നവജാത ശിശുവിനെ ബാഗിനുള്ളിലാക്കി വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍

വടക്കാഞ്ചേരിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വഴിയരികിലെ ബാഗിനുള്ളില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു. കുട്ടിയെ ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.
വടക്കാഞ്ചേരിക്കു സമീപം പാര്‍ലിക്കാട് വഴിയരികിലാണ് കുട്ടിയെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. ആറാഴ്ച പ്രായമുള്ള പെണ്‍കുട്ടിയാണ്. വഴിയരികിലെ കടകളുടെ സമീപത്തായിരുന്നു കുട്ടിയെ ഉപേക്ഷിച്ചത്. കരച്ചില്‍ കേട്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിലായി കുട്ടിയെ കണ്ടത്.
ബാഗിനുള്ളില്‍ കുട്ടിയുടെ ഏതാനം വസ്ത്രങ്ങളും പാല്‍കുപ്പിയുമുണ്ടായിരുന്നു. വടക്കാഞ്ചേരി പൊലീസ് കുട്ടിയെ ഏറ്റെടുത്ത് തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ചു. കുട്ടിയുടെ ആരോഗ്യ അവസ്ഥയ്ക്ക് ദോഷമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണത്തിലാണ് കുട്ടിയിപ്പോള്‍. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി വടക്കാഞ്ചേരി പൊലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























