തീസ്തയ്ക്ക് ആശ്വാസം... ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന കേസില്‍ തീസ്ത സെതല്‍വാദിന് ആശ്വാസം; ഗുജറാത്ത് ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി ഏഴ് ദിവസത്തേക്ക് സ്റ്റേ; അറസ്റ്റില്‍ നിന്നും ഇടക്കാല ജാമ്യം; അപ്പീല്‍ നല്‍കാനും അവസരം

ഏറെ വിവാദമായ കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക തീസ്ത സെതല്‍വാദിന് താല്‍ക്കാലിക ആശ്വാസം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന കേസിലെ സ്ഥിര ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച തീസ്തയ്ക്ക് അനുകൂലമായി വിധി. ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് രാത്രിയില്‍ വാദം കേട്ട് വിധി പറഞ്ഞത്.
ഗുജറാത്ത് ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി ഏഴ് ദിവസത്തേക്ക് സ്റ്റേ നല്‍കി. അറസ്റ്റില്‍ നിന്നും തീസ്തക്ക് ഒരാഴ്ചത്തേക്ക് സംരക്ഷണം ലഭിക്കും. ഇതോടെ അപ്പീല്‍ സമര്‍പ്പിക്കാന്‍ തീസ്തയ്ക്ക് അവസരം ലഭിക്കും. പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തീസ്തയുടെ ഹര്‍ജിയില്‍ വാദം കേട്ടത്. സ്റ്റേ ഉത്തരവില്‍ ഗുജറാത്ത് ഹൈക്കോടതിയെ സുപ്രീംകോടതി വിമര്‍ശിച്ചു.
ഹൈക്കോടതി നടപടി അത്ഭുതപ്പെടുത്തുന്നുവെന്നും ഹൈക്കോടതി അപ്പീല്‍ നല്‍കുന്നതിന് വേണ്ടി സ്റ്റേ കൊടുക്കേണ്ടാതിയിരുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തീസ്ത സെതല്‍വാദിന്റെ സ്ഥിര ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി ഇന്ന് തള്ളുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഉത്തരവ് നടപ്പാക്കുന്നത് 30 ദിവസത്തെക്ക് നീട്ടണമെന്ന അപേക്ഷയും കോടതി അംഗീകരിച്ചില്ല.
ഉടന്‍ പൊലീസിന് മുന്നില്‍ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 25 നാണ് തീസ്തയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് സെപ്തംബറില്‍ സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. സ്ഥിര ജാമ്യത്തിനുള്ള അപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകളുണ്ടാക്കി ആരോപണങ്ങളുന്നയിച്ചുവെന്നാണ് തീസ്തക്കെതിരായ കേസ്.
തീസ്ത സെതല്‍വാദ് എത്രയം വേഗം പൊലീസില്‍ കീഴടങ്ങണമെന്ന ഹൈക്കോടതിയുടെ നടപടി അത്ഭുതപ്പെടുത്തിയെന്ന് എന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു. എന്തിനായിരുന്നു ഇത്ര ധൃതി. മാസങ്ങളായി ജാമ്യത്തിലുള്ളയുള്ളയാളെ ഉടന്‍ എന്തിന് കസ്റ്റഡിയില്‍ എടുക്കണം. ഇടക്കാല ജാമ്യം അനുവദിക്കാതിരുന്നത് തെറ്റെന്നും ഇടക്കാല ജാമ്യം നല്‍കിയാല്‍ ആകാശം ഇടിഞ്ഞു വീഴുമോ എന്നും ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചു.
കേസ് ഇന്നലെ രാത്രി തന്നെ പുതിയ ബെഞ്ച് പരിഗണിക്കണമെന്ന് ടീസ്റ്റയുടെ അഭിഭാഷകന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. തീസ്ത സെതല്‍വാദിന്റെ സ്ഥിര ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഉത്തരവ് നടപ്പാക്കുന്നത് 30 ദിവസത്തെക്ക് നീട്ടണമെന്ന അപേക്ഷയും കോടതി അംഗീകരിച്ചില്ല. ഉടന്‍ പൊലീസിന് മുന്നില്‍ കീഴടങ്ങണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
കേസില്‍ 2022 ജൂണ്‍ 25ന് തീസ്തയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ ആയിരുന്ന തീസ്ത, സെപ്റ്റംബറില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ ജയില്‍മോചിതയായി. തുടര്‍ന്ന് ജാമ്യഹര്‍ജി ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലേക്കു മാറ്റിയിരുന്നു.
ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ തീസ്തയുടെ ജാമ്യ ഹര്‍ജി പലതവണ പരിഗണിക്കാതെ നീട്ടിവച്ച ഗുജറാത്ത് ഹൈക്കോടതി നടപടിയെ സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകളുണ്ടാക്കി ആരോപണങ്ങളുന്നയിച്ചുവെന്നാണ് തീസ്തക്കെതിരായ കേസ്.
ഗുജറാത്ത് കലാപത്തിനുശേഷം അന്നത്തെ നരേന്ദ്ര മോദി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്നതിനായി കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് 30 ലക്ഷംരൂപ തീസ്ത വാങ്ങി എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് അവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്ക് പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ സാകിയ ജാഫ്രി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് തീസ്ത അറസ്റ്റിലാകുന്നത്.
https://www.facebook.com/Malayalivartha






















