തെളിവെടുപ്പിനെത്തിച്ച പ്രതികളെ കണ്ട് നാട്ടുകാര്‍ രോഷാകുലരായി... പ്രതികളെ വീട്ടിലെത്തിച്ചപ്പോള്‍ത്തന്നെ രാജുവിന്റെ ഭാര്യയുടെയും മകളുടെയും കൂട്ട നിലവിളി ... പ്രതികളെ പുറത്തിറക്കാതെ വാഹനത്തില്‍ തന്നെ ഇരുത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി

കല്ലമ്പലം സി.ഐ വിജയരാഘവന്റെയും എസ്.ഐ സന്തോഷ് കുമാറിന്റെയും നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതികളുടെ ആക്രമണത്തില്‍ പരിക്കേറ്റ രാജുവിന്റെ ബന്ധു പൊലീസ് വാഹനത്തിന് പ്രതിരോധം സൃഷ്ടിച്ചു. പൊലീസ് ഇയാളെ അനുനയിപ്പിച്ചു. പൊലീസ് വാഹനത്തിന് ചുറ്റും തടിച്ചുകൂടിയ ജനങ്ങള്‍ക്ക് നടുവിലൂടെ പ്രതികളെ പുറത്തിറക്കാനാകുമായിരുന്നില്ല. സംഭവദിവസം പ്രതികള്‍ ഒത്തുകൂടിയ പാപനാശം,ഓടയം എന്നിവിടങ്ങളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമാണ് പൊലീസ് മരണവീട്ടിലെത്തി തെളിവെടുപ്പ് നടത്തിയത്.
സംഭവത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാതെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി പ്രതികളെ പൊലീസ് കൊണ്ടുപോവുകയാണ് ചെയ്തതെന്നും കേസില്‍ പ്രതികള്‍ രക്ഷപ്പെടാനായി സാദ്ധ്യതയുണ്ടെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.പ്രതികളെ പുറത്തിറക്കാതെ എന്താണ് പൊലീസ് ചോദിച്ചറിഞ്ഞതെന്നാണ് നാട്ടുകാരുടെ ചോദ്യം.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പ്രതികളായ വടശേരിക്കോണം ജെ.ജെ പാലസില്‍ ജിഷ്ണു,സഹോദരന്‍ ജിജിന്‍,സുഹൃത്തുക്കളായ മനു,ശ്യാംകുമാര്‍ എന്നിവര്‍ ചേര്‍ന്ന് വടശേരിക്കോണം വലിയവിളാകത്ത് ശ്രീലക്ഷ്മിയില്‍ രാജുവിനെ മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയത്. പ്രതികള്‍ ജയിലിലാണെങ്കിലും ബന്ധുക്കളെയും മറ്റും ആരോ പിന്തുടരുന്നതായും ഭീഷണി നിലനില്‍ക്കുന്നതായും പ്രദേശവാസികള്‍.
"
https://www.facebook.com/Malayalivartha