Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ഷഫീറേ എന്തിനാ ഈ ദ്രോഹം... അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനും ടിവി രാജേഷും പ്രതികളാകാന്‍ കാരണക്കാരന്‍ ആരാണെന്നറിമോയെന്ന് ചോദിച്ച് കോണ്‍ഗ്രസുകാരെ രോമാഞ്ചം കൊള്ളിച്ച ബി ആര്‍ എം ഷഫീര്‍ വെട്ടില്‍; കൊണ്ടത് സുധാകരന്; ഗൂഢാലോചനയില്‍ കെ. സുധാകരന്റെ പങ്ക് വ്യക്തമായെന്ന് പി. ജയരാജന്‍

02 JULY 2023 08:59 AM IST
മലയാളി വാര്‍ത്ത

സുധാകരനിത് ബെസ്റ്റ് സമയമാണ്. ജോണ്‍സണ്‍ മാവുങ്കല്‍ കേസില്‍ ഒരുവട്ട ചോദ്യം ചെയ്യലും അറസ്റ്റും കഴിഞ്ഞ് ഇന്റലിജന്‍സ് അന്വേഷണത്തിലാണ്. അതിന് പിന്നാലെ സ്വന്തം ശിഷ്യനായ നേതാവ് തന്നെ പണികൊടുത്തു. സുധാകരനെ പുകഴ്ത്താന്‍ ചെയ്തത് പണി കിട്ടി.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനും ടി വി രാജേഷും പ്രതിയായതിന് പിറകില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് ബി ആര്‍ എം ഷഫീര്‍ വെട്ടിലായി. കണ്ണൂരില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ഷഫീറിന്റെ വെളിപ്പെടുത്തല്‍.

''അരിയില്‍ ഷുക്കൂര്‍ കേസില്‍ പൊലീസിനെ വിരട്ടി എഫ്ഐആര്‍ ഇടീച്ചു. സിബിഐയ്ക്ക് വേണ്ടിയിട്ട് ഡല്‍ഹിയില്‍ പോയി നിയമപോരാട്ടം നടത്തി. കേസില്‍ ജയരാജനും രാജേഷും പ്രതിയായിട്ടുണ്ടെങ്കില്‍ അതിന് പുറകില്‍ കെ സുധാകരന്റെ വിയര്‍പ്പുണ്ട്'' എന്നാണ് ബി ആര്‍ എം ഷഫീര്‍ പറഞ്ഞത്.

ഇത് സിപിഎമ്മിന് വലിയ ആയുധമാണ് കിട്ടിയത്. തന്നെയും ടി.വി.രാജേഷിനെയും അരിയില്‍ ഷുക്കൂര്‍ വധക്കേസ് ഗൂഢാലോചനയില്‍ ഉള്‍പ്പെടുത്താന്‍ സിബിഐയില്‍ സമ്മര്‍ദം ചെലുത്തിയത് കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണെന്നു വ്യക്തമായ സാഹചര്യത്തില്‍ കേസില്‍ തുടരന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍ പറഞ്ഞു.

തങ്ങളെ പ്രതി ചേര്‍ത്തതു രാഷ്ട്രീയ വേട്ടയെന്നു തെളിഞ്ഞു. സുധാകരന്റേതു ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റമാണ്. കൃത്രിമമായ തെളിവുകളെ അടിസ്ഥാനപ്പെടുത്തി ആരെയെങ്കിലും കേസില്‍ പെടുത്തിയാല്‍ അതു ചെയ്തയാളും അതേ ശിക്ഷയ്ക്ക് അര്‍ഹനാണ്. കേന്ദ്രം ബിജെപി ഭരിക്കുമ്പോള്‍ സിബിഐയെ സ്വാധീനിക്കാന്‍ സുധാകരന്‍ ശ്രമിച്ചത്, ആര്‍എസ്എസുമായുള്ള സുധാകരന്റെ ജൈവബന്ധം തെളിയിക്കുന്നതാണ്. തുടരന്വേഷണത്തിനായി നിയമ നടപടി സ്വീകരിക്കുമെന്നും ജയരാജന്‍ തിരുവനന്തപുരത്തു പറഞ്ഞു.

തങ്ങളെ ആദ്യം കള്ളക്കേസില്‍പെടുത്തിയത് യുഡിഎഫ് ഗവണ്മെന്റാണ്. ക്രിമിനല്‍ നടപടി ചട്ടം 118 പ്രകാരമാണു തെറ്റായി പ്രതിചേര്‍ത്തത്. കുറ്റകൃത്യം അറിഞ്ഞിട്ടും തടഞ്ഞില്ല എന്ന കുറ്റത്തെ ഉള്‍പ്പെടുത്താന്‍ വേണ്ടിയാണ് ഈ വകുപ്പ് ചേര്‍ത്തത്. കേട്ടുകേള്‍വിയില്ലാത്ത നിലയിലാണ് തങ്ങളെ ആ കേസിലുള്‍പ്പെടുത്തി വേട്ടയാടിയതെന്നു ജയരാജന്‍ സമൂഹ മാധ്യമത്തില്‍ അഭിപ്രായപ്പെട്ടു.

കേസ് സിബിഐ ഏറ്റെടുത്തതിനു ശേഷം 2018 സെപ്റ്റംബറില്‍ തങ്ങളെ 120 ബി വകുപ്പനുസരിച്ച് ഗൂഢാലോചന കേസില്‍ ഉള്‍പ്പെടുത്തി. ഇതിനു വേണ്ടി സുധാകരന്‍ ഡല്‍ഹിയില്‍ പോയി സിബിഐയില്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് കണ്ണൂരില്‍ പ്രസംഗിച്ചത്.

കെ. സുധാകരനെതിരെ കള്ളക്കേസ് ചുമത്തുന്നതിനെതിരെ കഴിഞ്ഞദിവസം കണ്ണൂരില്‍ ഡിസിസി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പ്രസംഗത്തില്‍ കെപിസിസി സെക്രട്ടറി ബി.ആര്‍.എം. ഷഫീര്‍ നടത്തിയ പരാമര്‍ശത്തെ അടിസ്ഥാനമാക്കിയാണ് പി. ജയരാജന്റെ പ്രതികരണം. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനും ടി.വി. രാജേഷും പ്രതിയായതിനു പിന്നില്‍ കെ.സുധാകരന്റെ വിയര്‍പ്പുണ്ടെന്നായിരുന്നു ഷഫീറിന്റെ പരാമര്‍ശം.

2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറ വള്ളുവന്‍കടവിന് അടുത്താണ് എംഎസ്എഫ് പ്രാദേശിക നേതാവായിരുന്ന അരിയില്‍ ഷുക്കൂര്‍ (24) കൊല്ലപ്പെടുന്നത്. ഈ കേസിന്റെ ഗൂഢാലോചനയില്‍ സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ പി.ജയരാജനും ടി.വി.രാജേഷും പ്രതി ചേര്‍ക്കപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് വക്താവ് ബി.ആര്‍.എം. ഷെഫീറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജനും ആവശ്യപ്പെട്ടു. നിരപരാധികളെ കുറ്റവിമുക്തരാക്കി വ്യാജ തെളിവുണ്ടാക്കിയതിന്റെ പേരില്‍ കെ. സുധാകരന്റെ പേരില്‍ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (7 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (36 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (45 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (10 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (10 hours ago)

Malayali Vartha Recommends