തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ ആവശ്യത്തോട് ഒരു തരത്തിലും യോജിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ ആവശ്യത്തോട് ഒരു തരത്തിലും യോജിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
ഹൈബിയുടേത് പക്വത ഇല്ലാത്ത സമീപനമാണ്. ശശി തരൂരും പ്രതിപക്ഷനേതാവും ഇത് സംബന്ധിച്ച അഭിപ്രായം വ്യക്തമാക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
സ്വകാര്യബില്ലിന്റെ പിന്നിലുള്ളത് ഗൂഢ താല്പര്യമാണ്. ഇക്കാര്യത്തില്‍ കേരളത്തിന് സുവ്യക്തമായ നിലപാടുണ്ട്. ഇക്കാര്യം സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി മന്ത്രി.
അതേസമയം തലസ്ഥാന മാറ്റ വിവാദത്തില്‍ ഹൈബി ഈഡനെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പാര്‍ട്ടിയോട് ആലോചിക്കാതെ തലസ്ഥാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബില്ല് അവതരിപ്പിച്ച സംഭവത്തില്‍ ഹൈബിയെ നേരിട്ട് വിളിച്ച് അതൃപ്തിയറിച്ചെന്ന് സതീശന്‍ പ്രതികരിച്ചു. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടല്ലെന്നും അത് പിന്‍വലിക്കണമെന്നും ഹൈബിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സതീശന്‍.
കൊച്ചിയില്‍ അതിനുള്ള സംവിധാനങ്ങളൊന്നുമില്ല. കൊച്ചി കേരളത്തിന്റെ വ്യവസായ തലസ്ഥാനമാണ്. തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരട്ടെ. കൊച്ചിയിലേക്ക് തലസ്ഥാനം മാറ്റണമെന്ന ആവശ്യം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു
"
https://www.facebook.com/Malayalivartha






















