പച്ചക്കറി വില കുതിക്കുന്നു.... ആശ്വാസവുമായി ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി വണ്ടികളെത്തുന്നു

പച്ചക്കറി വില കുതിക്കുന്നു.... ആശ്വാസവുമായി ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി വണ്ടികളെത്തുന്നു. കുതിക്കുന്ന പച്ചക്കറി വിലയ്ക്ക് കടിഞ്ഞാണിടാനരുങ്ങുകയാണ് ഹോര്‍ട്ടികോര്‍പ്പ്. സ്റ്റാളുകള്‍ക്ക് പുറമേ പച്ചക്കറി വണ്ടികളും വില്‍പ്പന കേന്ദ്രങ്ങളായി മാറും.
സ്റ്റാളുകളില്ലാത്ത സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യും. പൊതു വിപണിയേക്കാള്‍ 30 രൂപ വരെ വിലക്കുറവുണ്ടാകും. ആവശ്യാനുസരണം പച്ചക്കറി വണ്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്ത് കൃഷി മന്ത്രി പി പ്രസാദ് പച്ചക്കറി വണ്ടി ഫ്‌ലാഗ് ഓഫ് ചെയ്യും
അതേസമയം സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് പരമാവധി ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുവാനും മറ്റുള്ളവ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ചും വിതരണം ചെയ്യും. കര്‍ഷകര്‍ക്ക് നല്‍കാനുള്ള നാല് മാസത്തെ കുടിശ്ശിക ഓണത്തിന് മുമ്പായി തീര്‍പ്പാക്കുമെന്നാണ് ഹോര്‍ട്ടികോര്‍പ്പ് ഉറപ്പ് നല്‍കുന്നത്.
"
https://www.facebook.com/Malayalivartha






















