഷം സെയ്താലിയും കുടുംബവും യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും മന്ത്രവാദ പൂജകള്‍ക്കു നിര്‍ബന്ധിച്ചുവെന്നുമാണ് പരാതി.
https://www.facebook.com/Malayalivartha


























