ഗുരുതര ശ്വാസതടസ്സവുമായെത്തിയ രോഗി വാര്‍ഡിലേക്കുള്ള പടികള്‍ കയറുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു...

ഗുരുതര ശ്വാസതടസ്സവുമായെത്തിയ രോഗി വാര്‍ഡിലേക്കുള്ള പടികള്‍ കയറുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. നെടുവത്തൂര്‍ കുറുമ്പാലൂര്‍ അഭിത്ത് മഠത്തില്‍ വി.രാധാകൃഷ്ണന്‍ (56) ആണ് വെള്ളിയാഴ്ച രാത്രി രണ്ടോടെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ മരിച്ചത്.
ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഐ.സി.യു.വില്‍ നിരീക്ഷണത്തിലാക്കുകയോ വാര്‍ഡിലേക്കു കൊണ്ടുപോകാനായി റാമ്പ് (ചരിവുള്ള നടപ്പാത) തുറന്നുനല്‍കുകയോ ചെയ്തില്ല.
മൃതദേഹം തിരിച്ചിറക്കുമ്പോള്‍ പോലും റാമ്പ് തുറന്നില്ല. പുറത്തുനിന്നുള്ളവരുടെ സഹായത്തോടെ മൃതദേഹം ചുമന്നിറക്കുകയായിരുന്നു. യുവ ഡോക്ടര്‍ വന്ദനാ ദാസ് കുത്തേറ്റുമരിച്ച് ഒന്നരമാസം പിന്നിടുമ്പോഴാണ് താലൂക്ക് ആശുപത്രിയില്‍ നാടിനു നാണക്കേടായി അടുത്ത സംഭവമുണ്ടായത്.
https://www.facebook.com/Malayalivartha






















