തൃശ്ശൂരിൽ പനി ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു, ആരോഗ്യവകുപ്പ് മേഖലയില്‍ നിരീക്ഷണം കര്‍ശനമാക്കി

തൃശ്ശൂർ വെട്ടുകടവിൽ പനി ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു. കാലടി വീട്ടില്‍ ദിലീപ് വിധു ദമ്പതികളുടെ ഒരു വയസുള്ള മകള്‍ ധ്രുവനന്ദയാണ് മരിച്ചത്. കഴിഞ്ഞദിവസം പനിയെ തുടർന്ന്, കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുറവായപ്പോൾ വീട്ടിലേക്ക് തിരിച്ചയച്ചു.
ഇന്നലെ പുലർച്ചെ കുഞ്ഞിന്റെ അവസ്ഥ വീണ്ടും മോശമായി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം നടത്തി. ദേവാദത്, ദേവനന്ദ എന്നിവർ സഹോദരങ്ങളാണ്.
പ്രദേശത്തുള്ള രണ്ടു കുട്ടികള്‍ക്ക് പനി ലക്ഷണങ്ങള്‍ കണ്ടതോടെ ആരോഗ്യവകുപ്പ് മേഖലയില്‍ നിരീക്ഷണം കര്‍ശനമാക്കി. ഉമിനീർ പരിശോധനക്കായി അയച്ചിരിക്കുകയാണ്. ഫലം ലഭിച്ചതിന് ശേഷമേ പനിയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുവാനാകൂവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























