സ്വന്തം പാടത്ത് കൃഷി ചെയ്യാൻ സ്വകാര്യ വ്യക്തി സമ്മതിക്കുന്നില്ല, കോട്ടയത്ത് പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി കർഷകൻ, ഫയർഫോഴ്സും കുമരകം പൊലീസും സ്ഥലത്തെത്തി

സ്വന്തം പാടത്ത് കൃഷി ചെയ്യാൻ സ്വകാര്യ വ്യക്തി സമ്മതിക്കുന്നില്ലന്ന് ആരോപിച്ച് കർഷകൻ തിരുവാർപ്പ് പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നു. കൃഷി ചെയ്യാൻ സ്വകാര്യ വ്യക്തി സമ്മതിക്കുന്നില്ലന്നും പാടത്ത് വെള്ളമെത്തിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് പല തവണ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
ഇതേ തുടർന്നാണ് കർഷകനായ തിരുവാർപ്പ് നാൽപ്പത്തഞ്ചിൽ വീട്ടിൽ ബിജു ആത്മഹത്യാ ഭീഷണിയുമായി പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ കയറിയത്. പഞ്ചായത്ത് പ്രസിഡന്റ് ഇരിക്കുന്ന മുറിയുടെ തൊട്ട് മുകളിലാണ് ബിജു ആത്മഹത്യ ചെയ്യാൻ കയറിയത്. കഴുത്തിൽ കയറിട്ട് താഴേക്ക് ചാടുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കി നിൽക്കുകയാണ് ബിജു. ഫയർഫോഴ്സും കുമരകം പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























