വിശ്വാസവും ശാസ്ത്രവും ഒരിക്കലും ചേരാത്ത രണ്ട് പാരലൽ ലൈനുകൾ എന്ന് പൂർണ്ണ ബോധമുള്ളവർ തന്നെയാണ് ഹിന്ദുക്കൾ ! അവർ സ്വന്തം വിശ്വാസത്തെ ചേർത്ത് നിറുത്തി ശാസ്ത്രത്തിനൊപ്പം സഞ്ചരിക്കുന്നത് കൊണ്ട് ശാസ്ത്രത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ? വിശ്വാസത്തിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ? രണ്ടിനും ഉത്തരം ഇല്ല എന്ന് തന്നെയാണ്; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

വിശ്വാസവും ശാസ്ത്രവും ഒരിക്കലും ചേരാത്ത രണ്ട് പാരലൽ ലൈനുകൾ എന്ന് പൂർണ്ണ ബോധമുള്ളവർ തന്നെയാണ് ഹിന്ദുക്കൾ ! അവർ സ്വന്തം വിശ്വാസത്തെ ചേർത്ത് നിറുത്തി ശാസ്ത്രത്തിനൊപ്പം സഞ്ചരിക്കുന്നത് കൊണ്ട് ശാസ്ത്രത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ? വിശ്വാസത്തിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ? രണ്ടിനും ഉത്തരം ഇല്ല എന്ന് തന്നെയാണ്. തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;
വിശ്വാസവും ശാസ്ത്രവും ഒരിക്കലും ചേരാത്ത രണ്ട് പാരലൽ ലൈനുകൾ എന്ന് പൂർണ്ണ ബോധമുള്ളവർ തന്നെയാണ് ഹിന്ദുക്കൾ ! അവർ സ്വന്തം വിശ്വാസത്തെ ചേർത്ത് നിറുത്തി ശാസ്ത്രത്തിനൊപ്പം സഞ്ചരിക്കുന്നത് കൊണ്ട് ശാസ്ത്രത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ? വിശ്വാസത്തിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ? രണ്ടിനും ഉത്തരം ഇല്ല എന്ന് തന്നെയാണ്. ഇനി വിശ്വാസി അല്ലാത്ത ഒരാൾ ശാസ്ത്രത്തിൽ മാത്രം വിശ്വസിച്ചു അതിനൊപ്പം സഞ്ചരിക്കുന്നത് കൊണ്ട് മതങ്ങൾക്കോ വിശ്വാസങ്ങൾക്കോ എന്തെങ്കിലും ദോഷം സംഭവിക്കുന്നുണ്ടോ? അതിനും ഉത്തരം ഇല്ല എന്ന് തന്നെയാണ്.
പിന്നെന്ത് കൊണ്ട് ഗണപതി ഭഗവാൻ മിത്തു് ആണെന്ന് സ്പീക്കർ പറഞ്ഞത് വിശ്വാസികളായ ഹിന്ദുക്കളെ അരിശം കൊള്ളിക്കുന്നു?? അതിന് വ്യക്തമായ കാരണമുണ്ട്. വെറും നാല് വരികൾ കൊണ്ട് തീർക്കാമായിരുന്ന ഒരു നാവു പിഴയെ ഇത്രമേൽ വഷളാക്കിയത് ഈ സ്പീക്കർ തന്നെ ആയത് കൊണ്ട്! "ഞാൻ ഭൗതികവാദത്തിൽ വിശ്വസിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് ആണ്. ഗണപതിയെന്നത് മിത്തു് ആകുന്നത് പോലെ അല്ലാഹുവും, യഹോവയും മിത്താണെന്ന് ഞാൻ വിശ്വസിക്കുന്നു.
ഭഗവത് ഗീതയും, ഖുർആനും, ബൈബിളും , ഈ മൂന്ന് മത ഗ്രന്ഥങ്ങളും തീർത്തും ഭൗതിക കവാദിയായ എന്നെ സംബന്ധിച്ച് മനുഷ്യ നിർമ്മിതങ്ങളായ സാഹിത്യ സൃഷ്ടികൾ മാത്രമാണ്." ഈ നാല് വരികൾ കൊണ്ട് തീർക്കേണ്ടതായ ഒരു വിവാദത്തെ ഇത്രമേൽ ആളിക്കത്തിച്ചത് അയാളിലെ മതവാദിയാണ്. ഇനി കുന്നത്തൂർ നടന്ന ശാസ്ത്രാവബോധം വരുത്തുന്ന പ്രസംഗത്തെ എടുത്ത് കാണിച്ചു അയാളെ ന്യായീകരിക്കാൻ നിൽക്കുന്നവരോടാണ്. സ്വന്തം മത വിശ്വാസത്തെ തൊട്ടു കളിക്കാൻ നിൽക്കാതെ, അടുത്ത ഒരാളുടെ മത വിശ്വാസത്തെ എടുത്ത്, കുട്ടികൾക്ക് മുന്നിൽ ഉദാഹരിക്കുവാൻ ശ്രമിക്കുന്ന ആൾ ശാസ്ത്രബോധം ഉള്ള ആൾ അല്ല.അന്ന് ആ പ്രസംഗത്തിൽ അദ്ദേഹം എന്തെങ്കിലും ഉദാഹരണം സ്വന്തം മത വിശ്വാസത്തിൽ നിന്നും എടുത്തുവോ?
ചന്ദ്രനെ പിളർത്തിയ കഥ ചന്ദ്രയാൻ കാലഘട്ടത്തിൽ വിശ്വസിക്കേണ്ടി വരുന്നത് ശാസ്ത്രാവബോധം അല്ലെന്നു പറഞ്ഞുവോ? ഇല്ല!!അതിനർത്ഥം അയാൾ ശാസ്ത്രബോധം ഉള്ള ആൾ അല്ല മറിച്ച് തീർത്തും ഒരു വർഗ്ഗീയവാദിയാണ് എന്ന് തന്നെയാണ്. അതിൽ ഉദാഹരിച്ച കാര്യങ്ങൾ നോക്കാം 1)പുഷ്പക വിമാനം എന്തുകൊണ്ട് അത് തന്നെ ഉദാഹരിച്ചു? അൽ ബുറാഖ് എന്ന ചിറകുള്ള കുതിരപ്പുറത്തു കയറി ഏഴ് ലോകങ്ങളിൽ പോയ ആളുടെ കഥ എടുത്ത് ഉദാഹരിച്ചു കൂടെ?? 2) IVF -കൗരവപ്പട 3) പ്ലാസ്റ്റിക് സർജറി -ഗണപതി!
സ്വന്തം വിശ്വാസത്തിൽ എത്രയോ ശാസ്ത്രബോധത്തെയും യുക്തിയെയും വെല്ലുവിളിക്കുന്ന സംഗതി ഉണ്ടായിട്ടും അതൊന്നും ചൂണ്ടി കാണിക്കാതെ ഇതര മതത്തിലെ വിശ്വാസങ്ങളിൽ ഉള്ള അശാസ്ത്രീയത കുട്ടികൾക്ക് മുന്നിൽ ചൂണ്ടി കാണിക്കുന്നത് മനഃപൂർവം ഉള്ള കുത്തിത്തിരുപ്പ് തന്നെയാണ്. ഇത് മാത്രമാണ് ഹിന്ദു വിശ്വാസികൾക്ക് ഇത്രമേൽ രോഷം ഉണ്ടാവാൻ ഉള്ള കാരണം. ശ്രീ ഷംസീർ കാണിച്ച ഹൈന്ദവ വിരുദ്ധതയ്ക്ക് സപ്പോട്ട കൊടുക്കുന്ന കമ്മി ഊണിസ്റ്റ് ഇരട്ടത്താപ്പ് പരിപ്പ് ഇനി ഇവിടുത്തെ വിശ്വാസികളും ശാസ്ത്രബോധവും രണ്ടായി തന്നെ കാണുന്ന ബോധമുള്ള ഹിന്ദുക്കളുടെ അടുപ്പിൽ വേവില്ല.
https://www.facebook.com/Malayalivartha























