വടക്കഞ്ചേരിയില്‍ കാട്ടുപന്നി ഇടിച്ച് ഓട്ടോ നിയന്ത്രണംവിട്ട് വനിത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം

മംഗലംഡാം കരിങ്കയത്ത് കാട്ടുപന്നി ഇടിച്ച് ഓട്ടോ നിയന്ത്രണംവിട്ട് വനിത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, വടക്കഞ്ചേരി മേഖലയില്‍ നിരന്തരമായി കാട്ടുപന്നി ആക്രമണങ്ങള്‍ ഉണ്ടാകുമ്പോഴും വനംവകുപ്പും പഞ്ചായത്തും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനായി നടപടി സ്വീകരിക്കാത്തതാണ് പ്രതിഷേധം കനക്കാന്‍ കാരണമായത്.
പുതിയ ഉത്തരവുകളനുസരിച്ച് പഞ്ചായത്തുകള്‍ക്കാണ് കാട്ടുപന്നികളെ വെടിവെച്ച് നശിപ്പിക്കാന്‍ അധികാരമുള്ളത്.എന്നാല്‍, ഭൂരിഭാഗം പഞ്ചായത്തുകളും തടസ്സം നിരത്തി കാര്യക്ഷമമായ രീതിയില്‍ ഉത്തരവുകള്‍ നടപ്പാക്കുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്.
പന്നിയെ വെടിവെക്കാന്‍ തോക്ക് ഉടമക്ക് ഉണ്ടാകുന്ന ചെലവുകള്‍ കണ്ടെത്താന്‍ പഞ്ചായത്തുകള്‍ ഫണ്ട് മാറ്റിവെക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്തിന്റെ ഉത്തരവുണ്ടെങ്കിലും പഞ്ചായത്തുകള്‍ അത് പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നു.
"
https://www.facebook.com/Malayalivartha
























