മൂന്നാര്‍ ഉദുമല്‍പ്പെട്ട് അന്തര്‍ സംസ്ഥാനപാതയില്‍ ജീപ്പ് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് പരിക്ക്.... ഇടമലക്കുടിയില്‍ പോയി തിരികെ മടങ്ങിയ ദമ്പതികളാണ് അപകടത്തില്‍ പെട്ടത്

മൂന്നാര്‍ ഉദുമല്‍പ്പെട്ട് അന്തര്‍ സംസ്ഥാനപാതയില്‍ ജീപ്പ് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് പരിക്ക്. ഇടമലക്കുടിയില്‍ പോയി തിരികെ മടങ്ങിയ മാങ്കുളം വേലിയാംപാറക്കുടി സ്വദേശികളായ ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്.
പെരിയവാരയ്ക്കും കനിമലയയ്ക്കും ഇടയില്‍ വച്ച് ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. പെരിയവാരയ്ക്ക് സമീപം ഇന്നലെ രാത്രിയോടെയായിരുന്നു അപകടമുണ്ടായത്.
മാങ്കുളം വേലിയാംപാറക്കുടി സ്വദേശികളായ രാമചന്ദ്രന്‍, ഭാര്യ ജ്യോതി എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അപകടത്തില്‍ രാമചന്ദ്രന് കൈയ്ക്കും കാലിനും തലയിലും പരിക്കേറ്റു.
വാഹനം മറിഞ്ഞ ശേഷം ഇവര്‍ തന്നെ വാഹനത്തിന് പുറത്തിറങ്ങി റോഡിലെത്തുകയും ഇതുവഴി വന്ന മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഇടമലക്കുടി സന്ദര്‍ശനം കഴിഞ്ഞ് ഇന്നലെ രാത്രിയോടെയാണ് ഇവര്‍ തിരികെ നാട്ടിലേക്ക് മടങ്ങിയത്. ഇതിനിടെയാണ് അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha






















