മിത്ത് പരാമർശത്തിൽ സ്പീക്കർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എൻ എസ് എസ് നടത്തിയ നാമ ജപ യാത്രയ്‌ക്കെതിരെ കേസ്; തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്

മിത്ത് പരാമർശത്തിൽ സ്പീക്കർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എൻ എസ് എസ് നടത്തിയ നാമജപ യാത്രയ്‌ക്കെതിരെ കേസ്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്. എൻഎസ്എസ് വൈസ് പ്രസിഡൻറ് സംഗീതകുമാറാണ് ഒന്നാം പ്രതി . അദേഹമാണ് ഈ യാത്ര നയിച്ചത്.
യാത്രയിൽ പങ്കെടുത്ത് ആയിരത്തിലധികം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പോലീസ് സ്വമേധയാണ് കേസെടുത്തിരിക്കുന്നത് പാളയം മുതൽ പഴവങ്ങാടി വരെയായിരുന്നു എൻ എസ് എസ് പദയാത്ര നടത്തിയത്.
കണ്ടോൺമെൻറ് പോലീസ് ഇട്ടിരിക്കുന്ന എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്, നിരവധി പ്രാവശ്യം ഇത്തരത്തിലുള്ള അനധികൃതമായ സംഘം ചേരൽ ഘോഷയാത്ര പാടില്ലെന്നും ഹൈക്കോടതി വിധിക്ക് എതിരെയാണെന്നും പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടു എങ്കിലും അനുവാദമില്ലാതെ സംഘം ചേർന്ന് ഗതാഗത തടസ്സമുണ്ടാക്കി ഘോഷയാത്ര നടത്തി എന്നതിനാലാണ് കേസെടുത്തിരിക്കുന്നത്.
എന്നാൽ എൻ എസ് എസ് പറയുന്നത് ഘോഷയാത്ര പോകുന്ന കാര്യം അധികൃതരെ അറിയിച്ചിരുന്നു എന്നാണ്ഗ താഗത തടസ്സമുണ്ടാക്കി എന്ന പേരിലാണ് കണ്ടാൽ അറിയാവുന്ന കേസെടുത്തിരിക്കുന്നത്.. സർക്കാർ പരസ്യമായി ഏറ്റുമുട്ടൽ ഒഴിവാക്കുമെന്ന് സൂചനകൾക്കിടയിലാണ് ഇത്തരത്തിലുള്ള ഒരു കേസ് കൂടി പുറത്തുവന്നിരിക്കുന്നത് ,
https://www.facebook.com/Malayalivartha























