ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ജയിൽമോചിതനായി; അഞ്ചര മാസത്തെ ജയിൽവാസത്തിനു ശേഷം ഇടക്കാല ജാമ്യത്തിനാണ് പുറത്തിറങ്ങിയത്

ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ജയിൽമോചിതനായി. കേസിൽ തുടരന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അഞ്ചര മാസത്തെ ജയിൽവാസത്തിനു ശേഷം ശിവശങ്കർ ജയിലിൽനിന്ന് പുറത്തിറങ്ങുന്നത്. വിചാരണാകോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ച കേസില്‍ മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ച് സുപ്രീംകോടതി ജാമ്യം നൽകുകയായിരുന്നു.
സുപ്രീം കോടതി കര്‍ശന ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.ജാമ്യം ലഭിച്ചതിന് ശേഷം ഉത്തരവ് കക്കാനാട് ജയിലില്‍ എത്താതിരുന്നതിനാലാണ് ഇന്നലെ പുറത്തിറങ്ങാന്‍ സാധിക്കാതെ പോയത്. നട്ടെല്ലിന്റെ ശസ്ത്രക്രിയക്കും, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചികിത്സയ്ക്കുമാണ് ജാമ്യം അനുവദിച്ചത്.
ശസ്ത്രക്രിയ ആവശ്യമാണെന്ന എറണാകുളം മെഡിക്കല്‍ കോളേജിന്റെ റിപ്പോര്‍ട്ട് കോടതി പരിഗണിച്ചു. വീടിന്റെയും, ചികിത്സ നടത്തുന്ന ആശുപത്രിയുടെയും പരിസരം വിട്ട് പുറത്തുപോകരുതെന്ന് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് കര്‍ശന നിര്‍ദ്ദേശം നല്‍കി..
സുപ്രീം കോടതി കര്‍ശന ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.ജാമ്യം ലഭിച്ചതിന് ശേഷം ഉത്തരവ് കക്കാനാട് ജയിലില്‍ എത്താതിരുന്നതിനാലാണ് ഇന്നലെ പുറത്തിറങ്ങാന്‍ സാധിക്കാതെ പോയത്. നട്ടെല്ലിന്റെ ശസ്ത്രക്രിയക്കും, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചികിത്സയ്ക്കുമാണ് ജാമ്യം അനുവദിച്ചത്.
ശസ്ത്രക്രിയ ആവശ്യമാണെന്ന എറണാകുളം മെഡിക്കല്‍ കോളേജിന്റെ റിപ്പോര്‍ട്ട് കോടതി പരിഗണിച്ചു.വീടിന്റെയും, ചികിത്സ നടത്തുന്ന ആശുപത്രിയുടെയും പരിസരം വിട്ട് പുറത്തുപോകരുതെന്ന് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് കര്‍ശന നിര്‍ദ്ദേശം നല്‍കി..
https://www.facebook.com/Malayalivartha