Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കറിക്കത്തി കൊണ്ട് അമ്മിണിയുടെ മുതുകിനും കഴുത്തിനും മരുമകൾ വെട്ടി: അമ്മയെ കൊന്നെന്ന് സഹോദരനോട് പറഞ്ഞതിന് പിന്നാലെ സംഭവിച്ചത്...

11 JULY 2023 03:57 PM IST
മലയാളി വാര്‍ത്ത

മൂവാറ്റുപുഴയിൽ ഭർതൃമാതാവിനെ മരുമകൾ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്പല്ലൂർ ലക്ഷംവീട് കോളനിയിലെ താമസക്കാരി അമ്മിണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകളായ പങ്കജത്തെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് അമ്മിണിയെ മരുമകള്‍ പങ്കജം കത്തികൊണ്ട് ആക്രമിച്ചത്.

അമ്മിണിയുടെ മുതുകിലും കഴുത്തിലും കുത്തേറ്റു. അമ്മിണിയെ കൊലപ്പെടുത്തിയ വിവരം പങ്കജം തന്നെയാണ് സമീപത്ത് താമസിക്കുന്ന സഹോദരന്‍റെ വീട്ടില്‍ അറിയിച്ചത്. പങ്കജത്തെ പൊലീസ് രാത്രിയില്‍ തന്നെ കസ്റ്റഡിയിലെടുത്തു. പങ്കജം പറഞ്ഞതുകേട്ട് ഉടൻ തന്നെ സഹോദരൻ വീട്ടിലേക്ക് എത്തി അമ്മിണിയെ മൂവാറ്റുപുഴ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണ് സംഭവം. വലിയ കറിക്കത്തി കൊണ്ട് അമ്മിണിയുടെ മുതുകിനും കഴുത്തിനും പ്രതി വെട്ടുകയായിരുന്നു. ഈ മുറിവുകളാണ് മരണ കാരണമായതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. പങ്കജത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ വര്‍ഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലാണെന്നാണ് അറിവ്.

 

ഇത് സ്ഥിരീകരിക്കാന്‍ പ്രതിയുടെ മെഡിക്കല്‍ പരിശോധനകളെല്ലാം പൊലീസ് പൂർത്തിയാക്കിയിട്ടുണ്ട്. അതേസമയം മറ്റേതെങ്കിലും കാരണമോ സഹായമോ കൊലപാതകത്തിന് പിന്നിലുണ്ടോയെന്നുള്ള കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്, പങ്കജത്തിൻ്റെ ഭർത്താവ് പ്രസാദ് മൂവാറ്റുപുഴ ടൗണിൽ തട്ടുകടയിൽ ജോലിയെടുക്കുകയാണ്. ഇദ്ദേഹം രാത്രി വീട്ടിൽ സാധാരണ കാണാറില്ല. രാത്രി വീട്ടിൽ അമ്മിണിയും പങ്കജവും മാത്രമാണുണ്ടാവാറുള്ളത്. അമ്മിണിയുടെ ഭർത്താവ് പതാരി നേരത്തേ മരിച്ചിരുന്നു.

കുടുംബത്തിന് നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. നേരത്തേയുണ്ടായ ചില സാമ്പത്തിക ബാധ്യതയുടെ പ്രശ്നങ്ങളും കുടുംബത്തെ അലട്ടിയിരുന്നുവെന്ന് സമീപവാസികൾ പറയുന്നുണ്ട്. അതേസമയം പങ്കജവും അമ്മിണിയും തമ്മിൽ വഴക്കൊന്നും ഉണ്ടാകാറില്ലായിരുന്നു എന്നാണ് വിവരം. പങ്കജം ഇടയ്ക്കിടയ്ക്ക് മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നുവെന്ന് സമീപവാസികൾ പറയുന്നുണ്ട്.

 

അമ്മിണിക്ക് പ്രായാധിക്യത്തിൻ്റെ പ്രശ്നങ്ങളുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസപം പങ്കജത്തെ സ്ഥലത്തെത്തിച്ച് തെളിവെടുത്തിരുന്നു. അമ്മിണിയെ വെട്ടിക്കൊല്ലാൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിരുന്നു. സംഭവസ്ഥലത്ത് ഫൊറൻസിക് സംഘവും പരിശോധന നടത്തി. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തുടർന്ന് പരിശോധനയ്ക്കു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends