Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

എ ഐ സാങ്കേതിക വിദ്യ നാടിന്റെ പുരോഗതിക്ക് ഉപയോഗപ്പെടുത്താൻ പുതുതലമുറ ശ്രമിക്കണം; മന്ത്രി കെ എൻ ബാലഗോപാൽ

01 AUGUST 2023 05:54 PM IST
മലയാളി വാര്‍ത്ത

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) സാങ്കേതിക വിദ്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞതിനാൽ അതിനെ നാടിന്റെ പുരോഗതിക്കായുള്ള കണ്ടുപിടുത്തങ്ങൾക്ക് ഉപയോഗപ്പെടുത്താൻ പുതുതലമുറ മുന്നോട്ട് വരണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
2023 വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ തലശ്ശേരി മണ്ഡലത്തിൽ നൂറ് ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങൾക്കും മുഴുവൻ വിഷയങ്ങളിലും എ പ്ലസ്സോടെ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും അനുമോദനമേകാൻ സംഘടിപ്പിച്ച 'തലശ്ശേരിയിലെ താരങ്ങൾ' വിജയോത്സവം 2023 തലശ്ശേരി നഗരസഭ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ശാസ്ത്ര രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കാൻ കഴിയുന്ന നേട്ടങ്ങൾ കൈവരിക്കാൻ എ ഐ സാങ്കേതിക വിദ്യ വഴിവെക്കും. ഇതിനെ നല്ലകാര്യങ്ങൾക്കായി ഉപയോഗപ്പെടുത്താനുള്ള പരിശ്രമങ്ങളാണ് ആവശ്യം. നിലവിൽ നിരവധി വിദ്യാർഥികൾ ഉപരിപഠനത്തിനും ജോലിക്കുമായി വിദേശങ്ങളിൽ പോകുന്നുണ്ട്.

എന്നാൽ അവർക്ക് കേരളത്തിൽ തന്നെ മികച്ച പഠനസൗകര്യങ്ങളും ജോലിയും ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചു നിർത്തിയാൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ സുരക്ഷിതമായ സഞ്ചാര സൗകര്യവും ജീവിതവും കേരളത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു.

തലശ്ശേരി മണ്ഡലം വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിലാണ് അനുമോദനം. 100 ശതമാനം വിജയം നേടിയ 19 സ്‌കൂളുകളിലെ അധികൃതർക്ക് മന്ത്രി മൊമെന്റോ കൈമാറി. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങിയ ഗവ. ബ്രണ്ണൻ ഹയർസെക്കണ്ടറി സ്‌കൂളിലെ എം കെ പ്രണിത്തിനെയും അനുമോദിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ 880 കുട്ടികളെയാണ് അനുമോദിച്ചത്.

നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ അധ്യക്ഷത വഹിച്ചു. കേരളത്തിൽ തന്നെ പഠിക്കാൻ ആവശ്യമായ സൗകര്യങ്ങൾ നിലവിലുണ്ടെന്നും വിദേശത്തു പോയി പഠിക്കുന്നതിൽ തെറ്റില്ലെങ്കിലും അത് സ്‌കോളർഷിപ്പോടെ പഠിക്കണമെന്നും സ്പീക്കർ പറഞ്ഞു.

തലശ്ശേരി നഗരസഭ ചെയർപേഴ്‌സൺ ജമുനാറാണി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ ശൈലജ (പാനൂർ) സി പി അനിത (തലശ്ശേരി) ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സി കെ അശോകൻ (പന്ന്യന്നൂർ), പി പി സനിൽ (കതിരൂർ), എം പി ശ്രീഷ (എരഞ്ഞോളി), സി കെ രമ്യ (ചൊക്ലി), എം കെ സെയ്ത്തു (ന്യൂമാഹി), തലശ്ശേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷബാന ഷാനവാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശശീന്ദ്രവ്യാസ്, വിവിധ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (14 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (32 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (40 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (44 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends