കോടതി ശിക്ഷിച്ചശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 28 വര്‍ഷത്തിനുശേഷം പൊലീസിന്റെ പിടിയില്‍...

കോടതി ശിക്ഷിച്ചശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 28 വര്‍ഷത്തിനുശേഷം പൊലീസിന്റെ പിടിയിലായി. പാക്കാനം പുഞ്ചവയല്‍ കാരിശേരി ചവറമ്മാക്കല്‍ സന്തോഷ് ബാബു (59) ആണ് അറസ്റ്റിലായത്.
1993ല്‍ അയല്‍വാസിയെ വീട്ടില്‍ക്കയറി ആക്രമിച്ചെന്ന കേസില്‍ പ്രതിയായിരുന്നു സന്തോഷ്. 95ല്‍ കോടതി ഇയാള്‍ക്കു മൂന്നുമാസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ചു. തുടര്‍ന്നു ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയി. ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലില്‍ പ്രതിയെ ഇടുക്കി തങ്കമണിയില്‍ നിന്നാണു പിടികൂടിയത്.
എരുമേലി എസ്എച്ച്ഒ ഇ.ഡി.ബിജു, എസ്‌ഐ ശാന്തി കെ.ബാബു, എഎസ്‌ഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha























