ചൊവ്വാഴ്ച തള്ളിപ്പറഞ്ഞ വക്കീലിനെ ബുധനാഴ്ച മുൻകൂർ ജാമ്യഹർജിയുടെ വക്കാലത്തും ഏൽപ്പിച്ച് ഐ.ജി. ലക്ഷ്മൺ; പുരാവസ്തു തട്ടിപ്പു കേസിൽ മൂന്നാം പ്രതിയായ ഐ.ജി. ലക്ഷ്മണിന്റെ മുൻകൂർ ജാമ്യഹർജിയിൽ ബുധനാഴ്ച അഡ്വ. നോബിൾ മാത്യു ഹൈക്കോടതിയിൽ ഹാജരായി

മുഖ്യമന്ത്രിയുടെ ഓഫീസിൽ അദൃശ്യകരങ്ങൾ പ്രവൃത്തിക്കുന്നുവെന്ന ഗുരുതരമായ ആരോപണം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഐ ജി ലക്ഷ്മൺ ചൂണ്ടിക്കാണിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ പിന്നീട് താൻ അറിയാതെ ആണ് ആ കാര്യങ്ങൾ ഹർജിയിൽ എഴുതി ചേർത്തത് എന്ന് അദ്ദേഹം പ്രതികരിക്കുകയും വക്കീലിനെതീരെ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ഹർജി പിൻവലിക്കാൻ വക്കീൽ നോബിൾ പി തോമസിനോട് ആവശ്യപ്പെട്ടുവെന്നും .
ആയുർവേദ ചികില്സയിലായിരുന്നതിനാൽ പകർപ്പ് കണ്ടിരുന്നില്ല എന്നായിരുന്നു ഐ ജി ലക്ഷ്മൺന്റെ പുതിയ പ്രസ്താവന. എന്നാൽ ഇപ്പോൾ ഇതാ വീണ്ടും നിർണായകമായ ഒരു കാര്യം ഈ വിഷയത്തിൽ സംഭവിച്ചിരിക്കുകയാണ്. അതായത് , ചൊവ്വാഴ്ച തള്ളിപ്പറഞ്ഞ വക്കീലിനെ ബുധനാഴ്ച മുൻകൂർ ജാമ്യഹർജിയുടെ വക്കാലത്തും ഏൽപ്പിച്ചിരിക്കുകയാണ് ഐ.ജി. ലക്ഷ്മൺ.പുരാവസ്തു തട്ടിപ്പു കേസിൽ മൂന്നാം പ്രതിയായ ഐ.ജി. ലക്ഷ്മണിന്റെ മുൻകൂർ ജാമ്യഹർജിയിൽ ബുധനാഴ്ച അഡ്വ. നോബിൾ മാത്യു ഹൈക്കോടതിയിൽ ഹാജരായി.
മുഖ്യമന്ത്രിയുടെ ഓഫീസിനുനേരെ ഗുരുതര ആരോപണം ഉന്നയിച്ച് ഫയൽ ചെയ്ത ഹർജി പിൻവലിക്കാൻ തന്നോട് ഐ.ജി. ആവശ്യപ്പെട്ടിട്ടില്ല എന്നാണ് വക്കീൽ നോബിൾ മാത്യു പ്രതികരിച്ചത്. ബുധനാഴ്ച ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ച് മുൻകൂർ ജാമ്യഹർജി പരിഗണിച്ചിരുന്നു. ഐ.ജി.യുടെ ഇടക്കാല മുൻകൂർ ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയതും നോബിൾ മാത്യു ആയിരുന്നു.
മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തത് മറ്റൊരു വക്കീലായിരുന്നു. ഹാജരായതും അദ്ദേഹം തന്നെ ആയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ഗുരുതര ആരോപണം ഉന്നയിച്ച് നോബിൾ മാത്യു വഴി കേസ് റദ്ദാക്കണമെന്ന ഹർജി ഫയൽ ചെയ്തിരുന്നു. ഇതോടെ ആദ്യത്തെ വക്കീൽ ലക്ഷ്മണിന്റെ ജാമ്യ ഹർജിയിൽനിന്ന് പിൻമാറിയെന്നാണ് പുറത്ത് വരുന്ന വിവരം.
https://www.facebook.com/Malayalivartha























