ഫറോക്ക് പാലത്തില്‍ നിന്ന് ദമ്പതികള്‍ പുഴയില്‍ ചാടി.... യുവതിയെ തോണിക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി, യുവാവിനായി തെരച്ചില്‍ തുടരുന്നു

ഫറോക്ക് പാലത്തില്‍ നിന്ന് ദമ്പതികള്‍ പുഴയില്‍ ചാടി.... യുവതിയെ തോണിക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി, യുവാവിനായി തെരച്ചില്‍ തുടരുന്നു
മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിന്‍, വര്‍ഷ എന്നിവരാണ് പുഴയില്‍ ചാടിയത്. ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്.
വര്‍ഷയെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജിതിനായി തിരച്ചില്‍ തുടരുന്നു. പാലത്തിന്റെ തൂണിനു സമീപം കണ്ടെത്തിയ വര്‍ഷയെ തോണിക്കാര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. എന്നാല്‍ ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്കു വീണ ജിതിന്‍, എല്ലാവരും നോക്കിനില്‍ക്കെ മുങ്ങിത്താഴുകയായിരുന്നു.
ആറു മാസം മുന്‍പായിരുന്നു ജിതിനും വര്‍ഷയും തമ്മിലുള്ള വിവാഹം. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ഇരുവരും വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതാണെന്നു ബന്ധുക്കള്‍ അറിയിച്ചതായി ഫറോക്ക് എസിപി പറഞ്ഞു.
ഇവര്‍ എങ്ങനെയാണ് ഫറോക്കിലെത്തിയതെന്ന് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും എസിപി പറഞ്ഞു. കോസ്റ്റല്‍ പൊലീസ്, അഗ്‌നിരക്ഷാ സേന, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്ന് ജിതിനായി തിരച്ചില്‍ നടത്തുന്നു.
" f
https://www.facebook.com/Malayalivartha






















