ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്നും ഗവേഷണ രംഗത്തെ ന്യൂനതകള്‍ പരിഹരിക്കാന്‍ കേരളം കഴിയുന്നത്ര ശ്രമിക്കുന്നുണ്ടെന്നും ശ്രിചിത്ര തിരുനാള്‍ ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി സംഘടിപ്പിക്കുന്ന അന്തര്‍ ദേശീയ കോണ്‍ഫറന്‍സ് ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി

ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്നും ഗവേഷണ രംഗത്തെ ന്യൂനതകള്‍ പരിഹരിക്കാന്‍ കേരളം കഴിയുന്നത്ര ശ്രമിക്കുന്നുണ്ടെന്നും ശ്രിചിത്ര തിരുനാള്‍ ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി സംഘടിപ്പിക്കുന്ന അന്തര്‍ ദേശീയ കോണ്‍ഫറന്‍സ് ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി.
സ്പീക്കറുടെ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെടുമ്പോഴാണ് മുഖ്യമന്ത്രിയുടെ മൗനം. അതേസമയം, തന്റെ പ്രസ്താവനയില്‍ ഉറച്ച് നല്‍ക്കുകയാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വ്യക്തമാക്കി. തന്നെ എതിര്‍ക്കാം, പക്ഷേ വസ്തുതകള്‍ അല്ലാത്തത് പ്രചരിപ്പിക്കരുതെന്നും ശാസ്ത്രിത്തെ പ്രോത്സാഹിപ്പിക്കുകയെന്നാല്‍ വിശ്വാസത്തെ തള്ളിപ്പറയലല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടന സംരക്ഷിക്കപ്പെടണം. ഭിന്നിപ്പുണ്ടാക്കാന്‍ ഒരു ശക്തിയെയും അനുവദിക്കരുതെന്നും അത് ഓരോ വിദ്യാര്‍ത്ഥിയും ഉറപ്പ് വരുത്തണമെന്നും ഷംസീര്‍ പറഞ്ഞു. കേരളം മതനിരപേക്ഷതയുടെ മണ്ണാണ്. എല്ലാ മതവിശ്വാസികളെയും ബഹുമാനിക്കുന്നതാണ് കേരള സംസ്‌കാരം. ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനം ചര്‍ച്ചയും സംവാദങ്ങളും വിയോജിപ്പുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി
https://www.facebook.com/Malayalivartha























