ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് സീറ്റര്‍ കം സ്ലീപ്പര്‍ ബസുമായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ്...

ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് സീറ്റര്‍ കം സ്ലീപ്പര്‍ ബസുമായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ്. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം രണ്ടു ബസുകളാണ് നിരത്തിലിറക്കുക. ബസുകളില്‍ 25 വീതം സീറ്റുകളും 15 വീതം ബെര്‍ത്തുകളുമുണ്ടാകും.
എയര്‍ സസ്പെന്‍ഷന്‍, റിക്ലയിനിങ് സീറ്റുകള്‍, സീറ്റുകള്‍ക്കുസമീപം ചാര്‍ജിങ് പോയിന്റുകള്‍ എന്നിങ്ങനെ നിരവധി സൗകര്യങ്ങളുമുണ്ടാകും. ടിക്കറ്റ് നിരക്ക് ബെര്‍ത്തിന് മറ്റുസീറ്റിനേക്കാള്‍ 25 ശതമാനം അധികമായിരിക്കും.
വോള്‍വോ ബസിന്റെ ടിക്കറ്റ് നിരക്കിനേക്കാള്‍ കുറവില്‍ യാത്ര ചെയ്യാനാകും . രാത്രി സര്‍വീസുകളായിരിക്കും. ഗജരാജ എസി സ്ലീപ്പര്‍,ഗരുഡ എസി സീറ്റര്‍, നോണ്‍ എസി സീറ്റര്‍, സൂപ്പര്‍ഫാസ്റ്റുകള്‍ എന്നിവയാണ് സ്വിഫ്റ്റിനായി ദീര്‍ഘദൂര സര്‍വീസ് നടത്തുക.
https://www.facebook.com/Malayalivartha






















