Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ഇപ്പോഴും അത്ഭുതങ്ങൾ; ഓടിയെത്തുന്നു ജനം.. അതിനപ്പുറം രാഷ്ട്രീയ പാളയങ്ങളിൽ ചർച്ചകൾക്ക് ചൂട് പിടിക്കുകയാണ്....പുതുപ്പള്ളിയുടെ അടുത്ത അമരക്കാരൻ ആരാണ്...? ഉപതിരഞ്ഞെടുപ്പിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് സിപിഎം....

03 AUGUST 2023 01:18 PM IST
മലയാളി വാര്‍ത്ത

സാധാരണ ഒരാൾ മരിച്ചു കഴിഞ്ഞാൽ എല്ലാവർക്കും സങ്കടം കാണും. പൊട്ടിക്കരയും , ഒരുപാട് വിഷമിക്കും. കുറച്ചു കാലം കൂടെ ആ വിഷമം നമ്മളിൽ നിൽക്കും , എന്നാൽ പതിയെ പതിയെ നമ്മൾ അതെല്ലാം കുറേശെ മറക്കും. പക്ഷെ മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ എന്നുള്ള മുദ്ര വാക്ക്യത്തിന് ഏറ്റവും നല്ല ഉദാഹരണം കാണിച്ചു തരാൻ പറഞ്ഞാൽ അതായിരിക്കും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന ആ മനുഷ്യൻ. ഇപ്പോഴും അദ്ദേഹത്തിന്റെ കല്ലറയിലേക്ക് ആളുകളുടെ ഒഴുക്കാണ് , അങ്ങ് ദൂര ദേശത്തു നിന്ന് പോലും ആളുകൾ ഇപ്പോഴും ഇത്രയും ദൂരം സഞ്ചരിച്ച് വാഹനങ്ങളിൽ സ്ത്രീകളും അമ്മമാരും അടക്കം അദ്ദേഹത്തിന്റെ കല്ലറയിലേക്ക് ഒഴുകി കൊണ്ട് ഇരിക്കുകയാണ്. ദിവസവും ആയിരത്തിലധികം ആളുകളാണ് പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ കാണാൻ വേണ്ടി വന്നു കൊണ്ട് ഇരിക്കുന്നത്.

 

അദ്ദേഹത്തിന് ഈ കേരളക്കര നൽകിയ അവസാന യാത്രയയപ്പ് . ഒരു പക്ഷെ ഒരു ജനകീയ നേതാവിന് കിട്ടാവുന്നതിൽ വച്ചുള്ള ഏറ്റവും നല്ല അംഗീകാരം ആണ്. സാധാരണക്കാർ ദിവസവും ഇങ്ങനെ ഒഴുകി കൊണ്ട് ഇരിക്കുമ്പോഴും. അതിനപ്പുറം രാഷ്ട്രീയ പാളയങ്ങളിൽ ചർച്ചകൾക്ക് ചൂട് പിടിക്കുകയാണ്. പുതുപ്പള്ളിയുടെ അടുത്ത അമരക്കാരൻ ആരാണ് എന്നുള്ള ചോദ്യത്തിന് സംശയമൊന്നുമില്ല. അതിന് വേറെ തിരഞ്ഞെടുപ്പ് പോലും വേണമെന്നില്ല. എല്ലാവരും കൂടുതലായും പറയുന്ന പേരും ചാണ്ടി ഉമ്മന്റെതാണ്. എന്നിരുന്നാലും എതിർപാർട്ടികൾ പണി തുടങ്ങി കഴിഞ്ഞു എന്നാണ് റിപോർട്ടുകൾ.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിവുവന്ന പുതുപ്പള്ളി മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും മണ്ഡലത്തിലെ പഞ്ചായത്തുകളുടെ ചുമതല വിഭജിച്ചു നൽകി.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജുവിനാണു വാകത്താനം പഞ്ചായത്തിന്റെ ചുമതല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.ജയചന്ദ്രന് പാമ്പാടി, മീനടം പഞ്ചായത്തുകളുടെ ചുമതല നൽകി. കോട്ടയം ജില്ലയിലെ മുതിർന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ (പ്രത്യേക ക്ഷണിതാവ്) കെ.ജെ.തോമസിന് അകലക്കുന്നം, അയർക്കുന്നം പഞ്ചായത്തുകളുടെ ചുമതലയാണ്. സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാറിനു മണർകാട്, പുതുപ്പള്ളി പഞ്ചായത്തുകളുടെയും സംസ്ഥാന കമ്മിറ്റി അംഗം എ.വി.റസലിന് കൂരോപ്പട പഞ്ചായത്തിന്റെയും ചുമതല നൽകി.ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും പഞ്ചായത്തുകളുടെ ചുമതല നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ജില്ലാ കമ്മിറ്റി അംഗം ജെയ്ക്ക് സി.തോമസിനോടു മണർകാട് പഞ്ചായത്ത് കേന്ദ്രീകരിച്ചു പ്രവർത്തിക്കാനാണു നിർദേശം. തിരഞ്ഞെടുപ്പ് പ്രവർത്തനം വിശകലനം ചെയ്യാൻ പഞ്ചായത്തുകളിൽ വ്യാഴാഴ്ച മുതൽ ബ്രാഞ്ച് കമ്മിറ്റികളുടെ യോഗം ചേരും.

 

രണ്ടാഴ്ചയ്ക്കുശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുക്കുന്ന യോഗത്തിൽ സംസ്ഥാന നേതാക്കളുംബ്രാഞ്ച് തലം മുതൽ മുകളിലേക്കുള്ള നേതാക്കളും പങ്കെടുക്കും.തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും മണ്ഡലത്തിൽ മുന്നൊരുക്കങ്ങൾ ആരംഭിക്കാനാണു സംസ്ഥാന സെക്രട്ടേറിയറ്റ് നൽകിയ നിർദേശം. സ്ഥാനാർഥിയായി ജെയ്ക്ക് സി.തോമസിന്റെ പേരിനാണു മുന്‍തൂക്കം. ജെയ്ക്ക് രണ്ടാം തവണ മത്സരിച്ച കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9,044 വോട്ടായിരുന്നു. നല്ല മത്സരം കാഴ്ചവയ്ക്കാൻ ജെയ്ക്കിനു കഴിഞ്ഞതായാണ് സിപിഎം വിലയിരുത്തൽ. മണ്ഡലത്തിലുള്ള ആളെന്നതും സമുദായ ഘടകങ്ങളും അനുകൂലമാണ്. അപ്രതീക്ഷിത സ്ഥാനാർഥിയുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.അതെ സമയം കെ സുധാകരന്റെ ഭാഗത്തു നിന്നുണ്ടായ ചില പരാമർശങ്ങൾ സി പി എമ്മിനെ ചൊടിപ്പിച്ചിരുന്നു. പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് ഒഴിവാക്കിനുള്ള ഔചിത്യം നേതാക്കൾ കാണിക്കണം എന്നായിരുന്നു സുധാകരനറെ പരാമർശം. അത് ഭരണപക്ഷ നേതാക്കളെ ചൊടിപ്പിച്ചു. അത് വേറെ രാഷ്ട്രീയം വേറെ എന്നും പറഞ്ഞു കൊണ്ട് അത് തിരിച്ചടിക്കുകയും ചെയ്തും. ഏതായാലും രാഷ്ട്രീയ കളികൾക്കുള്ള ഒരുക്കങ്ങൾ എതിർപാളയത്തിൽ തുടങ്ങി കഴിഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (2 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (6 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends