‘ഗണപതി മിത്താണോ, മിഥ്യയാണോ എന്നൊക്കെയാണ് ചിലരുടെ ആരോപണങ്ങൾ....നിങ്ങളാരാണ് ഹേ.. എന്റെ മതത്തിൽ കയറി, എന്റെ വിശ്വാസത്തിൽ കയറി ചൊറിയാൻ നിങ്ങളാരാണ്....ഷംസീറിനു നേരെ പൊട്ടിത്തെറിച്ചു കൊണ്ട് മേജർ രവി...

എന്നാലും കൈവിട്ട വാക്ക് തിരിച്ചെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞ പോലെയായി ഷംസീറിന്റെ കാര്യം , പക്ഷെ മാപ്പ് എന്നൊരു വാക്ക് പ്രതീക്ഷിച്ചിരുന്ന വിശ്വാസികൾക്ക് അവസാനമില്ല. മാപ്പുമില്ല ഒന്നുമില്ല, അങ്ങനെ ഒരു വാക്ക് പോലും ഷംസീറിന്റെ ഭാഗത്തു നിന്നും കേൾക്കാനായി സാധിച്ചില്ല.സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പ്രസ്താവന ഉയര്‍ത്തി സംസ്ഥാനത്ത് ശബരിമല പ്രതിഷേധത്തിന് സമാനമായ അന്തരീക്ഷം ഒരുക്കാന്‍ ബോധപൂര്‍വ്വ ശ്രമം നടക്കുന്നതായി സിപിഎം ഇന്നലെ വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരണം നടത്തി അനാവശ്യ വിവാദം ഉണ്ടാക്കേണ്ടതില്ലെന്ന് തീരുമാനത്തിലാണ് സിപിഎം എന്നാണറിയുന്നത്.ഏതായാലും ഷംസീറിന്റെ ഗണപതി വിവാദം ഉണ്ടാക്കിയ പുകിൽ ചെറുതല്ല. ഇപ്പോഴിതാ വിഷയത്തിൽ തുറന്നടിച്ചു കൊണ്ട് രംഗത്തു വരികയാണ് മേജർ രവി. ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ തുറന്നടിച്ച് സംവിധായകൻ മേജർ രവി.
ഹിന്ദുക്കളുടെ വിശ്വാസത്തിൽ കയറി ചൊറിയാൻ ഷംസീർ ആരാണെന്നും സിപിഎമ്മിന്റെ ഹിന്ദുവിരുദ്ധ നിലപാടുകൾക്കെതിരെ ഹിന്ദു വിശ്വാസികൾ ഒരുമിക്കുകയാണെന്നും മേജർ രവി പറഞ്ഞു. ഫേയ്‌സ്ബുക്ക് ലൈവിലൂടെയാണ് സിപിഎമ്മിന്റെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ സംവിധായകൻ പ്രതികരിച്ചത്.‘ഗണപതി മിത്താണോ, മിഥ്യയാണോ എന്നൊക്കെയാണ് ചിലരുടെ ആരോപണങ്ങൾ. നിങ്ങളാരാണ് ഹേ.. എന്റെ മതത്തിൽ കയറി, എന്റെ വിശ്വാസത്തിൽ കയറി ചൊറിയാൻ നിങ്ങളാരാണ്.നിങ്ങൾക്കൊരു അധികാര കസേര കിട്ടിയെന്ന് കരുതി എന്തും ചെയ്യാം എന്നാണോ. എന്നിട്ട് പറയും നിങ്ങൾക്ക് ജാതി, മതം ഒന്നുമില്ല എന്ന്. എന്നിട്ട് എന്തേ ഷംസീർ, നിങ്ങൾ നിങ്ങളുടെ മതത്തെപ്പറ്റി പറയാഞ്ഞത്’.എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത് വന്നതിൽ സന്തോഷമുണ്ട്. നിങ്ങൾ 76 ഹൂറിമാരുടെ കണക്ക് ആദ്യം കൊടുക്ക് എന്നാണ് സുകുമാരൻ നായർ പറഞ്ഞത്.
അങ്ങനെ അദ്ദേഹം പറയണമെങ്കിൽ അദ്ദേഹത്തിന്റെ മനസ്സിന് എന്ത് മാത്രം വേദനിച്ചിട്ടുണ്ടാവും. ഹിന്ദുക്കൾ ഉറങ്ങി കിടക്കുവായിരുന്നു. നിങ്ങൾ അവരെയെല്ലാം ഒന്നിപ്പിച്ചു, അത്രതന്നെ’- മേജർ രവി പറഞ്ഞു.അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഷംസീറിന്റെ പ്രസ്താവനയ്‌ക്കെതിരെ എന്‍എസ്എസ് പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെയാണ് സിപിഎം പ്രതിരോധത്തിന് തയ്യാറെടുക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ശബരിമല പ്രതിഷേധത്തിന് സമാനമായ സാഹചര്യം ഒരുക്കാന്‍ സംഘപരിവാര്‍ ഗൂഢാലോചന നടത്തുന്നതായാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. നാമജപ സംഗമം അടക്കമുള്ള പ്രതിഷേധ മാര്‍ഗങ്ങള്‍ ഇതിന്റെ ഭാഗമാണ്. എന്‍എസ്എസ് നേതൃത്വത്തെ ഇതില്‍ വീഴ്ത്താന്‍ സംഘപരിവാറിനായെന്നും സിപിഎം നേതാക്കള്‍ പറയുന്നു.പ്രതിഷേധം കനത്ത സാഹചര്യത്തില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ കഴിഞ്ഞ ദിവസം മാധ്യമംങ്ങളെ കണ്ടപ്പോൾ .താനായിട്ട് പറഞ്ഞ കാര്യങ്ങൾ അല്ല ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.
മതവിശ്വാസിയെ വേദനിപ്പിക്കാൻ ഒന്നും പറഞ്ഞിട്ടില്ല.എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ്.ഒരു വിശ്വാസിയേയും വ്രണപ്പെടുത്താൻ ആഗ്രഹിച്ചിട്ടില്ല.ശാസ്ത്രബോധം വളർത്തണമെന്ന് പറയുന്നത് ഭരണഘടനപരമാണ്.താൻ പറഞ്ഞത് ശരിയാണെന്നാണ് കുറെയധികം ആളുകൾ പറയുന്നത്.തനിക്ക് മുൻപും ആളുകൾ ഇത്തരത്തിൽ പറഞ്ഞിട്ടുണ്ട്.അതേ താനും പറഞ്ഞിട്ടുള്ളൂ.തന്‍റെ മതനിരപേക്ഷത ചോദ്യം ചെയ്യാൻ ഇവിടെ ആർക്കും അവകാശമില്ലെന്നും ഷംസീര്‍ പറഞ്ഞു.ആകാശത്തിൽ നിന്ന് പൊട്ടി ഇറങ്ങിയതല്ല.പ്രതിഷേധിക്കുന്നവർക്ക് പ്രതിഷേധിക്കാം.എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് വ്യക്തിപരമായി വിരോധം ഉണ്ടാവില്ല.തനിക്ക് അഭിപ്രായം പറയാനുള്ളത് പോലെ അദ്ദേഹത്തിനും അവകാശമുണ്ട്.വിശ്വാസി സമൂഹത്തിന് താൻ എതിരല്ല.നിലപാട് തിരുത്തുമോയെന്ന ചോദ്യത്തിന് അങ്ങനെയെങ്കിൽ തിരുത്തേണ്ടത് ഭരണഘടനയല്ലേയെന്നും പറഞ്ഞു കൊണ്ട് വാക്കുകൾ അവസാനിപ്പിക്കുകയാണ് ചെയ്തത്. ഏതായാലും ,മാപ്പ് പറയാതെ ഇതിൽ നിന്നും പിന്മാറില്ലെന്ന് nss ഉം കടുപ്പിച്ച സ്ഥിതിക്ക് എന്തായിരിക്കും ഇനി അടുത്ത നീക്കം എന്നുള്ളത് പിന്നാലെ അറിയാം.
https://www.facebook.com/Malayalivartha























