Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

സ്പീക്കർ എഎൻ ഷംസീർ നടത്തിയ പ്രതികരണം; 'ശാസ്ത്രത്തിന്റെ കാര്യം പറയാൻ മറ്റെന്തെല്ലാം എടുത്ത് പറയാം....ഗണപതിയുടെ കാര്യം പറഞ്ഞാൽ മതിയോ? മറ്റ് മതങ്ങളുടെ വിഷയത്തിൽ എന്തെല്ലാമുണ്ട്.....ഉരുണ്ട് കളി സഭയും മതി....

03 AUGUST 2023 02:15 PM IST
മലയാളി വാര്‍ത്ത

സ്പീക്കർ എഎൻ ഷംസീർ നടത്തിയ പ്രതികരണം ഉരുണ്ടുകളിയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. വിവാദത്തിൽ സി പി എം സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ പ്രതികരണം പാർട്ടി സെക്രട്ടറിയുടെ പ്രതികരണമായി മാത്രമേ കാണാനാകൂവെന്നും സുകുമാരൻ നായർ പറഞ്ഞു.സ്പീക്കറുടെ പ്രതികരണം വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമാകില്ല. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്നാണ് ഇനി അറിയേണ്ടത്. സര്‍ക്കാര്‍ നിലപാടും ഇതേരീതിയില്‍ തന്നെയാണെങ്കില്‍ പ്രശ്‌നപരിഹാരത്തിന് സമാധാനപരവും സമാധാനപരവും പ്രായോഗികവുമായ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടിവരുമെന്നും സുകുമാരന്‍ നായര്‍ വാർത്താക്കുറിപ്പിൽ പറഞ്ഞു.രാവിലെ സ്പീക്കർക്കെതിരെ കടുത്ത ഭാഷയിൽ സുകുമാരൻ നായർ പ്രതികരിച്ചിരുന്നു. എനിക്ക് അബദ്ധം പറ്റി എന്ന് സമ്മതിച്ചു കൊണ്ട് സ്പീക്കര്‍ ഹൈന്ദവ ജനതയോട് മാപ്പ് പറയണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.'

 

ശാസ്ത്രത്തിന്റെ കാര്യം പറയാൻ മറ്റെന്തെല്ലാം എടുത്ത് പറയാം.ഗണപതിയുടെ കാര്യം പറഞ്ഞാൽ മതിയോ? മറ്റ് മതങ്ങളുടെ വിഷയത്തിൽ എന്തെല്ലാമുണ്ട്. ഞങ്ങൾ അതിനെ കുറിച്ച് പ്രതിപാദിച്ചോ? ശാസ്ത്രം ഗണപതിയുടെ മുകളിൽ മാത്രം അടിച്ചേൽപ്പിക്കുന്ന ആ ഒരു രീതി ശരിയല്ല. ശാസ്ത്രമല്ല, വിശ്വാസമാണ് വലുത്.നമ്മുടെ വിശ്വാസത്തെ പോറലേൽപ്പിച്ചു.നായൻമാർ മുഴുവൻ വിശ്വാസത്തിന് പുറകെ പോകേണ്ടൊരു സാഹചര്യമാണ് ഷംസീർ ഒരുക്കിയിരിക്കുന്നത്.ഞങ്ങൾക്ക് ബിജെപിയോട് എതിർപ്പില്ല. മനുഷ്യന്റെ ജീവിതത്തിന്റെ സ്പന്ദനം എന്ന് പറയുന്നത് വിശ്വാസമാണ്. ഞങ്ങള്‍ ലോറി കത്തിക്കുന്നില്ലല്ലോ,ആരേം കൊല്ലുന്നില്ലല്ലോ, ആരേം ദണ്ണിപ്പിക്കുന്നില്ലല്ലോ,ഇത്രയുമല്ലേ ചെയ്യുന്നുള്ളൂ, ശാന്തമായി. ഞങ്ങൾ മുസ്ലീം സഹോദരമാരെ സ്നേഹിക്കുന്നുണ്ട്. അവരിൽ നല്ലവരാണ് ഏറെയും.

പക്ഷേ അവർക്കിടയിലും പുഴുക്കുത്തുകൾ ഉണ്ട്. സ്പീക്കർ രാജിവെക്കണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഷംസീർ മാപ്പ് പറഞ്ഞില്ലെങ്കിൽ എന്ത് നടപടി സ്വീകരിക്കുമെന്നത് പിന്നീട് പറയാം', എന്നായിരുന്നു സുകുമാരൻ നായർ പറഞ്ഞത്.അതേസമയം താൻ ഒരു മതത്തേയും വ്രണപ്പെടുത്തിയിട്ടില്ലെന്നായിരുന്നു എഎൻ ഷംസീറിന്റെ പ്രതികരണം. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നയാളാണ് താന്‍. ശാസ്ത്രത്തെക്കുറിച്ച് പറഞ്ഞാല്‍ അത് എങ്ങനെ മതവിശ്വാസത്തിന് എതിരാകുമെന്നും ഷംസീര്‍ ചോദിച്ചിരുന്നു. ഷംസീർ മാപ്പ് പറയില്ലെന്നായിരുന്നു പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചത്. ഷംസീർ നടത്തിയ പ്രസ്താവന തിരുകയോ മാപ്പ് പറയുകയോ ചെയ്യില്ല. സി പി എം ഏതെങ്കിലും മതവിശ്വാസത്തെ എതിർക്കുന്ന പാർട്ടിയല്ലെന്നും മതവിശ്വാസത്തിനെതിരായ പാർട്ടിയാണെന്ന പ്രചാരണം നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.സ്പീക്കർ എഎൻ ഷംസീറിന് പിന്തുണയുമായി എസ്എൻഡിപി യൂത്ത് മൂവ്മെന്റ്.

 

ഷംസീറിന്റെ പ്രസംഗത്തിലല്ല ഗണപതി അവഹേളനമെന്നും സംഘപരിവാറാണ് അതിന് പിന്നിലെന്നും എസ്എൻഡിപി യൂത്ത് മൂവ്മെന്റ് ഫേസ്ബുക്കിൽ കുറിച്ചു.മാത്രമല്ല ഷംസീറിനെതിരെ രംഗത്ത് വന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരേയും കുറിപ്പിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്.സ്പീക്കറെ കുരിശിൽ കയറ്റാൻ ഉടൻ തന്നെ സംഘ്പരിവാറുകാർ ചാടിയിറങ്ങി.മുസ്‌ലിം മതവിശ്വാസികളുടേതായ കാര്യം മദ്രസകളിൽ പഠിപ്പിക്കുന്നുണ്ടല്ലോ അതിനെയെന്താണ് എതിർക്കാത്തത് എന്നായി ചോദ്യം. മദ്രസകളിലോ ഗീതാ ക്ളാസിലോ എന്ത് പഠിപ്പിക്കുന്നു എന്നതല്ല പരിവാറുകാരാ പ്രശ്നം. ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നടത്തുന്ന പൊതുവിദ്യാഭ്യാസത്തിൽ ഇത്തരത്തിലുള്ള മിത്തുകൾ അല്ല പഠിപ്പിക്കേണ്ടത് എന്നാണ് പറഞ്ഞത്.എന്നും പറഞ്ഞു കൊണ്ടാണ് ഷംസീറിനായി ഒരു കൂട്ടർ പ്രതിരോധം തീർക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (2 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (6 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends