Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

മോദിയുടെ ആശ്വാസ വാക്ക് കരുത്ത്... ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ വിക്ഷേപണം ജൂലായ് 12നും 19നും ഇടയിലെന്ന് ഐ.എസ്.ആര്‍.ഒ.; ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് ചന്ദ്രയാന്‍ 3 വിക്ഷേപിക്കുക

29 JUNE 2023 08:23 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ചന്ദ്രയാന്‍ ദൗത്യം അവസാന ഘട്ടത്തിലാണ് പാളിയത്. അതിനെയെല്ലാം മറികടക്കാനുള്ള ഊര്‍ജമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശ്വാസ വാക്കുകള്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. ആ ഊര്‍ജത്തോടെ ചന്ദ്രയാന്‍ വീണ്ടും. ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 ജൂലായ് 12നും 19നും ഇടയില്‍ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ്. ചന്ദ്രയാന്‍ 3 ബഹിരാകാശപേടകം പൂര്‍ണമായും സംയോജിപ്പിച്ചുവെന്നും അന്തിമഘട്ട പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം വിക്ഷേപണ തിയതി പ്രഖ്യാപിക്കുമെന്നും സോമനാഥ് അറിയിച്ചു.

അതിനിടെ ജൂലായ് 13ന് ഉച്ചയ്ക്ക് 2.30നായിരിക്കും ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണമെന്ന് ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിളില്‍ മാര്‍ക്ക് 3 റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് ചന്ദ്രയാന്‍ 3 വിക്ഷേപിക്കുക.

ചന്ദ്രനിലേക്കുള്ള ഐഎസ്ആര്‍ഒയുടെ മൂന്നാമത്തെ ദൗത്യമാണിത്. ആദ്യദൗത്യം പൂര്‍ണമായും വിജയകരമായിരുന്നു. ചന്ദ്രയാന്‍ 2 ദൗത്യത്തിന് ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിങ്ങനെ മൂന്ന് സംവിധാനങ്ങളാണുണ്ടായിരുന്നത്. ഇതില്‍ ഓര്‍ബിറ്റര്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിന്യസിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിച്ചു. എന്നാല്‍ ലാന്‍ഡര്‍ സുരക്ഷിതമായി ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് മൂന്നാം ചാന്ദ്ര ദൗത്യത്തിന് ഐഎസ്ആര്‍ഒ ഒരുങ്ങുന്നത്.

615 കോടി രൂപയാണ് ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ബജറ്റ്. പുതിയ ഓര്‍ബിറ്റര്‍ ചന്ദ്രയാന്‍ മൂന്നിന് ഉണ്ടാവില്ല. പകരം ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ തന്നെ പുതിയ ദൗത്യത്തിന് വേണ്ടി പ്രയോജനപ്പെടുത്തും. സോഫ്റ്റ് ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന ലാന്‍ഡറും അതിനുള്ളിലായുള്ള റോവറുമായിരിക്കും പുതിയ ദൗത്യത്തില്‍ വിക്ഷേപിക്കുക. ലാന്‍ഡര്‍ സുരക്ഷിതമായി ഇറങ്ങിയാല്‍ പര്യവേക്ഷണത്തിനുള്ള റോവറും വിന്യസിക്കും. കഴിഞ്ഞ തവണ ലാന്‍ഡര്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടതില്‍നിന്ന് കൂടുതല്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് മൂന്നാം ചാന്ദ്ര ദൗത്യത്തിന് ഐഎസ്ആര്‍ഒ തയ്യാറെടുത്തത്.

2008ല്‍ ചന്ദ്രയാന്‍-1 വിക്ഷേപണം ഇന്ത്യയെ ബഹിരാകാശത്ത് അവഗണിക്കാനാവാത്ത ശക്തിയാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യം എത്തിയ രാജ്യമെന്ന നിലയില്‍ അവിടെ ഇന്ത്യയ്ക്കാണ് മുന്‍ഗണന. എന്നാല്‍ രണ്ടാം ദൗത്യമായ ചന്ദ്രയാന്‍ -2 ഭാഗിക വിജയം മാത്രമായിരുന്നു. ചന്ദ്രയാന്‍-2ന്റെ ഭാഗമായി വിക്ഷേപിച്ച വിക്രം റോവര്‍ ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. അതിനാല്‍ തന്നെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുകയാണ് ചന്ദ്രയാന്‍ മൂന്നിന്റെ ലക്ഷ്യം.

ലാന്‍ഡര്‍, റോവര്‍ എന്നിവ മാത്രമാണ് ചന്ദ്രയാന്‍-3 ദൗത്യത്തിലെ പ്രധാന ഉപകരണങ്ങള്‍. രണ്ടാം ദൗത്യത്തില്‍ വിക്ഷേപിച്ച ഓര്‍ബിറ്റര്‍ വിജയകരമായി തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാലാണ് ഇത്തവണ ഒഴിവാക്കിയത്. ഓര്‍ബിറ്ററിന് പകരം പ്രൊപ്പല്‍ഷന്‍ മൊഡ്യൂളായിരിക്കും ലാന്‍ഡറിനെ ചന്ദ്രന്റെ ഭ്രമണപഥത്തിന് 100 കിലോമീറ്റര്‍ ദൂരം വരെ വഹിക്കുക.അപകട സാദ്ധ്യത ലഘൂകരിച്ച് വിജയസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതിനായി കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കും വിക്ഷേപണം നടത്തുക. ആകെ 615 കോടി ചിലവ് വരുന്ന ചന്ദ്രയാന്‍ ദൗത്യത്തെ ജി എസ് എല്‍ വി മാര്‍ക്ക് 3 ഹെവി ലിഫ്റ്റ് ലോഞ്ച് വെഹിക്കിളാണ് വഹിക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ഇന്ത്യയുടെ അഭിമാന ദൗത്യത്തിന്റെ വിക്ഷേപണമുണ്ടാവുക.

നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഐഎസ്ആര്‍ഒ വീണ്ടും ചന്ദ്രനിലേക്ക് പുറപ്പെടുന്നത്. കഴിഞ്ഞ തവണത്തെ പരാജയത്തില്‍ നിന്ന് പഠിച്ച വിലപ്പെട്ട പാഠങ്ങളാണ് ഇത്തവണത്തെ മൂലധനം. ലാന്‍ഡറിന്റെ ഘടന മുതല്‍ ഇറങ്ങല്‍ രീതി വരെ വീണ്ടും വീണ്ടും പരിശോധിച്ച് പരിഷ്‌കരിച്ച് മാറ്റങ്ങള്‍ വരുത്തിയാണ് ഈ രണ്ടാം ശ്രമം. വിജയം മാത്രമേ ഇസ്രൊ ചന്ദ്രയാന്‍ മൂന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നുള്ളൂ. ഭൂമിയില്‍ നിന്ന് പുറപ്പെട്ട് 40 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും ലാന്‍ഡിംഗ് ശ്രമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (15 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (33 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (41 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (45 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends