രക്ഷകനായി കണ്ടക്ടര്‍... യാത്രയ്ക്കിടെ ഡ്രൈവര്‍ ബോധരഹിതനായി കണ്ടക്ടറുടെ സമയോചിത ഇടപെടലിലൂടെ രക്ഷ നേടിയത് 40 ജീവനുകള്‍

രക്ഷകനായി കണ്ടക്ടര്‍... യാത്രയ്ക്കിടെ ഡ്രൈവര്‍ ബോധരഹിതനായി കണ്ടക്ടറുടെ സമയോചിത ഇടപെടലിലൂടെ രക്ഷ നേടിയത് 40 ജീവനുകള്‍
ആര്യനാട് നിന്നും ഗുരുവായൂരിലേക്ക് പോയ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റിലായിരുന്നു സംഭവമുണ്ടായത്.
കഴിഞ്ഞ ദിവസം രാവിലെ 5. 55നാണ് ബസ് ആര്യനാട് ഡിപ്പോയില്‍ നിന്നും പുറപ്പെട്ടത്. ചങ്ങനാശേരി ഡിപ്പോയില്‍ കയറിയശേഷം 300 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും ഡ്രൈവറായ കോഴിക്കോട് സ്വദേശി ഷംസീര്‍ ബോധരഹിതനാവുകയായിരുന്നു. സീറ്റിന്റെ ഇടതുവശത്തേക്ക് ഡ്രൈവര്‍ ചരിഞ്ഞ് വീണതോടെ മുന്‍ സീറ്റിലുണ്ടായിരുന്ന യാത്രക്കാര്‍ കൂട്ടത്തോടെ നിലവിളിച്ചു.
നിലവിളി കേട്ട് പിന്നില്‍ ടിക്കറ്റ് നല്‍കിക്കൊണ്ടിരുന്ന കണ്ടക്ടറായ ആര്യനാട് സ്വദേശി ജി. എസ്. സുഭാഷ് ഓടി മുമ്പിലെത്തി. ബസിന്റെ നിയന്ത്രണം ഡ്രൈവറില്‍ നിന്ന് പൂര്‍ണമായി നഷ്ടമായെന്ന് മനസിലാക്കിയതോടെ സുഭാഷ് ഗിയര്‍ ബോക്‌സിന് മുകളില്‍ നിന്ന് ബസിന്റെ നിയന്ത്രണമേറ്റെടുത്ത് റോഡരികിലേക്ക് ഒതുക്കി നിര്‍ത്തി.
തുടര്‍ന്ന് ദീര്‍ഘദൂര യാത്രക്കാര്‍ക്ക് മറ്റ് ബസിലേക്ക് കയറാനുള്ള പാസ് നല്‍കിയ ശേഷം സുഭാഷ് ഷംസീറിനെ ആശുപത്രിയിലേക്കെത്തിച്ചു. നാനാ ഭാഗങ്ങളില്‍ നിന്നും സുഭാഷിന് അഭിനന്ദന പ്രവാഹമെത്തി.
"
https://www.facebook.com/Malayalivartha






















