ജോലിക്ക് പോകുന്നതിനിടെ മധ്യവയസ്‌കന്‍ മാഹി റെയില്‍വെ സ്റ്റേഷന് സമീപം കുഴഞ്ഞുവീണ് മരിച്ചു....

ജോലിക്ക് പോകുന്നതിനിടെ മധ്യവയസ്‌കന്‍ മാഹി റെയില്‍വെ സ്റ്റേഷന് സമീപം കുഴഞ്ഞുവീണ് മരിച്ചു. കെ.ടി.സി മാഹി ബ്രാഞ്ചില്‍ ജീവനക്കാരനായ മന്തരത്തൂരിലെ കൂടക്കണ്ടിത്താഴ 'ശ്രീരാഗ'ത്തില്‍ ജയനാരായണ(56)നാണ് മരിച്ചത്.
പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ ഗംഗാധരന്‍ നമ്പ്യാരുടെയും സരോജിനി അമ്മയുടെയും മകനാണ്. ഭാര്യ: സീന. രണ്ടു മക്കളുണ്ട്.
https://www.facebook.com/Malayalivartha























