സര്‍ക്കാർ ജീവനക്കാർ ട്യൂഷനെടുക്കരുത്...അടുത്ത പണി വരുന്നു...ട്യൂഷൻ സെന്ററുകളോ കോച്ചിങ് സെന്ററുകളോ നടത്താൻ കഴിയില്ല...കേരള സര്‍വീസ് റൂൾസ് ഭേദഗതി ചെയ്തു....

‘എന്തെങ്കിലും ഒരു ജോലി കിട്ടിയിരുന്നുവെങ്കിൽ കുറച്ചുദിവസം ലീവ് എടുത്ത് വീട്ടിൽ ചുമ്മാ ഇരിക്കാമായിരിക്കുന്നു,’ കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഈ സംഭാഷണം മലയാളികൾക്ക് സുപരിചിതമാണ്. ഓർക്കാപ്പുറത്ത് എന്ന ചിത്രത്തിൽ തൊഴിൽ രഹിതനായ ഫ്രഡി (മോഹൻലാൽ ) തൊഴിൽരഹിതനായ പിതാവ് നിക്കോളാസി(നെടുമുടി വേണു) നോട് പറയുന്നതാണിത്. പണമില്ലാത്ത, ഒരു പണിയും ഇല്ലാത്ത ഒരാൾ രാവിലെ എങ്ങും പോകാനും ഒന്നും ചെയ്യാനും ഇല്ലാതെ വീട്ടിൽ ചുമ്മാ ഇരിക്കുമ്പോൾ പറയുന്നതിലെ കറുത്ത ഫലിതം കൊണ്ടാണ് ഇത് ആ ചിത്രത്തേക്കാൾ വലിയ ജനപ്രീതിയുള്ള ഒരു ഹിറ്റ് ഡയലോഗ് ആയത്.ഉറച്ച ജോലി ഒന്നു മാത്രം എന്ന് കരുതുന്ന സർക്കാർ ജോലിയുള്ളവരെ അസൂയയോടെ കാണുന്ന സമൂഹത്തിൽ അവരുടെ അവധികളും ആനുകൂല്യങ്ങളും എന്നും ചർച്ചാ വിഷയം തന്നെയാണ്. അത് കൊണ്ടാണ് സർക്കാർ ഓഫീസിലെ ഒരു സീറ്റിൽ പൗരൻ കാണാൻ ചെല്ലുമ്പോൾ ആളില്ലെങ്കിൽ അതൊരു വലിയ കുറ്റം ആകുന്നത്.
അവധിയുടെ കാരണം എന്തെന്ന് അറിയില്ല എങ്കിൽ പോലും.സര്‍ക്കാർ ജീവനക്കാർക്ക് ട്യൂഷൻ സെന്ററുകളോ കോച്ചിങ് സെന്ററുകളോ നടത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി കേരള സര്‍വീസ് റൂൾസ് ഭേദഗതി ചെയ്തു. സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ ജോലിയുടെ ഇടവേളകളിൽ ഇത്തരം സെന്ററുകളിൽ ജോലി ചെയ്യുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടർന്നാണ് നടപടി.ഇത്തരത്തില്‍ കണ്ടെത്തിയാല്‍ വകുപ്പുതല അന്വേഷണത്തിനു ശേഷം കര്‍ശന നടപടി സ്വീകരിക്കും.ട്യൂഷൻ, കോച്ചിങ് സെന്ററുകളിൽ ജോലി ചെയ്യരുതെന്ന് നിർദേശിച്ച് 2020 നവംബറിൽ ഭരണപരിഷ്ക്കാര വകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. ഈ സർക്കുലറിനു നിയമപരമായി അംഗീകാരം ലഭിക്കുന്നതിനാണ് കെഎസ്ആറിൽ ഭേദഗതി വരുത്തി വിജ്ഞാപനം ഇറക്കിയത്.സർക്കാർ ഉദ്യോഗസ്ഥർ ഓഫിസ് സമയത്തും അല്ലാതെയും സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ ക്ലാസെടുക്കുന്നതായും ഇതിനു പ്രതിഫലം പറ്റുന്നതായും വിജിലൻസ് കണ്ടെത്തിയിരുന്നു.
വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നൂറിലധികം സെന്ററുകളിൽ പരിശോധന നടത്തി. 2018ൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് പരിശോധന നടന്നത്. അധ്യാപകരും കെഎസ്ആർടിസി കണ്ടക്ടറും ഡെപ്യൂട്ടി പ്രിസൺ ഓഫിസറും ട്യൂഷനെടുക്കുന്നതായി കണ്ടെത്തി. സർക്കാർ ജീവനക്കാർ സാമ്പത്തിക നേട്ടത്തിനായി പ്രവർത്തിക്കുമ്പോൾ ജനങ്ങൾക്ക് സേവനങ്ങൾ കൃത്യമായി ലഭിക്കുന്നില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകി. തുടർന്നാണ് ഇത്തരം സ്ഥാപനങ്ങളിൽ സർക്കാർ ജീവനക്കാർ പ്രവർത്തിക്കരുതെന്ന് വ്യക്തമാക്കി സർക്കുലർ ഇറക്കിയത്.ഏതായാലും ഇനി ഇത്തരത്തിൽ എന്തെങ്കിലും പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ തന്നെ അതൊന്നും നടക്കില്ല. സര്‍ക്കാർ ജീവനക്കാർക്ക് ട്യൂഷൻ സെന്ററുകളോ കോച്ചിങ് സെന്ററുകളോ നടത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി കേരള സര്‍വീസ് റൂൾസ് ഭേദഗതി ചെയ്തു. അതുകൊണ്ട് നിലവിൽ അത്തരത്തിൽ എന്തെങ്കിലും ചെയ്യാൻ പദ്ധതി ഉണ്ടെങ്കിൽ തന്നെ അതൊക്കെ മാറ്റി വയ്ക്കുന്നതാവും നല്ലത്, അല്ലെങ്കിൽ ഉള്ള പണി കൂടെ തെറിക്കും.
https://www.facebook.com/Malayalivartha

























