ചാറ്റിനിടെ ചീറ്റല്‍... പിണങ്ങിയതിന്റെ വൈരാഗ്യത്തില്‍ കാമുകിയുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച കാമുകനെയും സുഹൃത്തിനെയും പോലീസ് പിടികൂടി

പിണങ്ങിയതിന്റെ വൈരാഗ്യത്തില്‍ കാമുകിയുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച കാമുകനെയും സുഹൃത്തിനെയും പോലീസ് പിടികൂടി. കോതമംഗലം സ്വദേശി അരുണ്‍(26),സുഹൃത്ത് വിവേക്(22) എന്നിവരാണ് ചേര്‍ത്തല പോലീസിന്റെ പിടിയിലായത്. പള്ളിപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോകളാണു വാട്‌സ് ആപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും പ്രചരിപ്പിച്ചത്. എറണാകുളത്തെ ആശുപത്രിയില്‍ നഴ്‌സായ പെണ്‍കുട്ടിയുടെ കാമുകനാണ് അരുണ്‍. പിന്നീട് ഇവര്‍ തമ്മില്‍ പിണങ്ങിയപ്പോള്‍ പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോകള്‍ നവമാധ്യമങ്ങളിലുടെ പ്രചരിപ്പിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























